Showing posts with label അക്ഷര ജ്വാല. Show all posts
Showing posts with label അക്ഷര ജ്വാല. Show all posts

Saturday, April 2, 2016

മഹാഭാരത നായികമാർ മലയാള നോവലിൽ



ഭാരതീയ സംസ്കാരത്തിൽ ആദർശസ്ത്രീത്വത്തെക്കുറിച്ചുള്ള സങ്കൽപ്പം അരക്കിട്ടുറപ്പിച്ചത് ഇതിഹാസങ്ങളാണ് .സ്ത്രീത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ആദര്ശാത്മകമായി ചിത്രീകരിക്കപ്പെട്ടു .
മഹാഭാരത നായികമാർക്ക് മലയാളനോവലിലെ നായികമാരായപ്പോൾ എന്ത് സംഭവിച്ചു എന്നറിയാൻ ആദ്യം രണ്ടുഭാഗത്തും ഉള്ള സ്ത്രീ സങ്കൽപ്പങ്ങൾ തമ്മിലുള്ള അകലം മനസ്സിലാക്കേണ്ടിയിരിക്കുന്നു .ഭാര്യാത്വം ,മാതൃത്വം ,പുത്രീത്വം എന്നിങ്ങനെ സ്ത്രീത്വത്തെ ആദർശവത്ക്കരിക്കുന്ന പ്രവണതയാണ് ഇതിഹാസങ്ങളിൽ കാണപ്പെടുന്നത് ..യഥാര്ഥജീവിതത്തിൽ സ്ത്രീക്ക് ലഭിക്കാനിടയില്ലാത്ത ദിവ്യപരിവേഷവും അവൾക്കു ചാർത്തിക്കൊടുത്തിട്ടുണ്ട് .ഭർതൃശുശ്രുഷ ജീവിത വൃത്തമായി കാണുന്ന ഭാര്യമായുടെയും ,മക്കൾക്ക്‌ വേണ്ടി നിസ്വാർഥജീവിതം അനുഷ്ടിക്കുന്ന അമ്മമാരുടെയും കഥകൾ നിരവധിയുണ്ട് .സാമൂഹ്യജീവിതത്തിന്റെ ഭദ്രതയ്ക്കും പുരുഷാധിപത്യത്തിന്റെ മേൽക്കോയ്മയ്ക്കും സാഹചര്യം ഒരുക്കുന്ന രീതിയിൽ നന്നായി അടിച്ചു പതംവരുത്തി വച്ചിട്ടുണ്ട് എഴുത്തുകാരൻ .
ഇതിഹാസനായികമാരായ സീത ,സാവിത്രി ,ദ്രൗപതി ,എന്നീ ഭാര്യമാരും ,കൌസല്ല്യ ,കുന്തി ,ഗാന്ധാരി എന്നീ അമ്മമാരും സൃഷ്ടിച്ച ആദർശ സ്ത്രീ സങ്കൽപ്പത്തിന് ഇന്നും ഭാരതീയ സംസ്കാരത്തിൽ പ്രസക്തി നശിച്ചിട്ടില്ല .എന്നാൽ ആധുനിക സാഹചര്യത്തിൽ ജീവിക്കുന്ന ഇന്നത്തെ സ്ത്രീക്ക് ഈ സങ്കൽപ്പത്തോട് ഇപ്പോഴും നീതി പുലർത്താൻ കഴിഞ്ഞെന്നു വരില്ല .
മലയാളത്തിലെ മൂന്നു ഇതിഹാസ നോവലുകളായ "പി .കെ .ബാലകൃഷ്ണന്റെ -"ഇനി ഞാൻ ഉറങ്ങട്ടെ ", "എം .ടി .വാസുദേവൻ നായരുടെ -"രണ്ടാമൂഴം ", "വി ഡി നന്ദകുമാറിന്റെ -"എന്റെ കര്ണ്ണൻ" .എന്നിവ മഹാഭാരത നായികമാർക്ക്‌ പുതിയൊരു മുഖഛായ നൽകുന്നു .
ആധുനികമെന്നോ കേരളീയമെന്നോ വിശേഷിപ്പിക്കാവുന്ന സ്ത്രീ സങ്കൽപ്പങ്ങളുടെ സ്വാധീനവും ഈ നോവലുകളിൽ കാണാൻ സാധിക്കും .
മൂന്നു നോവലുകളിലും കേന്ദ്ര കഥാപാത്രങ്ങൾ ദ്രൗപദി ,കുന്തി ,ഗാന്ധാരി എന്നീ ഇതിഹാസ കഥാപാത്രങ്ങളാണ് .അവരുടെ ബാഹ്യമായ കാഴ്ചപ്പാട് ഇതിഹാസത്തോട് യോജിക്കുന്നു എങ്കിലും മാനസിക വ്യാപാരങ്ങൾ തികച്ചും വ്യത്യെസ്ഥമാണ് .
നമുക്ക് ദ്രൗപദിയെ നോക്കാം ..."രൂക്ഷമായ ആത്മസങ്ഖർഷവും ആത്മവ്യഥക്കും പുറമേ ഏകാന്ത ദുഖവും അവളെ അലട്ടുന്നതായിട്ടാണ് "ഇനി ഞാൻ ഉറങ്ങട്ടെ "യിൽ ചിത്രീകരിക്കുന്നത് .അവൾ ചിരകാല ശത്രുവായി കണ്ട കർണ്ണൻ തന്റെ ഭർത്താക്കന്മാർക്ക് ജീവൻ ദാനം ചെയ്ത ആത്മ ബന്ധു ആണെന്ന് അറിയുമ്പോൾ അവൾ പകച്ചു പോവുകയും ആത്മ സന്ഖർഷത്തിൽപ്പെട്ടു പോവുകയും ചെയ്യുന്നു .അവളുടെ മനസ്സിൽ ഒരു ആത്മനിന്ദ കൂടി കടന്നു വരുന്നത് വായനക്കാർക്ക് അനുഭവപ്പെടുന്നു ..
"രണ്ടാമൂഴത്തിൽ" അവൾക്കു പ്രാധാന്യമേ കൽപ്പിക്കപ്പെടുന്നില്ല ...പാണ്ഡവരുടെ പത്നി എന്നാ സ്ഥാനം മാത്രം ...അവിടെയും ഭീമനോടുള്ള കൂടുതൽ സ്നേഹം പ്രകടമാക്കുന്നു ...കൗരവ സദസ്സിലേക്ക് വലിചിഴയ്ക്കപ്പെടുന്ന ഭാഗത്ത് മാത്രമാണ് അവളിലെ സ്ത്രീത്വത്തിനു പ്രാധാന്യം കൈവരുന്നുള്ള് ...വെറും ഭാര്യാധർമ്മം അനുഷ്ടിക്കുന്ന ,അവരുടെ പങ്കാളിയാവുക എന്ന ചുമതല മാത്രമാണ് എം ഡി യുടെ ദ്രൗപദിയിൽ കാണാൻ കഴിയുന്നത്‌ ..
എന്റെ എന്റെ കർണ്ണനിൽ "അവളുടെ കഥയ്ക്കാകെ മാറ്റം വരുന്നു ,കർണ്ണനെ നായകസ്ഥാനത്ത് നിർത്തുന്ന ആ കഥയിൽ അവസാന ഭാഗത്ത് മാത്രമാണ് ദ്രൗപദി കടന്നു വരുന്നത് ...ആയുധപ്പരീക്ഷയിൽ മത്സരിക്കാൻ എത്തിയ സൂര്യ തേജസ്സാം കർണ്ണനിൽ ആകൃഷ്ടയാകുന്നു അവൾ .
ഈ മൂന്നു നോവലിലും ദ്രൌപദിയുടെ ചിത്രം ഒന്ന് താരതമ്യം ചെയ്തു നോക്കാം .."ഇനി ഞാൻ ഉറങ്ങട്ടെയിൽ "ഭർതൃ സ്നേഹത്തിനു വേണ്ടി കേഴുന്ന ദ്രൗപദി ."എന്റെ കർണ്ണനിൽ "പൌരുഷശാലിയായ കർണ്ണനെ ഭർത്താവായി ലഭിക്കാത്തതിൽ നിരാശ പൂണ്ടിരിക്കുന്ന ദ്രൗപദി ,"രണ്ടാമൂഴത്തിൽ "ഭർത്താക്കന്മാർക്ക് ലൈംഗിക സുഖം മാത്രം നൽകുന്ന മനസ്ചഞ്ചല്ല്യം ഏതുമേയില്ലാത്ത ദ്രൗപദി .
ഇവിടെയൊക്കെ സ്ത്രീത്വം അപമാനിക്കപ്പെട്ടപ്പോഴും ,കൊടിയ ദുഃഖങ്ങൾ അനുഭവിക്കുമ്പോഴും പ്രതികാര ചിന്തയല്ലാതെ മറ്റൊന്നും അവളിൽ കാണുന്നില്ല ..സ്ത്രീസഹജമായ എല്ലാ ദൌർബല്യങ്ങളും ഉള്ള ഒരു സാധാരണ പെണ്ണായി മാറുന്നു ഇവിടെയൊക്കെ അവൾ ...
കുന്തി
----------
കളങ്കബോധം ഉള്ളിലൊതുക്കി മാതൃധർമ്മം നിറവേറ്റിയ ആദർശ മാതാവായാണ് ഇതിഹാസം കുന്തിയെ ചിത്രീകരിച്ചിരിക്കുന്നത് ..എന്നാൽ കന്യകയായിരിക്കെ ഗർഭം ധരിക്കുകയും കുഞ്ഞിനെ ഉപേഷിക്കുകയും ചെയ്യേണ്ടി വന്നത് കാരണം ജീവിതകാലം മുഴുവൻ ധർമ്മ സങ്കടത്തിൽപ്പെടുന്ന മാതാവായിട്ടാണ് "ഇനി ഞാൻ ഉറങ്ങട്ടെയിൽ കുന്തിയെ ചിത്രീകരിച്ചിരിക്കുന്നത് "പാണ്ഡവമാതാവ് എന്നാ നിലയ്ക്കല്ല കർണ്ണമാതാവ് എന്ന നിലയ്ക്കാണ് കുന്തിയെ നമ്മളിവിടെ കാണുന്നത് ..
"രണ്ടാമൂഴത്തിൽ "കർണ്ണനെക്കുറിച്ചുള്ള ഓർമ്മകൾ കുന്തിക്ക് കർത്തവ്യ നിർവ്വഹനത്തിനു തടസ്സമാകുന്നില്ല .ഉപദേശവും ,ധൈര്യവും പകർന്നു പാന്ടവർക്ക് വേണ്ടത്ര കരുതൽ നൽകുന്നുണ്ട് കുന്തി ..അഞ്ചു വീര സന്താനങ്ങളുടെ അമ്മ എന്ന നിലയിൽ അഭിമാനം കൊള്ളുന്ന ഇതിഹാസത്തിലെ പാണ്ഡവമാതാവിനോടാണ് ഇവിടെ കുന്തിക്ക് കൂടുതൽ സാദൃശ്യം ...തകർന്ന തറവാടിന്റെ പുനപ്രതിഷ്ടക്ക് പരിശ്രമിക്കുന്ന തരവാട്ടമ്മയെപ്പോലെ എം ഡി യുടെ കുന്തിയെ നമുക്ക് കാണാം .
"എന്റെ കർന്നനിലെ "കുന്തിക്ക് ആദർശ മാതാവിന്റെ പരിവേഷം തീരെയില്ല .സ്വന്തം കാമചാപല്ല്യം വരുത്തിവച്ച വിനാശവും അതിന്റെ പരിണിതഭലമായ ജാരസന്തതിയെ ബോധപൂർവം കൈയ്യോഴിയുവാനുള്ള മനസ്സും, ജീവിതവും സ്ഥാനമാനങ്ങളും നേടിയെടുക്കാനുള്ള പ്രവണതയിൽ ആ ജാരസന്തതിയെക്കുറിച്ചുള്ള ഓർമ്മകൾ പോലും മായ്ച്ചുകളയാൻ ശ്രമിക്കുന്ന സ്വാർഥയായ സ്ത്രീയാണ് കുന്തി .
മൂന്നുനോവലിലെയും കുന്തി മാതൃധർമ്മം നിറവേറ്റിയ അമ്മ തന്നെ .പക്ഷെ ഒരിടത്ത് കന്യകാഗർഭത്തിൽ ഉണ്ടായ മകൻ ജീവിതത്തെ ധർമ്മ സങ്കടത്തിൽപ്പെടുത്തുമ്പോൾ മറ്റൊരിടത്ത് മകനെക്കുറിച്ചുള്ള ഓർമ്മകൾ പോലും കടന്നു വരുന്നില്ല .മൂന്നാമാതോരിടത്തു സ്വന്തം നില ഭദ്രമാക്കാൻ ആഗ്രഹിക്കുന്ന അമ്മയ്ക്ക് ജാരസന്തതിയെന്ന നിലയിൽ അവനെ കയ്യോഴിയെണ്ടി വരുന്നു .പിന്നീടവന്റെ സുന്ദരമായ രൂപം കാണുമ്പോൾ ഒന്ന് മാരോടനയ്ക്കാൻ കൊതി തോന്നുന്നു ."ഇനി ഞാൻ ഉറങ്ങ"ട്ടെയിൽ ഇതിഹാസ മാതാവിന്റെ ആദർശപരിവേഷത്തിനു കാര്യമായ മങ്ങലെൽക്കുന്നില്ല .രണ്ടാമൂഴത്തിൽ തകർന്ന കേരളീയ തറവാട്ടംമയെ പ്പോലെയും .ഒരു കാലഘട്ടത്തിൽ കേരളീയ അമ്മമാരുടെ ജീവിതം ഇതു തന്നെയായിരുന്നു ..തകർന്നു തുടങ്ങുന്ന തറവാട്ടിലെ സാമ്പത്തികശേഷി ഇല്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്യേണ്ടി വരുന്ന ഭാര്യമാർക്ക് ബലവാന്മാരായ മക്കളിലൂടെയെങ്കിലും പ്രതാപം കൈവരും എന്ന് പ്രത്യാശിക്കുന്ന അമ്മമാർ .ഈ വിഭാഗത്തിൽപ്പെടുന്ന ഒരമ്മയുടെ
മുഖമാണ് രണ്ടാമൂഴത്തിൽ കാണുന്നത് ..
ഗാന്ധാരി
----------------
ദ്രൗപദിയെയും കുന്തിയും അപേക്ഷിച്ച് ഗാന്ധാരിക്ക് അപ്രധാനമായ സ്ഥാനമേ മൂന്നു നൊവലുകളിലുമുള്ളൂ ."ഇനി ഞാൻ ഉറങ്ങട്ടെ"യിൽ ഒരു രംഗത്ത് മാത്രം ഗാന്ധാരിയെ നാം കാണുന്നു ."രണ്ടാമൂഴത്തിൽ" ഗാന്ധാരി പ്രത്യക്ഷപ്പെടുന്നത് കുന്തീസുതന്മാരും സ്വന്തം മക്കളും തമ്മിൽ കലഹിക്കുന്നതറിഞ്ഞു അവരെ ശാസിക്കാൻ വിളിച്ചു കൂട്ടിയ ഒരു രംഗത്ത് മാത്രമാണ് .
ഇവർക്ക്‌ പുറമേ ഹിടിമ്പി , ,രാധ ...തുടങ്ങിയവരും അപ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട് .
മൂന്നു നോവലുകളിലെയും സ്ത്രീ കഥാപാത്രങ്ങളെ അവലോകനം ചെയ്യുമ്പോൾ അവർ ഇതിഹാസ നായികമാരെ അപേക്ഷിച്ച് സാധാരണ ക്കാരായ ആധുനിക സ്ത്രീകളോട് കൂടുതൽ സാദൃശ്യം കാണിക്കുന്നു .
"പി കെ ബാലകൃഷ്ണൻ" തന്റെ നായികമാരെ ഇതിഹാസ നായികമാരിൽ തന്നെ ഒതുക്കി നിരത്തി ,ചിന്തയിൽ മാത്രം ആധുനിക നാരിയോടു അടുപ്പിക്കാൻ ശ്രമിച്ചിരുന്നു ."എം ഡി" യാകട്ടെ അവരെ കേരളീയ സ്ത്രീയോട് അടുപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു ."നന്ദകുമാരാകട്ടെ" സമകാലീന സാഹചര്യങ്ങളിൽ ജീവിക്കുന്ന പല സ്ത്രീകളുടെ ഛായ വരച്ചു കാണിക്കുന്നു ..
ചുരുക്കത്തിൽ ആധുനിക സ്ത്രീത്വത്തിന്റെ ചിതറിയ ചിത്രങ്ങൾ അവതരിപ്പിക്കുകയാണ് ഈ നോവലുകളിൽ നമ്മുടെ എഴുത്തുകാർ ചെയ്തത് എന്ന് പറയാം .....

യോഗയുടെ സമകാലിക പ്രസക്തി



ലോകത്തിന് ഭാരതീയ സംസ്കാരത്തിന്റെ സംഭാവനകളിൽ ഒന്നാണ് യോഗ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യ പരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തു കൊണ്ടുവരുന്ന ഒരു ജീവിത രീതിയാണ് യോഗ. യോഗജാതി മത വർണ്ണ ലിംഗങ്ങൾക്ക് അതീതമാണ്.
ജീവിതത്തിലെ അത്യന്താപേക്ഷിതമായ ആരോഗ്യത്തിന് പ്രധാനമായി രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. ശാരീരിക ആരോഗ്യവും മാനസീക ആരോഗ്യവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മർദ്ധവും നിറഞ്ഞ ലോകത്ത് മനുഷ്യന്റെ വർദ്ധിച്ചു ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ ഒരു പരിഹാരമാണിത്.
ഒരു വ്യക്തിയുടെ സമഗ്രമായ പൂർണ്ണതയാണ് യോഗ പ്രധാനം നൽകുന്നത്.
എന്ത് കൊണ്ട് യോഗ?
-----------------------------------
ആധുനീക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണ്.ജീവിത ശൈലീ രോഗങ്ങൾ കൂടി വരികയും മാനസീകവും ശാരീരികവുമായ അസ്വസ്ഥതകൾ വർദ്ധിച്ചുവരികയും ചെയ്യുമ്പോൾ യോഗാസനത്തിലൂടെ ശരീരത്തിനും ,പ്രാണായാമത്തിലൂടേയും ധ്യാന മനസിനും സ്വാസ്ഥ്യംപ്രധാനം ചെയ്ത് ജീവിതം അർത്ഥവത്താക്കാൻ യോഗശാസ്ത്രം സഹായിക്കുന്നു.
കൃത്യവും ശാസ്ത്രീയവുമായ പഠനവും പരിശീലനവും കൊണ്ട് ,പഞ്ചേന്ദ്രിയങ്ങളെ വരുതിയിൽ കൊണ്ടുവന്ന് ശരീരത്തിനും മനസ്സിനും കൃത്യമായ വിശ്രമം കൊടുത്തു മനസ്സിനെ ശുദ്ധീകരിച്ച് ആരോഗ്യത്തെ വർദ്ധിപ്പിച്ച് ജീവിതം ആനന്ദകരമാക്കാൻ യോഗസഹായിക്കുന്നു.
അതു കൊണ്ടു തന്നെ സ്വഭാവരൂപീകരണത്തിനും, ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും, ഊർജ്ജസ്വലത പ്രധാനം ചെയ്യുവാനും യോഗയെക്കാൾ മികച്ച മറ്റൊരു മാർഗ്ഗമില്ല.
യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത്‌ ചില 'പോസു'കളാണ്‌! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കി കാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം.... അങ്ങനെയങ്ങനെ.
ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക്‌ അത്‌ ശ്വാസ നിയന്ത്രണമാണ്‌ എന്നും ധാരണയുണ്ട്‌. ഈ പറഞ്ഞവയില്‍ ആദ്യത്തെതിനെ ആസനം എന്നും രണ്ടാമത്തേതിനെ പ്രാണായാമം എന്നും പറയും.ഇവ രണ്ടും 'യോഗ' യുടെ രണ്ടു ഘടകങ്ങള്‍ മാത്രമാണ്‌.
എട്ട്‌ ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു.
യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്‌ അഷ്ടാംഗങ്ങള്‍.
ഇവയ്ക്കോരോന്നിനും 'യോഗ' യില്‍ പ്രാധാന്യമുണ്ട്‌.
'യോഗ' ഒരു ദര്‍ശന (philosophy) മാണ്‌.
പഞജലി മഹര്‍ഷിയാണ്‌ യോഗയുടെ പ്രധാന ആചാര്യന്‍.
പിന്നീടു വന്ന ആചാര്യന്‍ മാര്‍ ഈ ശാസ്ത്രത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെ മനസ്സിലാക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്തു എന്നു മാത്രം. പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല 'യോഗ'. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി 'യോഗ' പ്രയോജനപ്പെടുത്താം.
യോഗ ഏതു മതത്തില്‍ പെട്ടവര്‍ക്കും ചെയ്യാം!അപ്പോള്‍ നിരീശ്വര വാദികള്‍ക്കോ? അവര്‍ക്കും ചെയ്യാം! ബുദ്ധന്‍ നിരീശ്വരവാദിയായിരുന്നല്ലൊ. പക്ഷെ എറ്റവും ശ്രേഷ്ഠനായ യോഗിയുമായിരുന്നു. യോഗയിലൂടെയാണ്‌ അദ്ദേഹത്തിന് ബോധോദയം ഉണ്ടായതും.
'യോഗ' എന്ന വാക്കിന്‌ 'സംയോജിപ്പിക്കുന്നത്‌' എന്നണര്‍ത്ഥം.
ജീവാത്മാവിനേയും (നമ്മുടെindividual soul ) പരമാത്മാവിനേയും (cosmic soul) സംയോജിപ്പിക്കുന്നതാണ് 'യോഗ' .
'വഴി' 'രീതി' എന്നിങ്ങനേയും 'യോഗ' യ്ക്ക്‌ അര്‍ത്ഥമുണ്ട്‌.
മോക്ഷത്തിലേക്കുള്ള വഴി, മോക്ഷം കിട്ടാന്‍ ചെയ്യേണ്ട രീതി, ഇതൊക്കെയാണ്‌ 'യോഗ' .
എന്നാല്‍ നമുക്കറിയാം, ഇന്ന്‌ ആരോഗ്യ സം രക്ഷണത്തിനുള്ള ഒരു മാര്‍ഗമായാണ്‌ 'യോഗ' ആളുകള്‍ സ്വീകരിക്കുന്നത്‌. എന്നാല്‍ 'യോഗ' യുടെ പൂര്‍ണമായ പ്രയോജനം കിട്ടണമെങ്കില്‍ അതിന്റെ ദര്‍ശനവും അല്പം അറിഞ്ഞിരിക്കണം. കാരണം ഇത്‌ വെറും ശരീരിക വ്യായാമം അല്ല.
യോഗയുടെ ഗുണങ്ങളിൽ ചിലത്.
യോഗസ്ഥിരമായി ചെയ്യുന്നത് ദഹന പ്രക്രിയയ്ക്ക് സഹായിക്കും.
യോഗ നമ്മുടെ ശരീരത്തിലെ വിഷത്തെ പുറത്തുവിടുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയുന്നു.
ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. കൂടാതെ മുഖക്കുരു, അകാല വാര്‍ദ്ധക്യം എന്നിങ്ങനെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് യോഗമൂലം പരിഹാരമുണ്ടാകുന്നു.
യോഗ മാനസിക പിരുമുറുക്കം കുറയുന്നതിന് സഹായിക്കുന്നു.
യോഗ മസിലിന് നല്ല അയവും നമ്മുടെ കരുത്ത്, സ്റ്റാമിന എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
നിരന്തരം യോഗ ചെയ്യുന്നതു മൂലം ബ്ലഡ് പ്രഷര്‍ കുറയുന്നു.
യോഗ ചെയുന്നതുനമ്മുടെ ശരീരത്തിലെ കൊളസ്‌ടോള്‍ ലെവല്‍ കുറയുന്നതിന് സഹായിക്കുന്നു.
ശ്വസനേന്ദ്രിയങ്ങളെ സംബദ്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.
ദിവസവും യോഗ ചെയുന്നത് മനസിനെ നിയന്ത്രിക്കുന്നതിനു സഹായിക്കും
യോഗ സ്വഭാവരൂപീകരണത്തിനും ഒരു പ്രധാനപങ്ക് വഹിക്കുന്നു
യോഗ ചെയ്യുമ്പോൾ
--------------------------------
ശ്രദ്ധിക്കേണ്ടത്.
--------------------------
രാവിലെയും വൈകുന്നേരവും ആണ് യോഗ ചെയ്യുവാന്‍ തിരഞ്ഞടുക്കേണ്ടത്
കുറച്ച് സമയം വിശ്രമിച്ചതിനു ശേഷമായിരിക്കണം യോഗ ആരംഭിക്കേണ്ടത്.
യോഗ ചെയുവാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം ശാന്തവും പൊടിപടലങ്ങള്‍ ഇല്ലാത്തതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലവുമായിരിക്കണം.
ആഹാരത്തിനു മുന്‍പ് വേണം യോഗ ചെയ്യേണ്ടത്!. ആഹാരം കഴിച്ചതിനുശേഷം യോഗ ചെയ്യുവാന്‍ പാടില്ല.
വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക, ചിട്ടയായ ഭക്ഷണ ശീലം ശീലിക്കുക.
യോഗ ചെയ്യുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക ഇത്. നമ്മുടെ ശരീര ഭാഗങ്ങള്‍ സ്വതന്ത്രമായി ചലിപ്പിക്കാന്‍ സഹായിക്കും.
ഗര്‍ഭാവസ്ഥയിലും യോഗ ചെയാവുന്നതാണ്.
പ്രത്യേകിച്ച്‌ അസുഖമൊന്നുമില്ലാത്തവര്‍ ആരോഗ്യസമ്രക്ഷത്തിനായി എങ്ങനെ യോഗ ചെയ്യണം?
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. യോഗ നന്നായി അറിയാവുന്ന ഒരാളില്‍ നിന്നായിരിക്കണം അതു പഠിക്കേണ്ടത്‌. സ്വയം പഠിച്ചുകളയാം എന്ന ചിന്ത വേണ്‍ട.
2. എട്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ യോഗ ചെയ്യേണ്ടതില്ല. അവര്‍ കളിച്ചും ചിരിച്ചും വളരട്ടെ!
3. കഴിയുന്നതും വെജിറ്റേറിയന്‍ ആയിരിക്കുന്നതാണ്‌ നല്ലത്‌.
4. കഴിയുന്നതും കള്ളം പറയാതിരിക്കുക ; മറ്റുള്ളവരുടെ നന്മകള്‍ കാണാന്‍ ശ്രമിക്കുക. ക്രമേണ യമനിയമങ്ങള്‍ കൈവന്നുകൊള്ളും.
5. പറ്റുമെങ്കില്‍ ഒരു ഡോക്ടറെ കണ്ട്‌ പ്രാഥമിക ആരോഗ്യ പരിശോധന നടത്തുന്നത്‌ നന്നായിരിക്കും. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും നമുക്ക്‌ അദൃശ്യമായിരിക്കും. ഈ രോഗങ്ങളുള്ളവര്‍ അതറിയാതെ യോഗ ചെയ്യുന്നത്‌ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.
6. രാവിലെ, അല്ലെങ്കില്‍ ഭക്ഷണം കഴിഞ്ഞ്‌ മൂന്നു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ.
7.കാറ്റും വെളിച്ചവുമുള്ള വൃത്തിയായ ഒരു മുറിയില്‍ നല്ല നീളവും വീതിയുമഉള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ നിന്നു വേണം യോഗ ചെയ്യാന്‍.
8. ഇറുക്കമില്ലാത്ത, അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു വേണം യോഗ ചെയ്യാന്‍.
9. ക്ഷമയും നിശ്ചയദാര്‍ഢ്യവും പാലിക്കുക. ലളിതമായ ആസനങ്ങള്‍ ആദ്യം ശീലിക്കുക. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന വേഗതയില്‍ ആസനങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
10. തിടുക്കം കൂട്ടാതിരിക്കുക;അത്യധ്വാനം ചെയ്യാതിരിക്കുക.
11. തുടക്കക്കാര്‍ക്ക്‌ യോഗ തുടങ്ങുമ്പോള്‍ അല്പം 'പിടുത്തം' ശരീരത്തിന്‌ തോന്നാം. അതിന്‌ ചെറിയ തോതില്‍ 'ലൂസനിംങ് എക്സര്‍സൈസ്' ചെയ്യാം.
12. തുടര്‍ന്ന്‌ ലളിതമായ ആസനങ്ങള്‍ പരിശീലിക്കാം.
13. മൂന്നു തരത്തിലാണ്‌ ആസനങ്ങള്‍ - ഇരുന്ന്‌, നിന്ന്‌, കിടന്ന്.
14. ഇരുന്നു ചെയ്യാവുന്ന ആസനങ്ങള്‍ക്ക് ഉദാഹരണം - സുഖാസനം, സ്വസ്തികാസനം, വജ്രാസനം, പദ്മാസനം, ഗോമുഖാസനം, ഭദ്രാസനം മുതലായവ.
15. നിന്നുകൊണ്ടു ചെയ്യവുന്ന ആസനങ്ങള്‍ക്ക് ഉദാഹരണം - പാദഹസ്താസനം, ത്രികോണാസനം, താഡാസനം, വൃക്ഷാസനം മുതലായവ.
16. കിടന്നുകൊണ്ടുള്ള ആസനങ്ങള്‍ക്ക് ഉദാഹരണം - ശലഭാസനം, മകരാസനം, ശവാസനം, ഭുജംഗാസനം മുതലായവ.
17. ആര്‍ത്തവകാലത്ത്‌ സ്ത്രീകള്‍ ആസനം ചെയ്യാന്‍ പാടില്ല.
18. ഇരുന്നു കൊണ്ടുള്ള ഏതെങ്കിലും ആസനം നന്നായി ചെയ്യാന്‍ പഠിച്ചാല്‍ പ്രാണായാമം ശീലിക്കാം.
19. ആദ്യം ലളിതമായ അനുലോമ - വിലോമ പ്രാണായാമം പഠിക്കാം.
സൂര്യനമസ്കാരം
എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന, വ്യായാമവും ശ്വസനക്രിയയും ഒരുമിച്ചു ചേരുന്ന, പ്രായലിംഗഭേദമന്യെ ആര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമപദ്ധതിയാണ്‌ സൂര്യനമസ്കാരം.
സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.
തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇതു ചെയ്യാം.
സൂര്യനമസ്കാരം
------------------------
രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ്‌ ഉത്തമം. വൈകുന്നേരവും ചെയ്യാം.
രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം ചെയ്യാം.
12 ചുവടുകൾ (സ്റ്റെപ്‌സ്) ആണ്‌ സൂര്യനമസ്കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ്‌ വിധി.
സാവകാശം ആർക്കും ആ നിലയിലെത്താവുന്നതേ ഉള്ളൂ.
എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന, വ്യായാമവും ശ്വസനക്രിയയും ഒരുമിച്ചു ചേരുന്ന, പ്രായലിംഗഭേദമന്യെ ആര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമപദ്ധതിയാണ്‌ സൂര്യനമസ്കാരം.
സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.
തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇതു ചെയ്യാം.
രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ്‌ ഉത്തമം. വൈകുന്നേരവും ചെയ്യാം.
രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം ചെയ്യാം.
12 ചുവടുകൾ (സ്റ്റെപ്‌സ്) ആണ്‌ സൂര്യനമസ്കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ്‌ വിധി.
സാവകാശം ആർക്കും ആ നിലയിലെത്താവുന്നതേ ഉള്ളൂ.
ഗുണങ്ങള്‍
എല്ലാ ശരീര അവയവങ്ങളേയും പഞ്ചേന്ദ്രിയങ്ങളേയും, മനസ്സിനേയും ഉത്തേജിപ്പിക്കുകയും ഉന്മേഷിപ്പിക്കുകയും ചെയ്യുന്നു.
രക്തസഞ്ചാരം മെച്ചപ്പെടുന്നു. എല്ലാ ഭാഗത്തേക്കും രക്തം എത്തുകയും തിരിച്ച് ഹൃദയത്തിലേക്കുള്ള പോക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
എല്ലാ പേശികളും ശക്തമാകുന്നു; അയവുള്ളവയാകുന്നു.
ശ്വാസകോശങ്ങള്‍ വികസിക്കുന്നു; നെഞ്ചും.
നട്ടെല്ലിന്‌ അയവുണ്ടാക്കുന്നു.
വയര്‍, അരക്കെട്ട്, മറ്റു ഭാഗങ്ങള്‍ ഇവിടെയുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുന്നു. അമിതവണ്ണമുള്ളവർക്ക് എന്നും ചെയ്താൽ വണ്ണം കുറയ്ക്കാം. (ആഹാരനിയന്ത്രണം നിർബന്ധം)
ദഹനക്രിയ മെച്ചപ്പെടുത്തുന്നു; വായുക്ഷോഭം ഇല്ലാതാക്കുന്നു.
സ്ഥിരമായി ചെയ്താൽ ശരീരത്തിന്റെ പുഷ്ടിയും, ആകാരസൌകുമാര്യവും നിലനിർത്താൻ ഇതിൽ പരം മറ്റൊരു മാർഗമില്ല.
നിഷ്ഠയോടെയുള്ള സൂര്യനമസ്കാരം ഏകാഗ്രതയും, മനശ്ശാന്തിയും വര്‍ദ്ധിപ്പിക്കും
തിരക്ക് പിടിച്ച ആധുനിക ജീവിതത്തിൽ ജീവിത ശൈലി രോഗങ്ങളും, ആരോഗ്യ പ്രശ്നങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ യോഗ പഠിക്കാനും, പ്രചരിപ്പിക്കാനും നാം ഒരോരുത്തരം തയ്യാറാവണം.
യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആരോഗ്യ പൂർണ്ണവും ,ശാന്തവും ശക്തവുമായ മനസ്സും ശരീരവും നേടിയെടുക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ട...

Thursday, March 31, 2016

കലികാല കാലൻ



കാലൻ തന്‍റെ വാഹനമായ പോത്തിന്റെ പുറത്തു കയറി ഭൂമിയിലേക്ക്‌ ഇറങ്ങി .
“ഇന്നൊരു കൈക്കൂലിക്കാരനെയാണ് കൊണ്ടു വരേണ്ടത്. ഭൂമിയിൽ ഇറങ്ങിയ കാലൻ തന്‍റെ പോത്തിന്റെ പുറത്തേറി അങ്ങിനെ പോകുമ്പോൾ ഒരു ബൈക്കിൽ മൂന്നു ന്യൂ ജെനറെഷൻ പിള്ളേരു പാഞ്ഞു പോകുന്നു.
ഓ! ഈ പിള്ളേരിപ്പോ കൊന്നേനെ. നിന്നെയൊക്കെ പിന്നെ എടുത്തോളാമെടാ.......... പിന്നെ ഓർത്തു ഈ പോത്തിനെയും കൊണ്ട് നടക്കുന്ന നേരത്തു അത്തരം ഒരു വണ്ടിയായിരുന്നേൽ ജോലി എളുപ്പമായിരുന്നു.
കാലനു പോത്തിന്‍റെ പുറത്തു കേറി പോയപ്പോൾ അല്‍പം ജാള്യം തോന്നി. പിന്നെ ആശ്വസിച്ചു.
ഓ!! വേറാരും കാണാനൊന്നും പോകുന്നില്ലല്ലോ. എന്നാൽ കുറച്ചു നടന്നു നീങ്ങിയപ്പോൾ ഒരു സ്ത്രീ ശബ്ദം !!
“ വരുന്നുണ്ട് !! കാലൻ !!
ങ്ങേ??!!! കാലൻ ഞെട്ടി. “അപ്പോൾ മനുഷ്യർക്ക് ‌ തന്നെ കാണാൻ സാധിക്കുന്നുണ്ടോ? “
“നിന്‍റെപ്പനാടീ കാലൻ”
ഒരു പുരുഷ ശബ്ദം കേട്ടു കാലൻ വീണ്ടും ഞെട്ടി. ഇപ്പ്രാവശ്യം കാലന്‍റെ വാഹനവും ഞെട്ടി.!!!
എന്നിട്ട് ഒളികണ്ണിട്ടു കാലനെ നോക്കി ..
“അമ്പട വീരാ.....ഇവിടേം!!!??? ”
പോത്തു ഊറി ചിരിച്ചു.
“ഹേയ് .. എന്റേത് ഇങ്ങനെയല്ല” എന്നർത്ഥ ത്തിൽ കാലൻ തന്‍റെ വാഹനത്തെ ദയനീയമായി ഒന്ന് നോക്കി.
എന്നിട്ട് ശബ്ദം വന്ന ദിക്കിലേക്കു നോക്കി . വളരെ ക്ഷീണിച്ച ഒരു ആൾ രൂപം ആടി ആടി വരുന്നു. കുഴഞ്ഞ ശബ്ദത്തിൽ അവൻ ഒരു പാട്ടും പാടുന്നുണ്ട് .
“മലരേ... നിന്നെ... കാണാതിരുന്നാൽ ...”
കാലന്‍റെ എക്സ്റേ കണ്ണുകൾ അവനെ ഒന്ന് അടിമുടി നോക്കി . ഇവന്റെ കരളൊക്കെ തീരാറായല്ലോ.
"നിന്നെ ഞാൻ എടുത്തോളാടാ മരുമോനെ." ...
കാലൻ തന്‍റെ ലക്ഷ്യത്തിലേക്കു നീങ്ങി.
അപ്പോഴേക്കും മരുമോന്‍റെ ശബ്ദം അങ്ങ് ഉച്ചസ്ഥായിയിലായി.
“മലരേ...... ..... മലരേ......................”
ദൂരെ നിന്ന് കേട്ടപ്പോൾ കാലനു ഒരു സംശയം.. ഇനി അവൻ “മലരേ “ എന്ന് തന്നെയല്ലേ പറയുന്നേ??!!
ആ... എന്തേലുമാകട്ടെ. കാലൻ തന്‍റെ പ്രയാണം തുടർന്നു.
വാ ഹനം പാർക്ക് ചെയ്തു കാലന്‍ ഒരു കയറുമായി പ്രശസ്തമായ ആ ആശുപത്രിയുടെ ഐ സി യു വിന്റെ മുന്നിലേക്ക് നടന്നു ചെന്നു.
"ഇപ്പോൾ വരും ഒരുത്തൻ.!!!
ഐ സി യു വിന്റെ വാതിൽ തുറന്നു ധൃതിയിൽ ഡോക്ടറും നഴ്സുമാരും അകത്തോട്ടു പോകുന്നു. അകത്തു കിടക്കുന്ന ആളുടെ നില ഗുരുതരമാണ്. ബന്ധുക്കൾ പുറത്തു ആകാംഷയോടെ നിൽക്കുന്നു ഒരു കാർ ആക്സിഡന്റ്റ് ആണ്. അൽപ സമയത്തിന് ശേഷം ഐ സി യു വിന്റെ വാതിൽ തുറന്നു താഴ്ന്ന ശിരസ്സോടെ ഡോക്ടർ പുറത്തോട്ടു ഇറങ്ങിപ്പോയി. വെള്ള പുതപ്പിച്ച ബോഡി തള്ളിക്കൊണ്ട് പുറകിൽ നഴ്സുമാരും. പിന്നെ അവിടെയൊരു കൂട്ടകരച്ചിൽ..
കാലൻ ഹാപ്പി . കുറെ നേരമായി ഇരിക്കുന്നു. കാലൻ തന്റെ ഇരയെയും കൊണ്ട് പുറത്തേക്കു. പോത്തിന്റെ പുറത്തു അവനെയും കയറ്റി കാലൻ പുറപ്പെട്ടു.
മാഷെ നമ്മളെങ്ങോട്ടാ... ?? സ്വർഗ്ഗത്തിലെക്കോ അതോ നരകത്തിലെക്കോ?
കാലനു ചിരി വന്നു.
“നീ ചെയ്ത പാപം വെച്ച് നോക്കിയാൽ കുറെ കാലം നരകത്തിൽ കഴിയേണ്ടി വരും.”
“എന്ന് വച്ചാ എത്ര നാൾ?”
“ഒരു വർഷം”
“അത്രേയൊള്ളോ?. അതിപ്പോ ദാ… ന്നു പോകില്ലേ?”
“അതേയ് നിങ്ങളുടെ ആയിരം വർഷമാ ഞങ്ങളുടെ ഒരു വർഷം” .
“ആണോ??!!! അതിനുള്ള തെറ്റ് ഞാൻ എന്തോ ചെയ്തു???”
“ഞാൻ വലിക്കില്ല കുടിക്കില്ല. പെണ്ണ് പിടിക്കില്ല. ഭാര്യയെ തല്ലില്ല. കുടുംബം പൊന്നു പോലെ നോക്കും. പിന്നെന്താ?”
“അതേയ് നീ ഒരു കൈ കൂലിക്കാരനല്ലേ. ?? നല്ലൊരു സർക്കാർ ജോലി ഉണ്ടായിരുന്നിട്ടും നീ കൈക്കൂലി വാങ്ങി തരികിട നടത്തിയിട്ടില്ലെ? അതോണ്ടല്ലേ കഴിഞ്ഞ വർഷം ആ പാലം ഇടിഞ്ഞു ബസ് മറിഞ്ഞപ്പോ രണ്ടു ആൾ മരിച്ചില്ലേ? കുറേപ്പേർ ഇപ്പോഴും കിടപ്പിലല്ലേ? എല്ലാം നിന്റെ ആർത്തി കാരണമല്ലേ?"
"അത് പിന്നെ മാഷെ.. സോറി, കാലാ.. ഒരു ചില്ലിക്കാശു കൈകൂലി വാങ്ങിക്കില്ല എന്ന് പ്രതിജ്ഞ എടുത്തിട്ടാ ഞാൻ ജോലിയിൽ കേറിയത്. കുറേക്കാലം സത്യ സന്ധമായി ജോലി ചെയ്തപ്പോൾ എനിക്ക് കിട്ടിയ പേര് "മൂരാച്ചി " എന്ന്. ആളുകളും സഹ പ്രവർത്തകരും പറയും തിന്നുകെമില്ല തീറ്റുകെമില്ല എന്ന്. എല്ലാം ഞാൻ സഹിച്ചു.
മോൻ എന്ട്ര ൻസിന്റെ റാങ്ക് ലിസ്റ്റിൽ ഒത്തിരി പുറകിലായിരുന്നു. ഒരു സീറ്റ് സങ്കടിപ്പിക്കാൻ എന്താ വഴീന്നോർതിരുന്നപ്പൊഴാ ആ കോണ്ട്രാക്ടർ കൊറേ കാശുമായി വന്നത്. വേറൊന്നും ഞാൻ ചിന്തിച്ചില്ല. എനിക്ക് മോന്റെ ഭാവിയായിരുന്നു വലുത്. ഞാനത് വാങ്ങി മോനെ പഠിപ്പിച്ചു".
"ന്നാലും ഇത് ഒരുമാതിരി കണ്ണീ ചോരയില്ലാത്ത പണിയായിപ്പോയീട്ടോ മാഷെ അല്ലാ കാലാ.. എന്റെ മോന് ആണെങ്കിൽ ഒരു ജോലിയായിട്ടില്ല. മോളെ കെട്ടിച്ചു വിട്ടിട്ടില്ല. അതിനിടെ എന്നെ ഇങ്ങനെ കൊണ്ട് പോന്നത് ഒരു മാതിരി മറ്റേടത്തെ പരിപാടിയായിപ്പോയി"
"എടാ നീയെന്തിനാ വിഷമിക്കുന്നേ? നീ സെർവിസിലായിരുന്നപ്പോൾ മരിച്ചതോണ്ട് നിന്റെ മോന് ആ ജോലി കിട്ടൂല്ലേ?? നിന്റെ പീ എഫും ഗ്രാറ്റുവിറ്റീം ഒക്കെ കിട്ടുമ്പോൾ നിന്റെ മോളുടെ വിവാഹം അടിച്ചു പൊളിച്ചു നടത്തിക്കൂടെ.??? നിനക്ക് പകരം അവരുടെ അമ്മയും അമ്മാവൻ മാരും കൂടി എല്ലാം ഗംഭീരമായി നടത്തിക്കോളും. എന്നാൽ നീ മൂലം മരിച്ച ആ വീടുകളിലേക്ക് നീ നോക്ക് . പട്ടിണീം പരിവട്ടവുമായി നടക്കുന്ന കണ്ടില്ലേ??
പാവങ്ങൾ.. അപ്പോൾ പിന്നെ നിനക്ക് നരകം തന്നെ തരണ്ടേ?
അവനും സങ്കടം തോന്നി. താൻ തെറ്റ് ചെയ്തിരിക്കുന്നു.
അവർ നരകത്തോടടുത്തു. ഒഹ്ഹ് എന്തൊരു ചുട്ടു പൊള്ളുന്ന ചൂട്.
ഉം ... നീയും കുറേകാലം ഇത് അനുഭവിക്കേണ്ടി വരും.
ചൂട് കൂടിക്കൊണ്ടേയിരുന്നു, എന്നാ പിന്നെ നീയങ്ങോട്ടു ചെല്ല്. ഞാൻ അടുത്ത ആളെ തേടി പോട്ടെ. കാലൻ അവനെ ഡ്രോപ്പ് ചെയ്തിട്ടു തിരിഞ്ഞു.
“അയ്യോ പോവല്ലേ. ഇത് ഒഴിവാക്കാൻ വല്ല മാർഗ്ഗോമുണ്ടോ?? എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാ മതി. എന്ത് വേണേലും ചെയ്യാം. ഒരു കോമ്പ്രമൈസ് ??!!”
ങെഹ്?? കാലൻ ഞെട്ടി.
‘യു മീൻ " കൈക്കൂലി" ?? നീയിനി എന്ത് തരാനാ???!! ആകെയുള്ള ഈ ജീവനോ? അത് ഞാനെടുത്തില്ലേ ?? ഹ ഹ ഹ . "നീയൊന്നും ചത്താലും നന്നാകില്ലേഡേയ് ??
കാലനു അവനെ ഒന്നുകൂടി കൊല്ലാൻ തോന്നി. ഇല്ല ഈ ജനം ഒരിക്കലും നന്നാകില്ല. കാലൻ പിറുപിറുത്തു.
അവനെ നരകത്തീയിൽ തള്ളിയിട്ടു അടുത്ത ആളെത്തേടി യാത്രയായി.

വയലാർ രാമവർമ്മ



സംഗീതത്തെ സ്നേഹിക്കുന്ന, കവിതയെ സ്നേഹിക്കുന്ന 
ഏതൊരാളിന്റെ ഉള്ളിലും ഇന്നും തോരാ മഴയായ് 
പെയ്തിറങ്ങുന്നുണ്ട് ഈ നാമം .
ഓരോ മലയാളിയും നെഞ്ചിലേറ്റിയ ആയിരക്കണക്കിന് ഗാനങ്ങൾ .
"വെള്ളാരപ്പള്ളി കേരള വർമ്മയുടെയും ,വയലാർ രാഘവപ്പറമ്പിൽ അംബാലികതമ്പുരാട്ടിയുടെയും " മകനായി 1928 മാർച്ച് 25 നു _ വയലാർ രാമവർമ്മ ജനിച്ചു .മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു .സ്കൂൾ വിദ്യാഭ്യാസം അദേഹത്തിന് ആദ്യം ലഭിച്ചില്ല .
ഗുരുകുല രീതിയിൽ സംസ്കൃതം അഭ്യസിച്ച ശേഷമാണ് 
ചേർത്തലഹൈസ്കൂളിൽ ചേർന്നത്‌ .
ചെങ്ങണ്ട പുത്തൻ കോവിലകത്തു "ചന്ദ്രമതിതമ്പുരാട്ടി"യാണ് ആദ്യഭാര്യ .സന്തതികൾ ഇല്ലാത്തതിനാൽ ആണ് അതെ കോവിലകത്തെ 
ഭാരതിത്തംബുരാട്ടിയെ വിവാഹം കഴിച്ചത് .അതിൽ 4 മക്കൾ .ചലച്ചിത്ര ഗാനരചയിതാവായ ശരത്ചന്ദ്രൻ, ഇന്ദുലേഖ ,യമുനാ ,സിന്ധു .
1948 ഇൽ പ്രസിദ്ധീകരിച്ച "പാദമുദ്ര" ആണ് ആദ്യത്തെ 
കവിതാ സമാഹാരം .
പിന്നീട് അദ്ദേഹം നാടകഗാനരംഗത്ത് കുലപതിയായി മാറി .ചക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ " എന്ന ഒറ്റ ഗാനത്തിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ കുടിയേറി 
." ഈശ്വരനല്ലഞാൻ മാന്ത്രികനല്ല ഞാൻ 
പച്ചമണ്ണിൻ മനുഷ്യത്വമാണ്‌ ഞാൻ .
വിശ്വ സംസ്കാര വേദിയിൽ പുത്തനാ 
മശ്വമേധം നടത്തുകയാണ് ഞാൻ ." 
മാനവികതയെ ജീവിതത്തിന്റെ ലക്ഷ്യവും സംസ്കാരവും ആയി കണ്ടിരുന്ന വ്യക്തി !.സാധാരണക്കാരന്റെ ജീവിതം അക്ഷരപൊൻ
മുത്തുകളാക്കി മാറ്റിയ, തൂലിക പടവാളാക്കിയ ,കവി ഇങ്ങനെ പാടി " "വാളല്ലെൻ സമരായുധം ഛണ ഛണ നാദം മുഴക്കുവാനാളല്ല ...എൻ കരവാൾവിറ്റു ഒരു മണി പൊൻവീണ വാങ്ങിഞാനിന്നലെ " 
വയലാറിന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോ സ്നേഹത്തിന്റെ അഭൗമമായ ഒരു മാന്ത്രിക സ്പർശം നമുക്കറിയാൻ കഴിയും 
"ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു 
കൂട്ടിന്നിളം കിളി ചങ്ങാതി പൈങ്കിളി കൂടുവിട്ടിങ്ങോട്ടു പോരാമോ?
ഒന്നായലിഞ്ഞു ചേരുന്ന ആ ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ അമ്പെയ്തു 
വീഴ്ത്തുന്ന കാട്ടാളനോട് മാനിഷാദ ചൊല്ലുന്ന കവി ഇങ്ങനെ അടിയുറപ്പിച്ചു പറയുന്നു ...
"സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ 
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും .."
"ആത്മാവിൽ ഒരു ചിത"സ്വന്തം അച്ഛൻ മരിച്ച ഓർമയിൽഎഴുതിയതാണെന്ന് കവി പറഞ്ഞിട്ടുണ്ട് ..
"താടക" എന്ന നിശാചരി രാക്ഷസിയുടെ കവിത അതുവരെ നമ്മിൽ 
അടിയുറച്ചു പോയ ചില പുരാണവിശ്വാസപ്രമാണങ്ങളെ തകർത്ത് കളയുന്ന ഒന്നായിരുന്നു .
അതുപോലെ തന്നെ "രാവണ പുത്രിയും "ആരും ഒന്ന് തൊടാൻ പോലും മടിക്കുന്ന ചില മേഖലയായിരുന്നു അത്‌ ..മലയാള മനസ്സിൽ വേരോടിപ്പോയ കഥകളെ അപ്പാടെ തിരുത്തിക്കുറിച്ച രചനകൾ .
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തോട് അനുഭാവം പുലർത്തിയ കവിയിൽ 
നിന്നും അനേകം വിപ്ലവഗാനങ്ങളും നമുക്ക് ലഭിച്ചു .
വയലാറിന്റെ ആദ്യ ചലച്ചിത്ര ഗാനം എന്നും പുതുമയോടെ നമ്മുടെ ഹൃദയങ്ങളിലുണ്ട് .1956 ൽ ഇറങ്ങിയ "കൂടപ്പിറപ്പ്" എന്ന ചിത്രത്തിന് വേണ്ടി എഴുതിയ " തുമ്പി തുമ്പി വാവ ...ഈ തുമ്പത്തണലിൽ വാ വാ ." എന്ന ഗാനം ആയിരുന്നു അത് .1961 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ വയലാറിന്റെ " സര്ഗ്ഗ സംഗീതത്തിന്" ലഭിച്ചു "
മൂന്നുതവണ ഏറ്റവും നല്ല ഗാന രചയിതാവിനുള്ള അവാർഡ്‌ നേടി .
" മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ...
മതങ്ങള ദൈവങ്ങളെ സൃഷ്ടിച്ചു " 
ഈ ഗാനം ഒരിക്കലെങ്കിലും മൂളി നോക്കാത്തവർ ചുരുക്കം .1974 ല ഈ ഗാനത്തിനായിരുന്നു രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയത് .
കൃതികൾ :_ പാദമുദ്രകൾ 
കൊന്തയും പൂണൂലും 
എനിക്ക് മരണമില്ല .
മുളങ്കാട്‌ .
ഒരു ജുതാസ് ജനിക്കുന്നു 
എന്റെ മാറ്റൊലിക്കവിതകൾ 
സര്ഗ്ഗ സംഗീതം 
വയലാർ കൃതികൾ 
എന്റെ ചലച്ചിത്ര ഗാനങ്ങൾ 
ഖണ്ഡ കാവ്യം :_ ആയിഷ 
കഥകള :_ രക്തം കലര്ന്ന മണ്ണ് 
വെട്ടും തിരുത്തും 
വയലാർ എന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു ...അക്ഷരങ്ങളിലൂടെ ..,വാക്കുകളിലൂടെ ...സംഗീതത്തിലൂടെ ..."എനിക്ക് മരണമില്ല "എന്ന കവിയുടെ വാക്കുകൾ പോലെ തന്നെ വയലാറിന് മരണമില്ല ....ഒരിക്കലും 
മന്വന്തരങ്ങൾ കഴിഞ്ഞാലും .....

തെരുവ്-ഒരു നേർക്കാഴ്ച



വിലയുള്ള നോട്ടുകൾ വിതറുന്ന ലോകം
വിലയില്ലാതാകുന്ന ജീവിതങ്ങൾ
നിലയില്ലാകയത്തിൽ നിലവിട്ടു പായുന്ന
പലനാടു താണ്ടും നിറബാല്യങ്ങൾ
ഒട്ടിയ വയറും പൊട്ടിയ കാലും
ചുടുചോര ചിന്തുന്ന നയനങ്ങളും
പാട്ടിൻ താളം വിശപ്പിൻ വിളിക്കായി-
പിടയുന്നു, കൈകൾ വിറയ്ക്കുന്നു ചെമ്മേ.....
എരിയുന്ന വേനലിൽ പൊരിയുന്ന ദാഹം
ചൊരിയുന്ന മഴയിൽ നനയുന്ന ദേഹം
നിരത്തിന്നോരങ്ങൾ പകുത്തുന്ന നേരം
നിരയായി കാണാം പാപജന്മങ്ങൾ
ഉയരുന്ന മാളിക മുകളിലെ മന്നൻ
ഉയിരിൻ വിശപ്പുകൾ കേൾപ്പതില്ലാ
പായുന്ന രാഷ്ട്രീയ കോമരങ്ങൾ
പിടയുന്ന ജീവനും കാണുകില്ലാ
സ്വപ്നം വേണ്ടൊരു സ്വർഗ്ഗം വേണ്ട
സ്വസ്ഥമുറങ്ങുക മാത്രം ലക്ഷ്യം
മാലകൾ, അഴകായ് ചേലകൾ വേണ്ടാ
നാണത്തിൻ മറ മാത്രം വേണം
സ്ത്രീത്വം വിളങ്ങണം വെൺമ തെളിയണം
ചൊൽവുകൾ നിത്യം കേൾപ്പു നമ്മൾ
പെണ്ണിൻ മാനംകവരുന്ന നേരം
നീതിയും ന്യായവും വെറും നാടകം
പകലിൻ വെൺമയിൽ വൃത്തിഹീനാ
പതിരാവെട്ടത്തിൽ സ്വപ്നറാണി
സുരപാന ലഹരിയിൽ സുഖം പകരാൻ
തെരുവിൻ സന്തതി, പെണ്ണു വേണം
മുഷിയുന്ന നോട്ടുകൾ കഥ പറയും
ഉരിയുന്ന വസ്ത്രത്തിൻ കദനഭാരം
പത്തു മാസത്തിൻ കണക്കുതീർത്ത്
തെരുവിനായ് സന്തതി പിറവി കൊള്ളും
നാൾക്കുനാൾ ഉയരും വികസിത ഭാരതം
ഇനിയും കുതിക്കട്ടെ എന്നുമെന്നും
മാറുന്ന രാഷ്ട്രീയ കാവലാൾകൾ
വിതക്കട്ടെ പുതുപുതു ഭരണതന്ത്രം
വിശപ്പും, ദാഹവും, കണ്ണുനീരും
പെണ്ണിൻ മാനത്തിൻ നിലവിളിയും
ഉടുതുണി, ചെറുകൂര സ്വപ്നങ്ങളും
തെരുവിലായ് കാണും നേർക്കാഴ്ചകൾ....
കാണികളല്ല നാം കണികയാവാം
ഇനിയൊരു മാറ്റത്തിനണി ചേർന്നിടാം
ഉയരട്ടെ കൈകൾ ഉണരട്ട ജനത
കാണണം തെരുവിലായ് നല്ക്കാഴ്ചകൾ
കണ്ണുനീരില്ലാത്ത നേർക്കാഴ്ചകൾ........

Wednesday, March 30, 2016

കേരളീയ കലകൾ



മിത്രങ്ങളേ എന്റെ കേരളം പ്രോഗ്രാമിൽ നമ്മുടെ കേരളത്തിലെ കലകളെകുറിച്ച്‌ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ലോകോത്തരമായ പല കലാരൂപങ്ങള്‍ക്കും ജന്മംകൊടുത്ത നാടാണ് കേരളം. പല കാലങ്ങളില്‍ പിറന്ന് പരസ്പരം കൊണ്ടും കൊടുത്തും വളര്‍ന്ന അത്തരം കലകള്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഈടുവയ്പുകളാണ്.
ഇമ്മാനുവല്‍ കാന്റിന്റെ അഭിപ്രായത്തില്‍ കല ലക്ഷ്യരഹിതവും എന്നാല്‍ സ്വയം കൃതാര്‍ത്ഥവുമായ ഒരു സവിശേഷ ആവിഷ്കാരമാണ്‌. എങ്കിലുമത്‌ സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ ഉത്തേജിപ്പിച്ചേക്കാം. കലയെ വര്‍ത്തമാനകാല വിശാലസമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക്‌ ചുരുക്കുക എന്നല്ല മറിച്ച്‌ കലാസ്വാദനത്തിന്റെ വഴിയില്‍ സമൂഹ ചക്രവാളത്തെ കഴിയുന്നടിത്തോളം വികസിപ്പിക്കലാണ്‌ അതിന്റെ ധര്‍മ്മം എന്ന്‌ ആര്‍ണോള്‍ഡ്‌ ഹൊയ്സര്‍ അടിവരയിടുന്നു. ഇത്രയും പറയുന്നതില്‍ നിന്ന്‌ കലയെ സംബന്ധിച്ച്‌ വളരെ ആപേക്ഷികമായ നിലപാടുകള്‍ നിലനില്‍ക്കുന്നതായി നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. ചുരുക്കത്തില്‍ സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗ്ഗാത്മക ആവിഷ്കാരമാണ്‌ കല
ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. മിക്ക കലാരൂപങ്ങളും അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ പല കലകളും പ്രദർശനമായും നടത്തപ്പെടുന്നുണ്ട്. തനതായ കേരളീയ കലകളെ ദൃശ്യം, ശ്രവ്യം, എന്നു രണ്ടായി തരം തിരിക്കാം. ദൃശ്യകലയിൽ വിവിധ ചിത്രകലാരൂപങ്ങൾ മുതൽ നൃത്തരൂപങ്ങൾ വരെ ഉൾക്കൊള്ളുമ്പോൾ ശ്രവ്യകലയിൽസംഗീതവും കഥാപ്രസംഗവുംഉൾപ്പെടുന്നു. ദൃശ്യകലക്ക് അകമ്പടിയായി വികസിച്ച ചില ശ്രവ്യകലാരൂപങ്ങൾ ഇപ്പോൾ സ്വന്തമായ നിലനിൽപ് കൈവരിച്ചിട്ടുണ്ട് (ഉദാഹരണം:കഥകളിപദം)
ദൃശ്യകലകൾ
*******
ദൃശ്യകലകളിൽ ചുമർചിത്രകല,വാസ്തുശില്പകല, കളമെഴുത്ത്,ആധുനികചിത്രകല,ജാലവിദ്യഎന്നിവയും അഭിനയകലകളും ഉൾപ്പെടുന്നു. ഗുഹകളിലുംക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും മറ്റും ചുമർചിത്രങൾ കാണാം. കേരളത്തിലെ പുരാതനദേവാലയങ്ങൾ വാസ്തുശില്പകലയുടെ സ്വഭാവം പഠിക്കാൻ സഹായിക്കും. ലോഹം,മണ്ണ്, തടി തുടങ്ങി വിവിധ വസ്തുക്കൾ ഉപയോഗിച്ച് ശില്പങ്ങൾ നിർമ്മിക്കുന്നു. ചില പ്രധാന ദൃശ്യകലാരൂപങ്ങൾ താഴെ പ്രതിപാദിക്കുന്നു:
കളമെഴുത്ത്
കളമെഴുത്ത്
*******
അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ട് നിലത്ത് ദേവതകളുടെ കളം എഴുതുന്നതാണ് കളമെഴുത്ത്. പ്രകൃതിയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് വിവിധ നിറങ്ങളുള്ള പൊടികൾ തയ്യാറാക്കുന്നത്. ആധുനിക ചിത്രകലരാജാ രവിവർമ്മയോടെയാണ്ആരംഭിക്കുന്നത്. എണ്ണച്ചായമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മാധ്യമം.
യൂറോപ്പിലും മറ്റ് സ്ഥലങളിലും ചിത്രകലയിൽ ഉണ്ടായ മാറ്റങ്ങളും പരീക്ഷണങ്ങളും കേരളത്തിൽ ആധുനിക ചിത്രകലയിലും ഉണ്ടായിട്ടുണ്ട്. അഭിനയകലകളെ അനുഷ്ഠാനപരം, വിനോദപരം, സാമൂഹികം, കായികം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്താം. നൂറോളം അഭിനയകലാരൂപങൾ കേരളത്തിലുണ്ട്. ഇത് നമ്മുടെ അമൂല്യമായ സമ്പത്താണ്. ക്ലാസ്സിക് കലകൾ, നാടോടിക്കലകൾ എന്നിങ്ങനെയും കലകളെ വിഭജിക്കാറുണ്ട്.
കൂത്ത്
***
കൂത്ത്, കൂടിയാട്ടം, കഥകളി, പാഠകം,തുള്ളൽ, പടയണി, മുടിയേറ്റ്,തിറയാട്ടം, കൃഷ്ണനാട്ടം, ഗരുഡൻ തൂക്കം, കാവടിയാട്ടം തുടങ്ങിയവ ക്ഷേത്രകലകളാണ്. യാത്രക്കളി (സംഘക്കളി), മാർഗംകളി, ഏഴാമുത്തികളി, ഒപ്പന തുടങ്ങി ഒട്ടേറെ സാമൂഹിക കലകളുണ്ട്. ഓണത്തല്ല്, പരിചമുട്ടുകളിതുടങ്ങിയവ കായികവിനോദ കലകളാണ്.
കഥകളി
*****
കഥകളി വിവിധ കലകളുടെ സംഗമം കൊണ്ട് സമ്പന്നമാണ്. സംഗീതം, സാഹിത്യം, അഭിനയം, നൃത്തം, വാദ്യം എല്ലാം ഇതിലുണ്ട്.
കേരളത്തിന്റെ തനതു കലയാണ് കഥകളി.
മോഹിനിയാട്ടം
********
കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണു്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന
ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി,
ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാftണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളതു്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും ആടിക്കാണുന്നുണ്ടു്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ്.
തുള്ളൽ
****
തുള്ളൽ മൂന്നു വിധമുണ്ട്. ഓട്ടൻ,ശീതങ്കൻ, പറയൻ എന്നിങ്ങനെ.കുഞ്ചൻ നമ്പ്യാർ തുടങ്ങിവെച്ചതുള്ളൽ എന്ന നൃത്തകലാരൂപവും കേരളത്തിനുമാത്രം അവകാശപ്പെട്ടതാണ്.
മറ്റ് പ്രധാന കലകൾ
കേരളീയ തനതു കലകളിൽ പ്രമുഖമാണ് തിരുവാതിരകളിയും. കാക്കാരിശ്ശി നാടകം, അർജ്ജുനനൃത്തം, കുറത്തിയാട്ടം, കെട്ടുകാഴ്ച, തെയ്യം, തിറയാട്ടം, പൊറാട്ടു കളി, വേലൻ തുള്ളൽ, തീയാട്ട്, ചവിട്ടുനാടകം, തുടങ്ങി വിവിധ കലകൾ കേരളത്തിന്റെ സമ്പത്തിലുൾപ്പെടുന്നു. വള്ളം കളി,വേലകളി, തലപ്പന്തുകളി,കോലടിക്കളി, കുട്ടിയും കോലും,കുടുകുടു, കിളിത്തട്ടുകളി,കളരിപ്പയറ്റ് തുടങ്ങിയ കായികകലാ വിനോദങളിൽ ശ്രദ്ധേയമാണ്.
ശ്രാവ്യകലകൾ
&&&&&&
കേരളത്തിലെ സംഗീതത്തിന് മുഖ്യമായും രണ്ടു ധാരകൾ ഉണ്ട്. ഒന്ന്, സാമാന്യ സംഗീതം അഥവാ നാടോടി സംഗീതം. രണ്ടാമത്തേത്ശാസ്ത്രീയ സംഗീതം. സാമാന്യ സംഗീതത്തിലുൾപ്പെടുന്നവയാണ്വടക്കൻപാട്ടുകൾ, തെക്കൻ പാട്ടുകൾ, നാടൻ പാട്ടുകൾ, അനുഷ്ഠാനപ്പാട്ടുകൾ, കളിപ്പാട്ടുകൾ, വഞ്ജിപ്പാട്ടുകൾ, സംഗീതത്തിന്റെ വിവിധ രൂപങ്ങളാണ് സോപാന സംഗീതം, കഥകളി സംഗീതം, കീർത്തനങൾ തുടങ്ങിയവ. ശാസ്ത്രീയ സംഗീതം തന്നെ ശ്രുതി, രാഗം, സ്വരം, താളം എന്നിവയെ അടിസ്ഥാനമാക്കി വിവിധ പേരുകളിൽ അറിയപ്പെടുന്നു.പഞ്ചവാദ്യം, ചെണ്ടമേളം,
കേരളസംഗീതത്തിന് സംഭാവന നൽകിയവരിൽ പ്രധാനിസ്വാതിതിരുനാൾ മഹാരാജാവാണ്.മലയാളം, തെലുഗു, കന്നഡ,സംസ്കൃതം, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകളിലായി നാനൂറിലേറെ കൃദ്ദേഹം രചിച്ചു. ആധുനിക സംഗീതത്തിലെ ഗാനരൂപങ്ങളായ കീർത്തനം, വർണം, പദം, സ്വരമ്മ്മ്മ്മ്മംള]], കുട്ടമത്തു കുന്നിയൂരു കുഞ്ഞുകൃഷ്ണക്കുറുപ്പ് തുടങ്ങിയ ഗാനകൃത്തുക്കളുംചെമ്പൈ വൈദ്യനാഥ ഭാഗവതർ,കെ.വി. നാരായണ സ്വാമി, എം.ഡി. രാമനാഥൻ, എം.എസ്. ഗോപാലകൃഷ്ണൻ തുടങ്ങിയ സംഗീത വിദ്വാന്മാരും കേരളീയ ശാസ്ത്രീയ സംഗീതത്തിലെ കീർത്തികേട്ടവരാണ്.

ചാലിശ്ശേരി



"ശ്യാമസുന്ദര കേരകേദാര ഭൂമീ.........." ഈ ഒറ്റ വരിയിലുണ്ട് ഗ്രാമത്തിന്റെ വശ്യമനോഹാരിത. പച്ചപ്പരവതാനി വിരിച്ച, തോടും, പാടവും, കാടും, മലയും എല്ലാമുള്ള എന്റെ കൊച്ചു ഗ്രാത്തിലേക്ക് ഞാൻ നിങ്ങളെ കൂട്ടികൊണ്ടു പോവുകയാണ്.... അവിടെ നിങ്ങൾക്ക് പഴമയുടെ ബാക്കിപത്രമായ കുറച്ചു മനുഷ്യരെ കാണാം. ഇനിയും അവശേഷിക്കുന്ന ഗ്രാമത്തിന്റെ നിഷ്കളങ്കത കാണാം.... അല്പ സമയം പ്രകൃതിയെ പ്രണയിച്ചുകൊണ്ട് നമുക്കൊന്നു പോയിവരാം എന്റെ സ്വന്തം നാട്ടിലേക്ക്..........
പറയാൻ ഒരുപാട് ചരിത്രങ്ങളുള്ള പാലക്കാട് ജില്ലയിലെ കൊച്ചുഗ്രാമം ചാലിശ്ശേരി. ആ പേരു കേൾക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുക, ജനസാഗരം ഒഴുകിയെത്തുന്ന, ജാതി-മത-വർഗ്ഗ ഭേദമന്യേ പല ദേശക്കാർ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഞങ്ങളുടെ സ്വന്തം മുലയംപറമ്പത്ത്കാവ് പൂരമാണ്. അൻപതോളം ഗജവീരന്മാരും താളവാദ്യ,നയന വിസ്മയങ്ങളും തീർക്കുന്ന മനോഹര നിമിഷങ്ങൾ.....
അതുപോലെ തന്നെയാണ് ഇവിടുത്ത പള്ളികളും, ഗ്രാമത്തിന്റെ വിവിധ ഭാഗത്ത് നിലകൊളളുന്ന ധാരാളം പള്ളികൾ....ക്രൈസ്തവ-മുസ്ലീം പള്ളികളാണെങ്കിലും പെരുന്നാളും നബിദിനവുമെല്ലാം എല്ലാവർക്കും ആഘോഷമാണ്. മതേതരത്വത്തിന്റെ നല്ലൊരു ഉദാഹരണമാണ് എന്റെ നാട്.
ആഘോഷങ്ങൾ പോലെ തന്നെ ഇവിടത്തെ സഥലങ്ങൾക്കും പ്രത്യേകതയുണ്ട്. ഇരുമ്പുകുന്ന്, നരിമട, ചിറ തുടങ്ങിയ പേരുകൾക്കെല്ലാം പറയാനുണ്ട് രസകരമായ കഥകൾ... ചെങ്കുത്തായ ഒരു മല പോലയാണ് ഇരമ്പുകുന്ന് എന്നാണ് കണ്ടാൽ തോന്നുക. തഴെ നിന്നും കയറി മുകളിലെത്തിയാൽ പരന്ന പ്രദേശവും. പണ്ടുനാളുകളിൽ നമ്പൂതിരിമാരുടെ കൈവശസ്വത്തായിരുന്നു. ഇവിടത്തെ ഒരു പ്രത്യേകതയാണ് 'കള്ളൻമട' അതൊരു ഗുഹയാണ് കുറേ നീളമുള്ള ഒരു ഗുഹ. നമ്മൾ മുകളിലൂടെ നടക്കുമ്പോൾ അറിയാം അതിനുള്ളിൽ നിന്നും വരുന്ന മുഴക്കം.... പണ്ട് ഖിലാഫത്ത് ലഹളയൊക്കെ നടന്നിരുന്ന കാലത്ത് ഒളിച്ചുതാമസിക്കാൻ ഉണ്ടാക്കിയതാണ് എന്ന് ചരിത്രം. എന്നാൽ പിന്നീട് കള്ളന്മാരുടേയും മദ്യപാനികളുടേയും ഇടത്താവളമായി മാറി. അങ്ങിനെ വന്ന പേരാണത്രെ 'കള്ളൻമട'. പണ്ട് ഓണക്കാലങ്ങളിൽ പൂക്കൂടയുമായി കുന്നുകയറിയാൽ ധാരാളം പൂക്കളുമായി മടങ്ങിവരാം. അത് എന്റെ ബാല്യത്തിലെ ഒരു സുഖമുളള ഓർമ്മ. കാലത്തിന്റെ മാറ്റം കുന്നിനേയുംബാധിച്ചു... ഇന്ന് ഈ കുന്നിന്റെ പകുതി മാത്രമേ നിലവിലുള്ളു. പകുതിയിൽ 'റോയൽ ഡെന്റൽ കോളേജ്' എന്ന സ്ഥാപനം ഉയർന്നുവന്നിരിക്കുന്നു. എങ്കിലും ആ സംരംഭം നാട്ടിലെ ഒരുപാട് തൊഴിൽ രഹിതർക്ക് തൊഴിൽ നല്കി എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. "നരിമട" ,അവിടെ നരികൾ കാണപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. അവ ഉണ്ടാക്കിയെടുത്ത മാളങ്ങൾ ഇന്നും അവിടെ അവശേഷിക്കുന്നു.... പിന്നെ "ചിറ" എന്നത്, ഒരു വലിയ ജലാശയം ഉണ്ടവിടെ നിറയെ പായലുകളും പാറക്കെട്ടുകളുമുള്ള ആ കുളത്തിന്റെ സ്മരണാർത്ഥമാണ് ആ പേരു വന്നത്.
ഇതൊന്നുമല്ലാട്ടോ, എന്റെ ഗ്രാമത്തിന്റെ മനോഹാരിത കാണാൻ പാടത്തിനു നടുവിലൂടെയുള്ള നാട്ടുവഴിയിലൂടെ ഒന്നു നടക്കണം. സൂര്യൻ യാത്ര പറഞ്ഞിറങ്ങുന്ന സന്ധ്യകളിൽ ആ വഴിയിലൂടെ നടക്കാൻ എന്തു രസമാണെന്നോ....!!! ഇരു വശങ്ങളിലും പച്ച പട്ടുടുത്ത നെൽപാടങ്ങൾ.... തിരിച്ചുപോകാൻ മനസ്സില്ലാതെ മേഞ്ഞുകൊണ്ടിരിക്കുന്ന ആട്ടിൻപറ്റങ്ങൾ....അവയ്ക്കു നടുവിൽ നീളൻ വടിയുമായി ഒരമ്മൂമ്മയും... മറുവശത്ത് കൊറ്റിപ്പെണ്ണിന് പശുകിടാവിനോടുള്ള പ്രണയസല്ലാപം.. വഴിക്കു നടുവിലൂടെയുള്ള പാലം തോടിനു കുറുകെയാണ്. മഴക്കാലത്ത് നിറയെ വെള്ളമുള്ളപ്പോൾ ധാരാളം കുട്ടികളുണ്ടാവും മീൻ പിടിക്കാൻ... അവിടെയിരുന്ന് അകലേക്കു നോക്കിയാൽ നിരനിരയായെ മഞ്ഞുമൂടിക്കിടക്കുന്ന മലകൾ കാണാം. ഏറെ കൗതുകമുണർത്തുന്ന കാഴ്ചയാണത്. പാടത്തിനു രണ്ടറ്റവും ചൈതന്യമുള്ള രണ്ടു ക്ഷേത്രങ്ങളാണ്.
ക്ഷേത്രങ്ങളിൽ ഇടക്കിടെ അരങ്ങേറുന്ന കഥകളിയും, ഓട്ടൻതുള്ളലും, ചാക്യാർകൂത്തും, കുട്ടികളുടെ ചെണ്ടമേളപഠനവുമെല്ലാം ഇവിടത്തെ കലകളും പൈതൃകവുമെല്ലാം പൂർണ്ണമായും നശിച്ചിട്ടില്ല എന്നതിനു തെളിവാണ്. ഈ ക്ഷേത്രത്തിന് അടുത്തായി നിർമ്മിച്ചിരിക്കുന്ന ജലസംഭരണി ഏറെ ശ്രദ്ധയാകർഷിച്ചതാണ്. ഓം എന്ന മാതൃകയിൽ നിർമ്മിച്ച ഈ സംഭരണി വളരെ മനോഹരമാണ്.
അയ്യോ...എന്റെ ഗ്രാമത്തെ പറ്റി ഇത്രയൊക്കെ പറഞ്ഞിട്ടും ഞങ്ങളുടെ മുത്തശ്ശിയെ പരിചയപ്പെട്ടില്ലാല്ലേ..... നാട്ടിലെ പ്രായംചെന്ന അമ്മൂമ്മയാണ്. വയസ്സ് തൊണ്ണൂറ്റിയാറായിട്ടും ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്നു പറയുന്ന അമ്മൂമ്മയുടെ ആരോഗ്യരഹസ്യംപണ്ടത്തെ പഴംകഞ്ഞിയും ചക്കപ്പുഴുക്കും തന്നയാണ്. വിഷമയമാർന്ന ഭക്ഷണവും ഫാസ്റ്റ് ഫുഡുംമാത്രം ശീലമാക്കിയ നമ്മൾ യുവതലമുറക്ക് ഒരു നല്ല മാതൃക. അവരുടെ അടുത്തു ചെന്നാൽ കേൾക്കാൻ ഒരുപാട് കഥകളുണ്ടാകും. പണ്ട് പുലർച്ചെ തിരുവാതിര കുളിച്ചത്, മനക്കലെ ആത്തേമാരോടൊപ്പം കൈകൊട്ടികളി കളിച്ചത്, അങ്ങിനെ തുടങ്ങി ആദർശധീരയായി പ്രസ്ഥാനത്തിനുവേണ്ടി കൊടി പിടിച്ചതുവരെ ഒരുപാടു കഥകൾ.......
ഇനി എന്റെ സ്വന്തം വിദ്യാലയം, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചാലിശ്ശേരി. ഒരുപാട് മഹാരഥൻ മാരെ വളർത്തികൊണ്ടുവന്ന മഹത്തായ സരസ്വതീക്ഷേത്രം. ഒരുപാട് കുരുന്നുകളെ അക്ഷരങ്ങളുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കയറ്റിയ വഴികാട്ടി.....
ഒരു ഗ്രാമത്തിന്റെ മുഖമുദ്രയാണ് അവിടത്തെ പോലീസ് സ്റ്റേഷനും ആശുപത്രിയും. അക്രമവും ബഹളവുമില്ലാതെ ഒരു നാട് നന്മയിലേക്ക് നയിക്കാൻ അവിടത്തെ പോലീസ് സ്റ്റേഷന് നല്ലൊരു പങ്കുണ്ട്..ആ കാര്യത്തിൽ എന്റെ ഗ്രാമത്തിലേത് ഒരു മാതൃകാ പോലീസ് സ്റ്റേഷൻ തന്നെയാണ്.
നാലു ഡോക്ടർമാർ സദാ സേവനമനുഷ്ടിക്കുന്ന ഒരു പ്രൈമറി ഹെൽത്ത് സെന്റർ.... വാർഡുകൾ , ഡയാലിസിസ് യൂണിറ്റ് തുടങ്ങി എല്ലാ സൗകര്യവുമുള്ള സർക്കാർ ആശുപത്രി നാടിന് മേന്മ തന്നെയാണ്......
ഇനി നമുക്ക് രണ്ടു വ്യക്തികളെ പരിചയപ്പെടാം.അക്ഷരശ്ലോകം എന്ന മഹത്തായ കല പലരും കേട്ടിട്ടുപോലുമുണ്ടാകില്ല. ഈ രംഗത്തെ കുലപതിയായ ശ്രീ നാരായണൻ നമ്പൂതിരി എന്റെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു ഞാനെന്ന് അഭിമാനത്തോടെ ഇവിടെ ഓർക്കന്നു. ഇനിയുള്ളത് നാടിന്റെ എല്ലാമെല്ലാമായ ബിനീഷേട്ടൻ....ഒരു സാമുഹ്യ പ്രവർത്തകൻ. ജാതിമത, രാഷ്ട്രീയ ഭേദമന്യേ എന്തു സഹായവും ചെയ്യുന്ന പച്ചയായ മനുഷ്യൻ.... കാറിൽ നിന്നിറങ്ങാതെ സേവനം ചെയ്യുന്ന നേതാക്കളിൽ നിന്നും വത്യസ്തമായി ഇത്തരം വ്യക്തിത്വങ്ങൾ ഗ്രാമങ്ങളിലെ മാത്രം കാഴ്ചയാണ്.
ഇവിടുത്തെ പച്ചപ്പും പാടങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ നല്ലൊരു പങ്കും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കുമാണ്. ഇത്തരം സംരഭങ്ങൾക്ക് തുടക്കം കുറിച്ച സർക്കാരിന് അഭിനന്ദനങ്ങൾ....
നഗരവത്കരണത്ത്ന്റെ അതിപ്രസരം മൂലം ഗ്രാമഭംഗികൾ മങ്ങിതുടങ്ങിയ ഈ കാലത്ത് നമ്മളിൽ പലർക്കും ഇവയെല്ലാം ഓർമ്മകളാവുകയാണ്. ആ മനോഹാരിതയും നൈർമല്യവും നഷ്ടപ്പെട്ടുപോകാൻ ഇനി അധികനാൾ വേണ്ടിവരില്ല. അന്ന് നമ്മുടെ മക്കളും പേരക്കുട്ടികളും അതിശയത്തോടെ ചോദിക്കും എന്താണ് "ഗ്രാമം"....!!!!!!!!?
നഗരത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും അല്പനേരം എന്റെ ഗ്രാമത്തിലെ ശുദ്ധവായുവിലൂടെ സഞ്ചരിച്ചപ്പോൾ എന്തു തോന്നി? ഇഷ്ടമായോ എന്റെ നിർമ്മല ഗ്രാമം? ഇതാണ് ഞാൻ ജനിച്ചു വളർന്ന എന്റെ സ്വർഗ്ഗം........

അയ്യങ്കാളി



ജൂൺ 18നു നവയുഗത്തിന്റെ വഴികാട്ടിയായ നവോത്ഥാനനായകൻ അയ്യങ്കാളി വിടവാങ്ങിയിട്ട് 75 വർഷം തികയാൻ പോകുകയാണ്.അദ്ദേഹത്തിന്റെ ജീവിതസ്മരണകളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം.
19 ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹ്യനവോത്ഥാനനായകരാണ് ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ ,അയ്യങ്കാളി,പണ്ഡിറ്റ് കറുപ്പൻ വി ടി ഭട്ടതിരിപ്പാട്,ചവറ കുര്യാക്കോസച്ഛൻ എന്നിവർ.
അധ്വാനവർഗത്തിന്റെ പടനായകരിൽ ആദ്യത്തെ പേരുകാരനായ അയ്യങ്കാളി നടത്തിയ ചില പ്രധാന സമരങ്ങളാണു വില്ലുവണ്ടി സമരവും കല്ലുമാല സമരവും.അയ്യങ്കാളി എന്ന നവയുഗശില്പി പിറവി കൊണ്ടത് തിരുവനന്തപുരം ജില്ല യിലെ വെങ്ങാനൂർ എന്ന ഗ്രാമത്തിൽ അയ്യന്റെയും മാലയുടെയും മകനായിട്ടായിരുന്നു.1863 ആഗസ്റ്റ് 23നു ജനനം .
വളർന്നുവരുമ്പോൾ കണ്ട കാഴ്ചകളിലെല്ലാം ജാതിയുടെ പേരിൽ ചുറ്റും നടമാടുന്ന ഉച്ഛനീചത്വങ്ങൾ മാത്രമായിരുന്നു.അന്നത്തെക്കാലത്ത് ജന്മിയുടെ കൃഷിസ്ഥലത്താണു എല്ലാ അവർണരും ജോലി ചെയ്തിരുന്നത് .ജോലിക്ക് കൂലി എന്ന സമ്പ്രദായം ഇല്ലാതിരുന്ന ആ കാലത്ത് പകലന്തിയോളം പണിയെടുത്താലും കിട്ടുന്നത് ജന്മി നൽകുന്ന നാഴിയരിയോ ഇത്തിരി എണ്ണയോ ആയിരിക്കും.അയിത്തജാതിക്കാരായി കല്പിച്ചിരിക്കുന്ന അവർക്ക് പൊതുവഴി ,പൊതുകിണർ, ആരാധനാലയങ്ങൾ ,വ്യാപാരകേന്ദ്രങ്ങൾ എന്നിവയിലൊന്നും പ്രവേശനം അനുവദിച്ചിരുന്നില്ല അന്നത്തെ പ്രധാന വാഹനമായ വില്ലുവണ്ടിയിൽ സഞ്ചരിക്കാനോ മാറുമറയ്ക്കാനോ അനുവാദം ഉണ്ടായിരുന്നില്ല.സവർണർക്കു മുന്നിൽ മാറിലെ വസ്ത്രമെടുത്തുമാറ്റി വിനയം കാണിക്കാൻ അവർ ബാധ്യസ്ഥരായി.കത്തുന്ന കണ്മുനകളിൽ നിന്നു രക്ഷ നേടാൻ കൈകൾ കൊണ്ട് മാറിടം മറച്ച് നിന്ന കുറ്റത്തിനു പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ് വരേണ്യവർഗം ജാതിശാസനകൾ നിലനിർത്തിയിരുന്നു.ഇത്തരത്തിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തു കൊണ്ടാണ് അയ്യങ്കാളി ഉയർന്നു വന്നത്.
വില്ലുവണ്ടിസമരം
...............................
നാട്ടിൽ പ്രഭുക്കന്മാർക്ക് മാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത് വലിയ വില കൊടുത്തു സ്വന്തമായി വില്ലുവണ്ടി വാങ്ങി 1893ല്‍ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തി.തന്റെ വില്ലുവണ്ടിയിൽ കൊഴുത്ത രണ്ട് വെളളക്കാളകളെ പൂട്ടി അവയുടെ കഴുത്തിലും കൊമ്പിലും മണികൾ കെട്ടി ഉയർന്ന തരം മേൽമുണ്ട് നീട്ടിയുടുത്ത് മേൽമുണ്ടും തലപ്പാവും ധരിച്ച് രാജകീയ പ്രൗഡിയോടെ ചാലിയത്തെരുവു മുതൽ ആറാലുമ്മൂട് ചന്തയിലേക്ക് അയ്യങ്കാളി നടത്തിയ ജൈത്രയാത്ര അധസ്ഥിതവർഗത്തിന്റെ വിമോചനത്തിന്റെ സമരകാഹളം ആയിരുന്നു.സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരുപറ്റം ആളുകൾക്ക് വഴിനടക്കാനും അക്ഷര വിദ്യ അഭ്യസിക്കാനുമുളള അനുവാദത്തിനു വേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അധസ്ഥിത വർഗത്തിനു വിദ്യാഭ്യാസത്തിന്റെ പാതകൾ തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നു.സാധുജനപരിപാലനസംഘം എന്ന സംഘടന 1907ല്‍ സ്ഥാപിതമായി.
കല്ലുമാല സമരം
..............................
കൊല്ലം പീരങ്കിമൈതാനത്ത് അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം എത്തിയ പതിനായിരക്കണക്കിന്നാളുകൾ ഒരു മനുഷ്യസമുദ്രം പോലെ അവിടെ തടിച്ചു കൂടി.സ്ത്രീകൾ കല്ലുമാല എന്ന തടിച്ച ആഭരണം കഴുത്തിലിടണമെന്ന ജാതിവ്യവസ്ഥയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നാ നാ ജാതി മത സ്ഥിതി ദെ സംഗമവേദിയായ ഇവിടെ വച്ച് കല്ലുമാല അറുത്തുകളയണമെന്നും അതിനു സവർണർ സഹകരിക്കണമെന്നും അയ്യങ്കാളി ആവശ്യപ്പെട്ടു.യോഗാധ്യക്ഷനായ ചങ്ങനാശേരി പരമേശ്വരൻ പിള്ള എഴുന്നേറ്റ് മിസ്റ്റ്ർ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സിൽ വെച്ച് നമ്മുടെ സഹോദരിമാർ കല്ലുമാല അറുത്ത് കളയാൻ ഈ യോഗത്തിലുള്ളവർക്കെല്ലാം സമ്മതമാണു എന്ന് പറഞ്ഞു.സദസ്സിലെ നീണ്ട കരഘോഷവും ഒപ്പം സ്ത്രീകൾ കല്ലുമാല അറുത്തെടുത്ത് സ്റ്റേജിലിടുകയും ചെയ്തു. ഇവിടെ ജാതിവ്യവസ്ഥയുടെ കോട്ടകൾ തകർന്നു വീഴുകയായിരുന്നു. അതെ വളരെയേറെ ത്യാഗങ്ങൾക്കൊടുവിൽ തന്നെയാണു ഇന്നു നാം അനുഭവിക്കുന്ന ഈ സ്വാതന്ത്രവും അവകാശവും നേടിയെടുത്തത്.
വിപ്ലാവ'ത്മകമയ ഇത്തരം സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രം ആഴത്തിൽ പഠിക്കുകയും അതിൽ നിന്ന് ഊർജ്ജം ഉൾകൊളളുകകാലഘട്ടത്തിന്റെ ആവശ്യകതയാണ്. വർത്തമാന കേരളത്തിലെ സാമൂഹ്യ നവോത്ഥാന പ്രക്രിയകൾക്ക് ആക്കം കുട്ടാൻ നമ്മുക്ക് അയ്യങ്കാളിയെ പോലുളള യുഗപ്രഭാവൻമാരെ മാതൃകയാക്കാം
അധസ്ഥിതരുടെ ആത്മാവായ അയ്യങ്കാളി നീതിക്കുവേണ്ടിയുളള പോരാട്ടത്തിൽ 1941ജൂണ് 18നു സരസ്വതി മന്ദിരത്തിൽ വെച്ച് ദിവംഗതനായി.ആ മഹാത്മാവിന്റെ വീരപ്രവൃത്തികൾക്ക് ആ ആത്മാവിന് പാദപൂജ ചെയ്തിടാം...
വന്ദേമാതരം....വന്ദേമാതരം

Tuesday, March 29, 2016

നന്ദിത



അകാലത്തിൽ പൊലിഞ്ഞുപോയ താരങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ കടന്നുവരുന്ന ഒരു മുഖമുണ്ട് ...
നിർമ്മലമായ, വിഷാദം ഒളിപ്പിച്ചു വച്ച ആ സുന്ദരമായ മുഖം ...
"നന്ദിത "....എന്ന നക്ഷത്രം !!
ഒരു നിഗൂഡത സമ്മാനിച്ചു അനന്തതയിൽ ലയിച്ചു ചേർന്ന അത്ഭുത പ്രതിഭ . മുഖപുസ്തകത്തിൽ വന്നശേഷം അവീചാരിതമായാണ് ഞാൻ ആ എഴുത്തുകൾ കണ്ടത് ...അകാംഷകൊണ്ട് കൂടുതൽ അന്നേഷണം തുടർന്നു .
ഓരോ വായനയും കഴിയുമ്പോൾ നന്ദിതയിലേക്ക് ഞാൻ കൂടുതൽ ആകർഷിക്കപ്പെട്ടു ...കാന്തം ഇരുമ്പിനെ ആകർഷിക്കുന്നപോലെ ,
ഞാൻ നന്ദിതയിലേക്ക് അലിഞ്ഞു ചേരുന്ന പോലെ .. .
അങ്ങനെ നന്ദിതയെ ക്കുറിച്ച് ഞാൻ കൂടുതൽ അറിഞ്ഞു .
1969 മെയ്‌ 21ന്‌ വയനാട്‌ ജില്ലയിലെ മടക്കി മലയിലാണ്‌ നന്ദിത ജനിച്ചത്‌. അച്‌ഛൻ ശ്രീധര മേനോൻ , അമ്മ പ്രഭാവതി. ഇഗ്ലീഷിൽ M. A. യും B-Ed ഉം എടുത്തു. വയനാട്‌ മുട്ടിൽ WMO കോളേജ്-ൽ അധ്യാപികയായിരുന്നു. 1999 ജനുവരി 17ന്‌ സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം അജ്ഞാതമായി തുടരുന്നു .
സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോൾ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറച്ചു കവിതകൾ മാത്രം അവശേഷിപ്പിച്ചിരുന്നു. 
പക്ഷെ അതുപോലും മറ്റുള്ളവരിൽ നിന്നും രഹസ്യമാക്കിവച്ചു. അമ്മയും അച്‌ഛനും അനിയനും പോലും അക്കാര്യം അറിയുന്നത്‌ നന്ദിത ഇവിടം വിട്ടു പോയശേഷമാണ്‌. നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. ...
അന്ന് രാത്രി മരണത്തിനു തൊട്ടു മുൻപ് -
കിടക്കാൻ പോവുന്നതിനുമുമ്പ്‌ അമ്മയോടു നന്ദിത പറഞ്ഞു; “അമ്മേ ഒരു ഫോൺ വരും. ഞാൻ തന്നെ അറ്റന്റു ചെയ്തുകൊള്ളാം.” ആ ഫോൺ കാൾ വന്നതായി അച്‌ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ്‌ റൂമിലേക്കു വന്നപ്പോഴേക്കും മുകളിലെമുറിയോട്‌ ചേർന്നുള്ള ടെറസ്സിൽ നിന്നു താഴെക്കു സാരിത്തുമ്പിൽ ആ ജീവൻ അവസാനിച്ചിരുന്നു !! 
എല്ലാവരും ഒന്നുമറിയാതെ ആ മരണം കണ്ടു നിന്നു ...എന്തിനെന്നറിയാതെ!അർത്ഥം അറിയാതെ കിടക്കുന്ന ഒട്ടേറെ താളുകൾ നന്ദിതയുടെ ജീവിത പുസ്തകത്തിലുണ്ട്‌. പക്ഷേ, എല്ലാ നിഗൂഢതകൾക്കും കടങ്കഥകൾക്കും ഉത്തരം നൽകാൻ പോന്ന കുറേ കവിതകൾ നന്ദിത എഴുതിയിട്ടുണ്ട്‌, ഡയറിക്കുറിപ്പുകളായ്‌. 1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകൾ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്‌. എന്നാൽ 1993 മുതല്‍ 1999 വരെയുള്ള കവിതകൾ കണ്ടുകിട്ടേണ്ടതുണ്ടത്രെ .
"എന്റെ ജൻമദിനം എന്നെ അസ്വസ്ഥയാക്കുന്നു
അന്ന്.....
ഇളം നീല വരകളുള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറി വരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കാൻ പോന്നവ
അന്ന്, തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന്, സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങി പോവുകയും ചെയ്യുന്നു.
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽപായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികക്കു വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ, പഴയ പുസ്ക കെട്ടുകൾക്കിടയിൽ നിന്നു
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി
കെട്ടുപോയിരുന്നു!"
നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നിൽ 
പകച്ചുനിന്നുപോയ പെൺകുട്ടി ആയിരുന്നു ..
കണ്ടില്ലേ എത്ര വ്യക്തമായി നന്ദിത ചൂണ്ടി കാട്ടുന്നു .?അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ആശംസകലെക്കാൾ അവൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും മറ്റേതോ തൂലികയെ ആയിരുന്നു .കണ്ടെത്തിയപ്പോഴേക്കും അത് കേട്ടുപോയെന്നും വിലപിക്കുന്നു ..എങ്ങനെ ?ആ തൂലിക പിടിച്ച കരങ്ങൾ സ്വയം പിൻവലിച്ചതോ അതോ അതും മരണപ്പെട്ടു പോയിരുന്നിരിക്കുമോ ?നമ്മുടെ സംശയങ്ങല്ക്ക് മറുപടി തരാൻ നന്ദിതയില്ലല്ലോ ... 


"കനലുകൾക്ക് പുറത്ത് മനസ്സ് നൃത്തം വെക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു
നിശ്ചലമാകുന്നു
വീണ്ടും മൗനം ബാക്കി.
ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ
കണ്ണുനീരുകൊണ്ട് കഴുകി
ചുണ്ടുകൾ കൊണ്ട് ഒപ്പുന്നതാര്
യോഹന്നാന്റെ ശിരസ്സിനു വേണ്ടി ഉറഞ്ഞു തുള്ളുന്നതും
അവളല്ലയോ? 
അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്
നേർത്ത തേങ്ങലായ്
കാതുകളിൽ ചിലമ്പിക്കുന്നു
കല്കിക്ക് ശേഷം
ഇനിയാരെന്നറിയാതെ കാത്തിരിക്കാതെ
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു
നിശബ്ദം ആരുടെയും ഉറക്കം കെടുത്താതെ
ഇനി ദൈവപുത്രനുമെത്തുന്നതോർത്ത്
സ്വപ്നങ്ങളെന്നെ മാടി വിളിക്കുമ്പോഴും
ഞാനുറങ്ങാതെ കാത്തിരിക്കാം
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമയുമായി
വേനലുകളുടെയും വർഷങ്ങളുടെയും കണക്കെടുക്കാതെ
ഇനിയെത്തുന്നത് ദൈവപുത്രനാവുമെന്ന് വെറുതെ ആശിച്ച്
ഞാനുറങ്ങാതെ കാത്തിരിക്കാം"
അങ്ങനെ കാത്തിരിക്കാനും നന്ദിത നിന്നില്ലല്ലോ ...ഒരു പ്രഹേളികയായി 
എങ്ങോ മാഞ്ഞുപോയല്ലോ .
കരിന്തിരി കത്തി കെട്ടുപോയ ഒരു കാർത്തിക വിളക്കായിരുന്നു അവൾ . 
എന്നാലും എന്തിനാകും നന്ദിത ആത്മഹത്യ ചെയ്തത്.. ഇത്രയും തീക്ഷ്ണമായ വിരഹം ഉള്ളിൽ നിറയാൻ എന്താകും കാരണം.?. ഒരുപക്ഷെ ആത്മഹത്യാ പ്രവണത തോന്നിപ്പിക്കുന്ന വിഷാദ രോഗത്തിന് ഇരയായിരുന്നുവോ അവൾ ?ആരെയോ അവൾ പ്രണയിച്ചിരുന്നു എന്ന് അവളുടെയാ ഡയറി കുറിപ്പുകളിലൂടെ നമുക്ക് മനസ്സിലാകുന്നു ..എങ്കിൽ അതാരായിരുന്നു ?...അവളുടെ മരണത്തിലൂടെ അത് ആരോരുമറിയാതെ മാഞ്ഞുപോയി ..ഉറ്റ കൂട്ടുകാരികൾക്കോ ബന്ധുക്കൾക്കോ അറിയാൻ കഴിയാതെപോയ ആ വ്യക്തി ആരായിരുന്നു ?ഒരു പക്ഷെ അതവളുടെ മാത്രം തോന്നലുകൾ ആയിരുന്നുവോ ?ആവാം .
കണ്ടു കൊതിതീരും മുമ്പേ , ജീവിച്ചു കൊതിതീരും മുമ്പേ,
കണ്ണുനീരിന്റെ നനവും,ചിരിയുടെ നൈർമ്മല്ല്യവും ,നമ്മിലർപ്പിച്ചു ,കടന്നുപോയവൾ !ഇതാ നന്ദിത എന്നെ നോക്കി പുഞ്ചിരിക്കുന്നു .....നിഗൂഡമായ പൊള്ളുന്ന ചിരി ....!
മരണത്തെ വരിച്ചു ഇരുട്ടിന്റെ തേരിലേറിപോയ നന്ദിതയുടെ ആത്മാവിന് മുന്നിൽ പകച്ചു നിൽക്കാനേ എനിക്കും നിങ്ങൾക്കും കഴിയു .
അതെ, നന്ദിത ! അകാലത്തിൽ എരിഞ്ഞു തീർന്നൊരു നക്ഷത്രം !!