Showing posts with label സൂര്യകാന്തി. Show all posts
Showing posts with label സൂര്യകാന്തി. Show all posts

Saturday, April 2, 2016

പിൻതിരിപ്പൻ രാമകൃഷ്ണപിളള



ഈ കഥാപാത്രത്തെ ഒന്ന് പരിചയപ്പെടുത്താം . സമാന വ്യക്തിത്വങ്ങൾ നിങ്ങടെ നാട്ടിലും കാണും!
ലോകത്ത് ഉള്ള സകല വിഷയങ്ങളിലേയും ദോഷവശങ്ങൾ കണ്ടെത്തി അവ മറ്റുളളവരോട് പറഞ്ഞ് ഉൽസാഹം കെടുത്തലാണ് സ്ഥിരം കലാരൂപം!
ഉത്സാഹം കെടുത്തികളുടെ ആഗോള തലസ്ഥാനമായ കേരളത്തിൽ ഞങ്ങടെ പഞ്ചായത്തിന്റെ മുഴുവൻ ഉൽസാഹം കെടുത്തലും രാമകൃഷൻ ചേട്ടൻ വക ആണ് !
ഈ അറുപത്തിനാല് വർഷത്തെ ജീവിതാനുഭവങ്ങളും സ്വന്തം ചിലവിൽ സ്വയം മനസ്സിലാക്കിയ ദോഷവശങ്ങളും ചേർത്ത് ദോഷവശങ്ങളുടെ ഒരു വിക്കിപീഡിയ ആണ് രാമകൃഷ്ണൻ ചേട്ടൻ! .. ഒരു വീട് വച്ചാൽ ഒരു കലുങ്ക് പണിതാൽ എന്നു വേണ്ട കണ്ണാടി മുതൽ കല്ല് പെൻസിൽ വരെയും എന്തിന് ഇൻജക്ഷൻ ചെയ്യുന്ന സൂചിയുടെ ദ്വാരത്തിൽ വരെ ദോഷ വശങ്ങൾ രാമകൃഷ്ണൻ ചേട്ടൻ നമുക്ക് പറഞ്ഞ് തരും!
... ഹെയർ ഡൈ ചെയ്യുന്നവരോട് അന്യായ കലിയാ ..! മൈലാഞ്ചി ആണത്രേ പ്രകൃതി വിഭവം .അതുകൊണ്ട് സ്വന്തം തലമുടി മഞ്ഞയും വെളളയും കറുപ്പും ചേർന്ന് ഏതോ ആഫ്രിക്കൻ രാജ്യത്തിന്റെ ദേശീയ പതാക പോല തലയിൽ നില കൊള്ളുന്നു !
ഒരു പലചരക്ക് കടക്കാരൻ ആണ് രാമകൃഷ്ണപിള്ള .കടയുടെ വരാന്തയിൽ മറ്റുളളവരുടെ പ്രവർത്തി ദോഷം കണ്ടെത്തുകയാണ് മുഖ്യ അജണ്ട ! സൈക്കിളാണ് വാഹനം ..പ്രകൃതി സ്നേഹിയാ ...!! ഏറ്റവും പുച്ഛം അമ്പലങ്ങളോടാണ്. ഭാഗവതം വായിക്കുന്നവന്റെ രാഗം ശരിയല്ല! കെട്ടുകാഴ്ചക്ക് ഭംഗി പോരാ .. തുടങ്ങി ഉൽസവം ആർഭാടമാണ് ആ കാശ് കൊണ്ട് പാവങ്ങടെ പട്ടിണി മാറ്റ് ! എന്നൊക്കെ ഫേസ്ബുക്ക് പിൻതിരിപ്പൻമാരേക്കാളേറെ ആവേശത്തോടെ സംസാരിക്കാറുണ്ട് രാമകൃഷ്നൻ ചേട്ടൻ!
ഞങ്ങടെ കണ്ടത്തിൽ നെല്ല് വിളഞ്ഞ് നിൽക്കുന്ന കാലം .. അച്ഛൻ 20 രൂപയുടെ ഈർക്കിലി പടക്കം രാവിലെ വാങ്ങിച്ച് തരും .പ്രാവ് പാടത്ത് ഇറങ്ങിയാൽ പൊട്ടിക്കാൻ ഉളള ഗ്രനേഡ് ആണത് ! ഇടക്കിടെ പൊട്ടിച്ചാൽ മതി! ഇതിനിടയിൽ ദേ ... സൈക്കിൾ വാഹന രൂപനായ് 'സർവശ്രീ രാമകൃഷ്ണൻ ചേട്ടൻ! വരുന്ന കട തുറക്കാനുളള പോക്കാ ..!
ഞങ്ങളെ കണ്ടതും ഒരു പിൻതിരിപ്പൻ സ്കോപ്പ് മനസ്സിലാക്കി സൈക്കിൾ നിന്നു! കൊച്ചുപ്രേമ ന്റെ ശബ്ദത്തിൽ ഒരു ചോദ്യം ! ..
"എന്തു വാടാ പടക്കവും ഒക്കെ ആയിട്ട് ?"
"പ്രാവിനെ ഓടിക്കാനാ ചേട്ടാ "
ഞാൻ അനാവശ്യ ഭവ്യത ലോണെടുത്ത് വച്ച് കാച്ചി!
പൊടുന്നനെ രാമകൃഷ്ണൻ ചേട്ടന്റെ മുഖത്ത് പതിവ് പുച്ഛം ബാനർ കെട്ടി!
"ഡാ... ചെറുക്കാ ഒന്ന് പോ .. മലനട അമ്പലത്തിൽ പന്ത്രണ്ട് ലക്ഷത്തിന്റെ വെടിക്കെട്ട് കണ്ടിട്ട് വന്ന പ്രാവിനെയാ അവൻ ഈർക്കിലി പടക്കം കാണിച്ച് പേടിപ്പിക്കുന്നത് !! "
സപ്ത നാഡിയും തളർന്ന് ഞാനിരുന്നു രാമകൃഷ്ണൻ ചേട്ടന്റെ സൈക്കിൾ മുന്നോട്ട് നീങ്ങി! .
പക്ഷേ ഈ പിൻതിരിപ്പൻ ആശയങ്ങൾ ഇദ്ദേഹം സ്വയം നൃഷ്ടിക്കുന്നതല്ല ! രാവിലെ കേരളത്തിലെ ഏറ്റവും നെഗറ്റീവ് പത്രം കടയിൽ വരും .ദത് കൊണ്ട് തീരുന്നില്ല .വൈകിട്ട് 5.10 ന്റെ " പ്രഭാത് ' ബസ്സ് വരും! അതിൽ നിന്നും ഇറങ്ങും ഞങ്ങടെ വില്ലേജിലെ ഏറ്റവും വലിയ പിൻതിരിപ്പൻ മൂരാച്ചി .. വില്ലേജാപ്പീസർ രഘുനാഥൻ സാർ! വന്നാലുടനേ വെറ്റില കൂട്ടി രാമകൃഷ്ണൻ ചേട്ടന്റെ കടയിൽ നിന്ന് ഒരു മുറുക്കുണ്ട് ! .. മുറുക്കാൻ പാതി ചവച്ച് ..അത് കവിളിലും ചുണ്ടിനും ഇടയിൽ തടയണ കെട്ടി ഒരു പ്രഭാഷണമുണ്ട്! സർക്കാരിന്റെ ... ജനനയങ്ങളുടെ .. എന്നുവേണ്ട സകല സംഭവത്തിന്റേയും ദോഷ വശങ്ങൾ മുറുക്കാൻ തുപ്പൽ ചേർത്ത് വിളമ്പും! .ഈ അറിവ് സ്വാംശീകരിക്കാൻ മുണ്ടിന്റെ മടിക്കുത്ത് അഴിച്ചിട്ട് തൂണിൽ ചാരി രാമകൃഷ്ണൻ ചേട്ടൻ വിനയാന്വനാവും .ആ സ്വാംശീകരണം ഒരു പ്രക്രിയ ആണ്. പ്രകാശസം സ്ളേഷണത്തേക്കാൾ കോംപ്ലിക്കേറ്റ് ആയ ഒരു പ്രതിഭാസം
പിറ്റേന്ന് നാട്ടിലെ ഒരോ സ്‌പോട്ടിലും ക്യത്യമായി സംപ്രേഷണം ചെയ്തോളും! ഇതു കൂടാതെ വേറൊരു പിൻതിരിപ്പൻ ആചാര്യനുണ്ട് വക്കീൽ ഗുമസ്തൻ ഓമനക്കുട്ടൻ! 6.10 ന് ഉളള വണ്ടീൽ വന്നിറങ്ങും .വന്നിറങ്ങിയാൽ ഉടനേ കടയിൽ നിന്ന് ഒരു പാക്കറ്റ് " ശംബു " വാങ്ങി കയ്യിൽ ഗോളരൂപത്തിലാക്കി മേൽ ചുണ്ടിന്റെ ഇടയിലേക്ക് .. പെരുപ്പിന്റെ അന്തരാളങ്ങളിലേക്ക് ഊളിയിട്ട് ഇടം കണ്ണടച്ച് ഒന്ന് ഒന്ന് മുക്രയിട്ട് തുടങ്ങും!
കല്യാണത്തിന് ക്ഷണിച്ചാൽ വിവാഹ മോചനത്തെക്കുറിച്ച് .. വീട് വച്ചാൽ ഭൂകമ്പത്തെക്കുറിച്ച് .. പനി പിടിച്ചാൽ ചിക്കൻ ഗുനിയയെക്കുറിച്ച് ..ഇങ്ങനെ മനുഷ്യന്റെ സകല ഊർജവും ചോർത്തുന്നതിൽ തീരെ മോശമല്ലാത്ത നമ്മുടെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ ആവാൻ സകല ശേഷിയുമുള്ള രാമകൃഷ്ണൻ ചേട്ടനെ സർക്കാർ ഒന്ന് ആദരിച്ചാൽ എങ്കിലും മതിയായിരുന്നു!
അങ്ങനിരിക്കേ .ഒരു ദിവസം ... ഒരു ഞായറാഴ്ച ' പറമ്പിൽ മൊത്തം കരിയില ആണന്ന് ഭാര്യ അമ്മിണി ചേച്ചി പരാതി പറഞ്ഞതിൻ പ്രകാരം .. " തൊഴിലുറപ്പ് കാരൊന്നും വേണ്ട! ചുമ്മാ ഉഴുന്ന് വട തിന്നാൻ ആരും വരണ്ടാ ..! ആണൊരുത്തൻ ഞാൻ ഇവിടുള്ളപ്പോൾ വേറെ ആരും വേണ്ട ! രാമകൃഷ്ണൻ ചേട്ടൻ തൂങ്ങിയ തൊലിക്കിടയിലെ മസിൽ ഒന്ന് വിറപ്പിച്ചു
ഒരു തീപ്പെട്ടി എടുത്തു ... റബ്ബർ തോട്ടത്തിന്റെ ഒരറ്റത്തൂന്ന് കത്തിച്ചു! പരസ്പരം ചേർന്ന് കിടന്ന കരിയിലകൾ പെൺ വിഷയം കേട്ട ചാനൽ ക്യാമറ പോലെ പരസ്പരം കൈകോർത്തു! പിന്നെ ഒരു ആന്തൽ ആയിരുന്നു ! ഒരു ലങ്കാ ദഹനം!
കുട്ടിത്തോർത്തുമുടുത്ത് രാമകൃഷ്ണൻ ചേട്ടൻ പറമ്പിലൂടെ ഹനുമാനേ പ്പോലെ ഓടിത്തകർത്തു .! !
അപ്പെഴേക്കും പത്ത് മുപ്പത് വാഴയും കുറേ റബ്ബർ മരങ്ങളും കത്തിത്തീർന്നു!
തൊഴുത്തിന്റെ മേൽക്കൂരയിലേക്ക് തീ പടർന്നു !!
വീടിനു താഴെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പിള്ളേരേ രാമകൃഷ്ണൻ ചേട്ടൻ വിളിച്ചു! പക്ഷേ ....
ക്രിക്കറ്റിന്റെ ദോഷവശങ്ങളെ പറ്റി കഴിഞ്ഞ ദിവസം പിളേള രോട് പറഞ്ഞതിനാൽ പ്രതിപക്ഷത്തെപ്പോലെ കളി നിർത്തി അവർ വീട്ടിൽ പോയി!
തീ .. ഒരു മല പോലെ ആളിക്കത്തി! തൊഴുത്തിലെ ഒരു പശുവിന്റെ കാല് വെന്തു! ഒടുക്കം നാട്ടുകാർ പമ്പാ ഇറിഗേഷൻ കാലിൽ നിന്ന് വെളളം എടുത്ത് തീയണച്ചു!
ഇത്ര നാശനഷ്ടങ്ങളോടെ തീയണച്ച ശേഷം ഞാൻ അറിയാതെ രാമകൃഷ്ണൻ ചേട്ടനോട് ചോദിച്ചു!
'എന്റെ പൊന്ന് ചേട്ടാ ... ഈ പമ്പാ കനാൽ മുറ്റത്തിനടുത്ത് ഉണ്ടായിട്ടും രണ്ട് ബക്കറ്റ് വെളളം കോരി ഒഴിച്ചാൽ തീരാവുന്ന തീയല്ലേ ഉളളായിരുന്നു?:
രാമകൃഷ്ണൻ ചേട്ടൻ ശബ്ദം ഒന്ന് ശരിയാക്കി! പറഞ്ഞു
"എടാ കുഞ്ഞേ ... ഈ കനാലിൽ ഒഴുകുന്നത് പമ്പാനദിയിലെ വെളളം അല്ലിയോ ..
മൊത്തം കോളിഫോം ബാക്ടീരിയയാ .. നമ്മൾ ഇതിൽ ഇറങ്ങി നിന്ന് വെളളമെടുത്താൽ കാലിലെ നഖത്തിനിടയിൽ ഈ ബാക്ടീരിയ കേറിയാൽ .. കുഴിനഖം ഉണ്ടേൽ പ്രശ്നമാ .! അതല്ലേ ....
എനിക്ക് ഒരു സോഡാ കിട്ടിയാൽ കൊളളാം എന്ന് തോന്നി ... തലകറക്കം മാറ്റാൻ !!

ആധുനിക ലോകത്ത് പരസ്യങ്ങളുടെ സ്വാധീനം




"മോളേ ...തുണികള്‍ സര്ഫിവല്‍ മുക്കി ഇട്ടിട്ടുണ്ട്..അത് കഴുകി ഉജാല മുക്കി ഇട്ടേക്കണേ..."
"കഷ്ണം വെന്തു പാകമാകുമ്പോള്‍ ഇത്തിരി മാഗി കലക്കി ഒഴിക്കണം.."
ഇതൊക്കെ നമ്മള്‍ സാധാരണ പറയുന്ന വാചകങ്ങള്‍ ആണ്.നമ്മള്ക്കിന്നു സോപ്പുപൊടി എന്നാല്‍ സര്ഫുംക തുണിയില്‍ മുക്കുന്ന നീലം എന്നാല്‍ ഉജാലയും ആണ്...അതുപോലെ തന്നെ തേങ്ങാപ്പാല്‍ എന്നാല്‍ മാഗി. അത്രത്തോളം ആ ഉല്പ്പ്ന്നങ്ങളും പരസ്യങ്ങളും നമ്മുടെ ജീവിതത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പരസ്യങ്ങളാണ് മിക്ക വ്യാപരങ്ങളുടെയും ഉല്പ്പ്ന്നങ്ങളുടെയും വിജയ രഹസ്യങ്ങളുടെ മുഖ്യഘടകങ്ങളിലൊന്നെന്ന കാര്യത്തിൽ തർക്കമുണ്ടാകാൻ ഇടയില്ല.സാങ്കേതിക വിദ്യയുടെ പുരോഗതി ,പരസ്യങ്ങളുടെ വ്യാപനത്തിലും,സ്വാധിനത്തിലും അഭൂതപൂർവ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് നാം കണ്ണുതുറന്നാല്‍ കാണുന്നത് പരസ്യ വാചകങ്ങളും ദൃശ്യങ്ങളുമാണ്. ദൃശ്യ പത്രമാധ്യമങ്ങള്‍, വഴിയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍, എന്നിങ്ങനെ എവിടെതിരിഞ്ഞു നോക്കിയാലും പരസ്യങ്ങളാണ്. ഈ കാലഘട്ടത്തില്‍ പരസ്യങ്ങള്ക്ക്് വളരെ പ്രാധാന്യമുണ്ട്, ഒരു ഉല്പന്നത്തിന്റെ പരസ്യം ഒന്നില്‍ കൂടുതല്‍ തവണ മനുക്ഷ്യമനസുകളില്‍ പതിഞ്ഞുകഴിഞ്ഞാല്‍ അവന്‍ അറിയാതെതന്നെ ആ ഉല്പന്നത്തോട് അടുപ്പം തോന്നിക്കും അത് ഒരിക്കലെങ്കിലും വാങ്ങി ഉപയോഗിക്കുവാന്‍ അവനില്‍ ആഗ്രഹവും ഉങ്ങായികഴിഞ്ഞാല്‍ ആ പരസ്യം വിജയിച്ചു എന്ന് പറയാം.
പരസ്യങ്ങളുണ്ടാക്കുന്ന ആകാംക്ഷയോ അല്ലെങ്കില്‍ പരസ്യത്തോട്‌ തന്നെയുള്ള ഇഷ്ടമോ തന്നെയാണ് പലര്ക്കും പല ഉത്പന്നങ്ങളും വാങ്ങാന്‍ പ്രചോദനമാവുന്നത്. ഭൂരിഭാഗം പേര്ക്കും പരസ്യത്തിന്റെ സത്യസന്ധത വിഷയമേയല്ല. അതിന്റെ ഗുണം സ്ഥിരീകരിക്കാതെ തന്നെ മിക്ക ഉപഭോക്കാക്കളും പരസ്യങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ട് ഉത്പന്നങ്ങള്‍ വാങ്ങാറുണ്ട്.
പരസ്യചിത്രങ്ങളാൽ സ്വയം വഞ്ചിതരും ബലിമൃഗവുമായി മാറുകയാണ്‌ ഓരോ മലയാളിയും. തങ്ങൾ വിദ്യാസമ്പന്നരാണ്‌, ബുദ്ധിജീവികളാണ്‌, സമ്പൂർണ്ണ സാക്ഷരരാണ്‌, എന്നൊക്കെ വീമ്പിളക്കുമ്പോഴും, തലമുടി വളരാനും കഷണ്ടി മാറാനുമുള്ള എണ്ണകൾ, കുട്ടികൾ വളരാനും ബുദ്ധിവർധി്കാനുമുള്ള ഫോർമുലഫുഡുകൾ, സോപ്പുകൾ, ടൂത്ത്‌ പേസ്റ്റുകൾ അങ്ങനെ അനവധി പ്രോഡക്‌ടുകൾ പരസ്യങ്ങളുടെ സ്വാധീനത്താൽ വിറ്റഴിക്കപ്പെടുകയാണ്‌. മൾട്ടിനാഷനൽ പ്രോഡക്‌ടുകളും സ്വദേശി ഉൽപന്നങ്ങളും അക്കൂട്ടത്തിൽ വരുന്നു.കേരളത്തില്‍ പരസ്യത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന സാധനങ്ങള്‍ ടോയ്ലറ്റ് സോപ്പും ചമയവസ്തുക്കളുമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സോപ്പാണ്‌ നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം എന്ന്‌ ജനം കരുതുകയാണ്‌. അത്‌ എന്ത്‌ അസംബന്ധമെന്ന്‌ ആരും ചിന്തിക്കുന്നില്ല. സോപ്പ്‌ തേയ്‌ച്ച്‌ ചർമകാന്തിയും സൗന്ദര്യവും പതിൻമടങ്ങ്‌ വർധിച്ച്‌ ആളെത്തന്നെ അറിയാനാവാതെ പോയി എന്ന പരസ്യവാചകങ്ങൾ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു. ഒരു സിനിമാനടി സോപ്പുപതയിൽ ആറാടി സ്വന്തം ചർമകാന്തിയുടെ രഹസ്യം ഈ സോപ്പിൻപതയെന്നു പറയുമ്പോൾ ആരാണതിൽ വീണുപോവാത്തത്‌? അമ്മ മോളേക്കാൾ സുന്ദരിയാവുമ്പോൾ അതിനു സഹായിച്ച സോപ്പ് വാങ്ങി ഉപയോഗിക്കാതെ എങ്ങനെ?
ഇന്ന് പല പരസ്യങ്ങളിലും സോപ്പിന്റെ ശക്തി പറയുന്നത്‌ നാരങ്ങയുടെ ശക്തിയിലാണ്‌. നമ്മുടെ മനസിൽ എവിടെയോ നാരങ്ങയുടെ പോഷകഗുണവും അണുനശീകരണശേഷിയും ഉറങ്ങിക്കിടപ്പുണ്ട്‌. അത്‌ പരസ്യ കമ്പനികള്‍ വേണ്ട വിധത്തില്‍ ചൂഷണം ചെയ്യുന്നു. ഒരാളുടെ മനസിൽ ഉറങ്ങിക്കിടക്കുന്ന ആഗ്രഹങ്ങൾക്ക്‌ ജീവൻ നൽകുകയാണ്‌ പരസ്യങ്ങൾ ചെയ്യുന്നത്‌.
തലമുടി വളർച്ചയ്‌ക്കുള്ള എണ്ണയുടെ പരസ്യവാചകത്തില്‍ പറയും, എണ്ണ പുരട്ടാനെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. കൈവെള്ളയിൽ വരെ മുടി കിളിർക്കാമത്രേ. പിന്നെ കഷണ്ടിയിൽ മുടി കിളിർക്കാതിരിക്കുമോ? എണ്ണപുരട്ടി ആഴ്‌ചകൾക്കുള്ളിൽ കഷണ്ടിയിൽ മുടി മുളയ്‌ക്കുകയാണ്‌. നെറ്റിയിൽ നിന്നും ഉച്ചിയോളം മുടി ശൂന്യമായ കഷണ്ടിയിൽ നിറയെ മുടി കിളിർത്തു വരുന്ന കംപ്യൂട്ടർ ജനറേറ്റഡ്‌ ചിത്രവും കൂടിയാവുമ്പോൾ ജനം എണ്ണയുടെ ആരാധകരും പ്രചാരകരുമാവുകയാണ്‌. ആഴ്‌ചകൾ അല്ല മാസങ്ങൾ ഉപയോഗിച്ചിട്ടും പ്രയോജനമില്ലായെന്നു കണ്ടിട്ടും ജനം പ്രതീക്ഷ കൈവിടാതെ ഉൽപന്നം പിന്നെയും വാങ്ങി ഉപയോഗിക്കുകയാണ്‌. പരസ്യങ്ങളുടെ ശക്തമായ സ്വാധീനം സാധാരണക്കാരെ ഒരുൽപന്നത്തിന്റെ അടിമയാക്കുന്നു. അങ്ങനെ ഉൽപാദകരും കച്ചവടക്കാരും ആഗ്രഹിച്ച വഴിയെ കൺസ്യൂമേഴ്‌സ്‌ ചിന്തിച്ചു തുടങ്ങുകയായി.ടൂത്ത്‌ പേസ്റ്റ്‌ കണ്ടുപിടിക്കാതിരുന്നുവെങ്കിൽ കീടാണുക്കൾക്കെതിരെ നാം എന്തു ചെയ്യുമായിരുന്നു? നമ്മുടെ പല്ല്‌ (വായ്‌) നിറയെ കീടാണുക്കളത്രേ? ടൂത്ത്‌ പേസ്റ്റ്‌ അടിസ്ഥാനപരമായി സോപ്പ്‌ ആണ്‌. പല്ലിന്റെ ഇടയില്‍ പറ്റിയിരിക്കുന്ന ആഹാരാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്‌ അത്‌ ചെയ്യുന്നത്‌. പല്ല്‌ വൃത്തിയാക്കാൻ ടൂത്ത്‌പേസ്റ്റ്‌ തന്നെ വേണമെന്നില്ല. എത്രയോതരം ആയൂർവേദിക്‌ പൊടികളുണ്ട്‌. മാവിന്റെ ഇളംതണ്ട്‌, മാവില, വേപ്പിന്റെ ഇളംതണ്ട്‌ എന്നിവ ഉപയോഗിക്കുകയാണെങ്കിൽ ടൂത്ത്‌ പേസ്റ്റിനേക്കാൾ ഗുണം ചെയ്യും. പണ്ടത്തെ ആളുകള്‍ ചെയ്തിരുന്നതും അത് തന്നെയാണ്. അന്നൊന്നും അവര്ക് നെ ഒരു കീടങ്ങളുടെയും ശല്ല്യം ഉണ്ടായിരുന്നില്ല..ഇത്രയധികം ദന്ത ഡോക്ടര്മാകരും ഉണ്ടായിരുന്നില്ല.
ടൂത്ത്‌ പേസ്റ്റ്‌ കണ്ടിട്ടില്ലാത്ത, പ്രായം തൊണ്ണൂറ്‌കഴിഞ്ഞ മുത്തശ്ശിയുടെ പല്ലുകൾ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്‌. നിത്യം പല്ലുതേയ്‌ച്ചിട്ടും പ്രായം നാലപതു കഴിയും മുമ്പ്‌ പല്ലുകൾ നഷ്ടമായവരുമുണ്ട്‌. പല്ലിന്റെ ആരോഗ്യകാര്യത്തിൽ ടൂത്ത്‌ പേസ്റ്റുകൾക്ക്‌ മാത്രമായി ഒന്നും ചെയ്യാനാവില്ലായെന്നു മനസിലാക്കാവുന്നതാണ്‌. ആധുനിക ലോകത്ത്‌ ശുചിത്വമില്ലാതെ ജീവിക്കണമെന്ന്‌ഇപ്പറഞ്ഞതിനര്‍ഥമില്ല.
പല്ലുകളുടേയും എല്ലുകളുടേയും വളർച്ചയ്‌ക്ക്‌ കാത്സ്യം വേണ്ടതാണ്. ഭക്ഷണത്തിലൂടെയാണ്‌ കാത്സ്യം ലഭിക്കുന്നത്‌. തങ്ങളുൽപ്പാദിപ്പിക്കുന്ന ടൂത്ത്‌ പേസ്റ്റിൽ കാത്സ്യത്തിന്റെ അംശമുള്ളതിനാൽ അതുപയോഗിക്കുന്നവരിൽ പല്ലുകൾക്ക്‌ ഉറപ്പും ബലവും ഉണ്ടാവുമെന്ന്‌ ടൂത്ത്‌ പേസ്റ്റ്‌ കമ്പനി പരസ്യപ്പെടുത്തേണ്ട താമസം നമ്മള്‍ അത് മേടിക്കുകയായി.കുട്ടികളുടെ വളർച്ചയ്‌ക്കും ബുദ്ധിയ്‌ക്കും വേണ്ട ടിന്‍ഫുഡുകളുടെ മത്സരിച്ചുള്ള പരസ്യം കണ്ടാൽ അന്ധാളിച്ചു പോകും. ബുദ്ധിയും ഓര്മ്മിശക്തിയും ഒക്കെ കൂട്ടാന്‍ നമ്മുടെ അമ്മമാർ ടിൻ ഫുഡുകൾ വാങ്ങി കുട്ടികളെ മത്സരിച്ച്‌ തീറ്റിപ്പിക്കുകയാണ്‌. അത്‌ വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവർ ടിവിയിലെ പരസ്യങ്ങള്‍ കണ്ടു നെടുവീര്പ്പി്ടുന്നു. എന്തു ക്രൂരത. വൻകിട വ്യവസായ കുത്തകകൾക്ക്‌ പണമുണ്ടാക്കാനായി സ്വന്തം കുട്ടികളുടെ ആരോഗ്യത്തെ തീറെഴുതുകയാണ്‌ നാം.
ജ്വല്ലറി ഉടമകളുടെയും വജ്ര വ്യാപാരികളുടെയും വകയായി നമുക്കിന്നു പുതിയ പുതിയ വിശേഷ ദിനങ്ങള്‍ സംമാനിക്കപ്പെട്ടിരിക്കുന്നു. അക്ഷയ തൃതീയയും പ്രണയ ദിനവും എല്ലാം പരസ്യക്കമ്പനികള്‍ ചാനലുകളിലൂടെ ആഘോഷിക്കുമ്പോള്‍, പാവം ജനങ്ങളും അതുകണ്ട് മയങ്ങിപ്പോകുന്നു.പരസ്യങ്ങളുടെ ഏറ്റവും വലിയ ഉന്നമാണ് കുട്ടികള്‍. ചോക്കൊലൈട്ടുകള്‍ മിട്ടായികള്‍, ഷൂ, കളിപ്പാട്ടങ്ങള്‍ എന്ന് വേണ്ട..tv തുറന്നാല്‍ അവരെ പ്രലോഭിപ്പിക്കുന്ന ഹീറോകള്‍ നിറയുകയായി..
ഉല്പ്പന്നം എന്ന് പറയുമ്പോള്‍ സാധനങ്ങള്‍ മാത്രമല്ല, സര്വീ സുകളും അതില്‍ പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി ഒന്നും ഈ പരസ്യങ്ങളുടെ പിടിയില്‍ നിന്ന് മോചിതമല്ല.ഭാഗ്യം തെളിയിച്ചു ജിവിതം ഉന്നതിയിലെത്തിക്കാന്‍ പാടുപെടുന്നു ചിലര്‍.
ഇന്ന് ഓണ്ലൈയന്‍ മാധ്യമങ്ങളിലും പരസ്യങ്ങളുടെ തള്ളിക്കയറ്റം തന്നെ..അറിവും വിവരവും തേടുന്നതിനു ഏതെങ്കിലും ഒരു സൈറ്റ് തുറന്നാല്‍ മതി, പരസ്യങ്ങളുടെ ഘോഷയാത്രയായി പിന്നെ..
ഓര്മ്മായിലെന്നും ചില പരസ്യങ്ങള്‍
--------------------------------------------------------
നിത്യജീവിതത്തില്‍ പരസ്യം കേള്ക്കാങതെ പരസ്യവാചകങ്ങള്‍ ശ്രദ്ധിക്കാതെ ഒരു ദിവസം കടന്നു പോകില്ല. എന്നാല്‍ മനസ്സില്‍ തങ്ങിനില്ക്കു ന്ന പരസ്യങ്ങളുണ്ട്. ഇതിനുകാരണം അവയുടെ ചിത്രീകരണ ഭംഗിയോ പരസ്യവാ‍ചകത്തിലെയോ ടാഗ്‌ലൈനെന്ന അടിക്കുറിപ്പിലെ പ്രത്യേകതകളോ ആയിരിക്കും.
"സത്യം ശിവം സുന്ദരം" ദൂരദര്ശെന്റെ ലോഗോയുടെ താഴെ മിന്നിമറയുന്ന ആപ്ത വാക്യം. അതിനു ശേഷം നിജാം പാക് , ഡാബര്‍, ബ്രാഹ്മിന്സ്ക‌ പല്‍‌പൊടി, രാധാസ് ,ചന്ദ്രിക ഇദയം നല്ലെണ്ണ, നിര്മ്മ് ,റീഗല്‍ തുള്ളി നീലം, വിക്കോ ടര്മിറിക്, വീല്‍, ഉജാല ഇവയുടെ പരസ്യങ്ങള്‍. സര്ഫി്ലെ സുഷമാജിയെ പോലെ നമ്മുടെ വീട്ടമ്മമാരെ സ്വാധീനിച്ച മറ്റൊരാള്‍ കാണില്ല.
'ഹമാരാ ബജാജ്''- പരസ്യത്തിനപ്പുറം ഉത്പന്നവുമായി ഉപഭോക്താവിനുള്ള ബന്ധം വെളിപ്പെടുത്തി വര്ഷടങ്ങളോളം മനസുകളില്‍ തങ്ങിനിന്ന ഒരു പരസ്യമാണ്. അമൂല്‍ ദ ടേസ്റ്റ് ഒഫ് ഇന്ത്യ എന്ന പരസ്യവാചകവും, മില്മമയുടെ കേരളം കണികണ്ടുണരുന്ന നന്മയെന്ന സ്ലോഗനും മറക്കാന്‍ കഴിയില്ല.
ബി എം ഡബ്ല്യൂവിനുവേണ്ടി അമിരാറ്റി ആന്റ്‌ പ്യൂരിസ്‌ എന്ന പരസ്യകമ്പനി എഴുതിയ ടാഗ്‌ലൈനാണ്‌ - ‘ദ അള്ട്ടിസമേറ്റ്‌ ഡ്രൈവിംഗ്‌ മെഷീന്‘. ഈ വാചകം ബൈക്കില്‍ വരെ എഴുതിനടക്കുന്ന രീതിയില്‍ ആ വാക്കുകള്‍ യുവാക്കളെ സ്വാധീനിച്ചു. കാഡ്‌ബറിയുടെ സ്വന്തം ടാഗ്‌ലൈനാണ്‌ - `ദ മില്ക്ക്യ‌ ചോക്കലേറ്റ്‌ മെല്‌്റ് സ്‌ ഇന്‍ യുവര്‍ മൗത്ത്‌, നോട്ട്‌ ഇന്‍ യുവര്‍ ഹാന്‌്ഡ്സ്‌'.
ഒരു ചോക്ലേറ്റിന്റെ തലവാചകമായി വന്ന വരികളാണ് “മോനേ മനസ്സില് ലഡു പൊട്ടി“. അപ്രതിക്ഷ സൌഭാഗ്യങ്ങളില്‍ സന്തോഷിച്ച് കൂട്ടുകാര്‍ ചിരിച്ചാല്‍ ഇപ്പോള്‍ നമുക്ക് തന്നെ തോന്നും മോനെ അവന്റെ മനസ്സിലും പൊട്ടി ഒരു ലഡുവെന്ന്. നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?, സന്തൂറിന്റെ ഏതു കോളേജിലാ‍, പ്രാര്ഥിസക്കാന് ഓരോരുത്തര്ക്കും ഓരോ കാരണങ്ങളുണ്ട് ” എന്നാ സൈക്കിള്‍ ശുദ്ധ അഗര്ബ്ത്തികളുടെ പരസ്യ വാചകം, പൊടിപോലുമില്ല കണ്ടു പിടിക്കാനെന്ന അനിക് സ്പ്രേയുടെ പരസ്യം എന്നിവ നിത്യ ജീവിതത്തിലും പലപ്പോഴും നമ്മുടെ നാവില്‍ കടന്നു വന്നു
എന്നാൽ പരസ്യങ്ങൾക്കും വേണ്ടെ ഒരു പരിധി? പരിമിമിതി ?പരസ്യങ്ങൾ ഇന്ന് മനുഷ്യ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്ന പ്രതിഭാസമാണ് . ആയതിനാൽ പരസ്യങ്ങൾ നിയന്ത്രിക്കുന്നനിയമങ്ങളുടെ ,സംവിധാനങ്ങളുടെ പുനരവലോകനം അടിയന്തിരആവശ്യമായിരിക്കുന്നു പൊതു മാധ്യമങ്ങൾ പ്രത്യേകിച്ചും ദ്രിശ്യ മാധ്യമങ്ങളിൽവരുന്ന പരസ്യങ്ങളുടെ സ്വാധീനം അത്രക്കധികമാണു. പാവങ്ങലധികവുംപരസ്യത്തിൽ കാണുന്നതപ്പടി സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് . ആയതിന്നാൽവ്യാജ പരസ്യങ്ങൾ നിരോധിക്കാൻ ജാഗ്രത ആവശ്യമാണ്. ഒരുവാർത്ത കാണണമെങ്കിലും പരസ്യംകണ്ടല്ലേ പറ്റൂ ?
പ്രാർത്ഥന, കച്ചവട പരസ്യം ,അതിശയ മരുന്ന് ,ചികിത്സ ,ഏലസ് ,മന്ത്രം, ഐശ്വര്യയന്ത്രം, മോതിരം,ജ്യോതിഷം,ചാത്തൻ മഠം, സർവ രോഗസംഹാരി എന്നിങ്ങനെ മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാവരെയും പരസ്യങ്ങൾവലിയ തോതിൽ സഹായിക്കുന്നു .
നാം ഇന്ന് കാണുന്ന പരസ്യങ്ങളില്‍ ഭൂരിഭാഗവും ഉല്പന്നങ്ങളുടെതാണ് എന്നാല്‍ മനുക്ഷ്യനെ നേരായ വഴിയില്‍ ചിന്തിക്കുവാനും പ്രവര്ത്തിയക്കുവാനും സഹായിക്കുന്ന ബോധവല്ക്ക രണ പരസ്യങ്ങള്‍ വളരെ അപൂര്വ്വാമായിമാത്രമേ കാണുന്നുള്ളൂ എന്തുകൊണ്ട്? ദൃശ്യ പത്രമാധ്യമങ്ങളില്‍ ഇവയുടെ പ്രാധാന്യം കുറയുന്നതിന് പ്രധാനകാരണം സാമ്പത്തിക നഷ്ടം തന്നെയാണ് എന്നാല്‍ ‍ അവര്‍ പലപ്പോഴായി ഇത്തരം പരസ്യങ്ങള്‍ നല്കി് തങ്ങളുടെ കടമ നിര്വവഹിക്കുവാന്‍ മറക്കാറുമില്ല.
വായു, ജല മലിനീകരണം, പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട നിയമങ്ങള്‍, ഗതാഗത നിയമങ്ങള്‍, ഉര്ജ്ജസ്രോതസുകളുടെ ദുരുപയോഗം എന്നിങ്ങനെ പൊതുജന ബോധവല്ക്ക രനത്തിനായി പല ഇടവേളകളിലായി ഒരു ദിവസം 30 മിന്നിട്ടു, പല പേജുകളിലായി മൂന്നോ നാലോ കോളം ഉപയോഗപ്പെടുത്തുവാന്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ തയ്യാറായാല്‍ ഇന്നുകാണുന്ന തെറ്റായ പ്രവണതകള്ക്ക്് ചെറിയോരുമാറ്റം ഉണ്ടാക്കുവാന്‍ കഴിയില്ലേ.?
പ്രോഡക്‌ടുകളുടെ ഉൽപാദകർ സ്വന്തം ഉത്‌പന്നങ്ങൾ വിറ്റഴിക്കുന്നതിലേക്ക്‌ ശാസ്‌ത്രസത്യങ്ങളെ പരസ്യങ്ങളിലൂടെ വളച്ചൊടിച്ച്‌ സാധാരണക്കാരെ തെ-റ്റിദ്ധരിപ്പിക്കുകയാണ്‌. പരസ്യവാചകങ്ങളിൽ വിശ്വസിച്ച്‌ നാം ചതിക്കപ്പെടുകയാണ്‌. കളവ്‌ പറഞ്ഞ്‌ ജനത്തെ വഞ്ചിക്കുന്നതിനെതിരെ നിയമങ്ങളുണ്ട്‌. ആ നിയമങ്ങൾക്ക്‌ നേരിയ പോറൽ പോലുമേൽക്കാതെ പുസ്‌കത്താളുകളിൽ തന്നെയുണ്ട്‌.
ഒരു പ്രോഡക്‌ട്‌ ഇറങ്ങുമ്പോൾ അത്‌ പരിചയപ്പെടുത്തുന്നതിന്‌ മുമ്പ്‌ അതിന്റെ ഗുണദോഷങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണം. പരസ്യംഉത്‌പന്നത്തെ പരിചയപ്പെടുത്താനുള്ളതാവണം. അതിലെ പരസ്യവാചകങ്ങൾ സത്യസന്ധമായിരിക്കണം. അതിലേയ്‌ക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അപ്പോഴാണ്‌ ഒരു രാഷ്ട്രത്തിൽ ഗവൺമെന്റ്‌ എന്ന ഒരു ബോഡിയുണ്ടെന്ന്‌ ജനമറിയുന്നത്‌. ഇവിടെ കാര്യങ്ങൾ നോക്കാൻ ആരോഗ്യവകുപ്പുണ്ട്‌, പരിസ്ഥിതിവകുപ്പുണ്ട്‌, നിയമ വകുപ്പുണ്ട്‌. പിന്നെ എന്തുകൊണ്ട്‌ നിത്യോപയോഗ പ്രോഡക്‌ടുകളുടെ ജനത്തെ ചതിക്കുന്ന പരസ്യങ്ങൾ നിയന്ത്രിച്ചുകൂടാ?

ആനന്ദിരാമചന്ദ്രൻ.





ആനന്ദിരാമചന്ദ്രൻ.
പ്രമുഖഎഴുത്തുകാരിയും പരിസ്ഥിതിപ്രവര്‍ത്തകയും.
തിരുവനന്തപുരം, നെടുമങ്ങാട് താമസം. പ്രകൃതീയം ( Conscious Living and Natural Wisdom)
എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക.
----------------------------------------------
നഗരത്തിന്റെ തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞ് മനോഹരമായ ഒരു ഗ്രാമം. രാവിലെ ഉണരുമ്പോള്‍ കാണുന്നത് പ്രശാന്തസുന്ദരമായ, പച്ചപ്പ്‌ നിറഞ്ഞ പാറകള്‍ നിറഞ്ഞ സ്ഥലം. ഒരു ദിവസം അമ്മ Anandi Ramachandranഇങ്ങനെ ഒരു സ്വപ്നം കണ്ടു . അവിടെയുള്ള ഏറ്റവും വലിയപാറ ആയ മയിലാടുംപാറ വെടിവയ്ക്കാന്‍ പോകുന്നു. അത് വെറും സ്വപ്നമായിരുന്നില്ല , മറിച്ചു സത്യമായി മാറുന്നു എന്ന് മനസ്സിലാക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ആ പാറയുടെ മുകളില്‍ നിന്നാല്‍ ചുറ്റും കാണുന്ന മനോഹര ദൃശ്യം. നല്ല ശുദ്ധമായ വായു. മനസ്സിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചകള്‍ ഒക്കെയും.....
അങ്ങോട്ട്‌ ഒരു സമരമുറ തന്നെയായിരുന്നു. സമീപത്തെ പാറമടയില്‍ ദ്രുതഗതിയില്‍ നടക്കുന്ന പാറഖനനം മരവിപ്പിക്കാനായി ആദ്യശ്രമം. അതിനുവേണ്ടി നിയമപരമായി തന്നെ മുന്നോട്ടു പോകുമ്പോഴാണ് പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ നേരില്‍ ബോധ്യമാകുന്നത്‌. ഭരണം നിര്‍വഹിക്കുന്നവരും ഭരിക്കാന്‍ തയ്യാറെടുക്കുന്നവരും എല്ലാം ഒറ്റക്കെട്ടായി മുകള്‍ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥ. വെറും സാധാരണക്കാരന് മാത്രമേ പക്ഷം ഉള്ളൂ എന്ന തിരിച്ചറിവ് പ്രകൃതിയെ സ്നേഹിക്കുന്ന ആനന്ദിയമ്മയ്ക്ക് വളരെ ദുഃഖം നല്കുന്നതായിരുന്നു.
വികസനത്തിന്റെ കാര്യം പറഞ്ഞുകൊണ്ട് ഭരണകര്‍ത്താക്കള്‍, നമ്മുടെ ഗ്രാമങ്ങളിലെ ശുദ്ധവായുവും ജലവും ഉള്‍പ്പെടെ മനുഷ്യന്റെ പ്രാഥമികമായ അവശ്യഘടകങ്ങള്‍ക്ക്പോലും നാം കുത്തകമുതലാളിമാരെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഒന്ന് ആലോചിച്ചാല്‍ നമുക്ക് മനസ്സിലാകും. എന്ന് മുതലാണ്‌ നാം പുറത്തുപോകുമ്പോള്‍ കുടിക്കാന്‍ വെള്ളം കൂടെ കരുതാന്‍ തുടങ്ങിയത് ? എവിടെയും ലഭ്യമായിരുന്ന കുടിവെള്ളം കുപ്പികളിലാക്കി കാശുകൊടുത്ത് വാങ്ങേണ്ടിവരുന്ന അവസ്ഥ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണ്? മുഖം ചുളിക്കേണ്ട കാര്യമില്ല, കരുതിക്കോളൂ ഒരു ബോട്ടില്‍ കൂടി ചുമക്കാനുള്ള മനസ്സ് , മറ്റൊന്നുമല്ല, നാളെ നമുക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ഓക്സിജന്‍ തന്നെ. അവിടെ എത്തുമ്പോഴേ സാധാരണക്കാരന്‍ അറിയൂ എന്നതാണ് ആനന്ദിയമ്മ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും.
യു എ ഇ യില്‍ നല്ല രീതിയില്‍ ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്ന ആനന്ദിയമ്മ, ഈ പ്രകൃതിസംരക്ഷണത്തിനു വേണ്ടി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ക്കുവേണ്ടി ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഇതിനുവേണ്ടി ഓടേണ്ടി വന്നിട്ടുണ്ടെന്ന് അമ്മ പറയുന്നു. ഇപ്പോള്‍ അതിനുവേണ്ടിത്തന്നെ അല്പം ദീര്‍ഘമായ ഒരു അവധിയില്‍ നാട്ടില്‍ തന്നെയുണ്ട് . ഇപ്പോള്‍ പശ്ചിമഘട്ട സംരക്ഷണസമിതിയുമായി സഹകരിച്ചു മുന്നോട്ടു പോകുന്നു.
കരിങ്കല്‍ഖനനത്തിന്റെ നിരന്തരമായ സ്വാധീനഫലമായി പത്തൊന്‍പതുപേരില്‍ കാന്‍സര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഏറ്റവും വിഷമിപ്പിക്കുന്ന വസ്തുത ഇവര്‍ക്കൊക്കെ ധനസഹായം കൊടുത്തുകൊണ്ട് വായ അടപ്പിക്കുന്നു എന്നുള്ളതാണ്. ഇന്നത്തെ അവസ്ഥയെക്കുറിച്ച് മാത്രമേ അവര്‍ ചിന്തിക്കുന്നുള്ളൂ. 'എന്ടോസള്‍ഫാന്‍ ' ഉപയോഗത്തിന്റെ ക്രൂരമായ ഭവിഷ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ തലമുറയ്ക്ക് പോലും മുന്‍കൂട്ടി കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയാതെ പോകുന്നു എന്നത് വളരെ അപകടകരമായ ഒരു അവസ്ഥയാണ്. അതുപോലുള്ള മാരകമായ ഭവിഷ്യത്തുകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട് മനുഷ്യന്‍റെ രൂപവും മറ്റും മാറി പുതിയ ഒരു ജീവസമൂഹത്തെ സൃഷ്ടിക്കാനുള്ള പുറപ്പാട് ആണ് ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തലമുറ. ഒരുപക്ഷെമനസ്സിലായാലും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥ.
ഇത്തരം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ പോലും കഴിയാത്ത ഒരു സമൂഹം ദിനംതോറും വളര്‍ന്നു വരുന്നുണ്ട്. ആനന്ദിയമ്മയുടെ വാക്കുകളില്‍ ഗദ്ഗദം നിറയുന്നു. കാശുകൊണ്ട് കണ്ണുമറയ്ക്കുന്നവരുടെ ഇടയില്‍ നിന്നും നല്ലൊരു മാറ്റത്തിലേയ്ക്ക് എങ്ങനെ തിരിയണം എന്ന് അമ്മയ്ക്കറിയാം. തനിക്കെതിരെ ഒരുപാട് ആരോപണങ്ങളും ഭീഷണികളും വന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നു. എന്നാലും പിന്തിരിയാന്‍ ഒരുക്കമല്ല, ജീവിതം ഒന്നേയുള്ളൂ, എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തന്റെ കര്‍മ്മപദ്ധതികള്‍ ത്വരിതപ്പെടുത്തുകയാണിപ്പോള്‍.
കാര്യങ്ങള്‍ മനസ്സിലാകുന്ന യുവതലമുറയെ വാര്‍ത്തെടുത്തു അവരിലൂടെ വിജയം കൈവരിക്കാനാണ് ആനന്ദിയമ്മയുടെ പദ്ധതി. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും മറ്റും സംഘടിപ്പിച്ചുകൊണ്ട് കുട്ടികളെ, അവര്‍ വളര്‍ന്നുവരുന്ന സാഹചര്യം എന്താണെന്നും എവിടെയ്ക്കാണിത് പോകുന്നതെന്നും ഉദാഹരണസഹിതം മനസ്സിലാക്കിക്കൊടുത്തു വരുന്നു. നല്ല രീതിയിലുള്ള പ്രതികരണമാണ് കുട്ടികളില്‍ നിന്നും ഉണ്ടാകുന്നത് എന്നത് വളരെ ആശ്വാസം നല്‍കുന്നു എന്നും ആനന്ദിയമ്മ.
അപ്പോള്‍ മയിലാടുംപാറയിലെ ആ വലിയപാറ പൊട്ടിക്കാതിരിക്കാന്‍ അതിന്റെ കീഴിലായി ഒരു കെട്ടിടം നിര്‍മ്മിച്ചു. "പ്രകൃതീയം" ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആസ്ഥാനം. ഇപ്പോള്‍ നല്ല നിലയില്‍ അതിന്റെ പ്രവര്‍ത്തനം നടക്കുന്നു. പ്രകൃതിയെ അറിഞ്ഞു ജീവിക്കുക എന്നതാണ് ഇതിന്‍റെ ലക്‌ഷ്യം.
തീര്‍ച്ചയായും പ്രകൃതിയെ സ്നേഹിക്കുന്നവര്‍ Anandi Ramachandranഅമ്മയ്ക്കൊപ്പം ഉണ്ടാകും.ആനന്ദിയമ്മയുടെ നല്ല പ്രവൃത്തികള്‍ക്ക്‌ നമ്മളാല്‍ കഴിയുന്ന പിന്തുണയും സഹകരണവും നമുക്കും ചെയ്തുകൂടേ കൂട്ടുകാരേ?

Wednesday, March 30, 2016

മകളേ , നിന്നോട്

പിറക്കാതിരിക്കുക ഇനി നീ വീണ്ടു-
മീ ഘോരഭൂവിലൊരു മകളായി
അമ്മയായി നല്ലൊരു പാതിയായി
നന്മ നിറയും പ്രിയകൂട്ടുകാരിയായി .
ഉയിരിന്നാദ്യം മുതല്‍ നീ നിറമാര്‍ന്ന
കനവുകള്‍ നെയ്തുവെന്നാകിലും
ബീഭത്സമായൊരു ലാവാപ്രവാഹം
മനതാരിലെപ്പോഴും നിനച്ചിരിക്കേണം.
ക്ഷമിക്കൂ കുരുന്നേ നീ , ഈ പ്രപഞ്ചത്തോട്‌

പെണ്ണിന്‍റെ നേര്‍ക്കുയരും ക്രൂരതയോട്
അവളെ ആവാഹിയ്ക്കും ആചാര -
അനാചാരക്കൊടുവാളിന്‍ മൂര്‍ച്ചയോട് .
നാളെ , ഈ ജീവന്‍റെ താളം തുടരുവാന്‍
നീ വേണം എന്നോര്‍ക്കുന്നൊരു നാള്‍ വരും.
നിന്‍റെ ഉയിരുമുടലും തളിര്‍ക്കുന്ന നാള്‍ വരും
നിന്‍ സേവ ചെയ്യാന്‍ ആയിരങ്ങള്‍ വരും
ഒപ്പം കളിച്ചിടാന്‍ കൈകള്‍ കോര്‍ത്തു
കിന്നാരമോതുവാന്‍ സൗഹൃദം പങ്കിടാന്‍
ഒരു താലിച്ചരടിനാല്‍ സ്വന്തമാക്കാന്‍
ഒരു കുഞ്ഞിക്കാലു നല്കാന്‍
തളരുമ്പോള്‍ മാറോടു ചേര്‍ത്തണയ്ക്കാന്‍
ഒരു പെണ്ണിനെ കിട്ടാത്ത നാള്‍ വരും.
ഒരു സ്നേഹത്തലോടല്‍ ഒരു പ്രണയചുംബനം
തേടി അലയുന്ന കാഴ്ചകളുണ്ടാകും.
ആത്മാക്കളലയുന്ന ജന്മങ്ങള്‍ ഉണ്ടാവും.
ഒരു പെണ്‍തരിയ്ക്കായി നോമ്പ് നോല്‍ക്കും.
ഒരു പെണ്‍തരിയ്ക്കായി കുരുതി ഏകും.
ഒരു നാരിയ്ക്ക് വേണ്ടി കബന്ധങ്ങള്‍ ഉണ്ടാവും.
ഇന്നത്തെ പ്രഭാതത്തിനൊരു പ്രദോഷമുണ്ടാവും.
കണ്ണുകള്‍ തുറക്കുക ,നല്‍കുക അല്പം തണല്‍
നാളെ ഒരു സ്നേഹസ്പര്‍ശത്തിലലിഞ്ഞുറങ്ങാന്‍.

നര്‍മ കഥ



നിഷ്കളങ്കരായ കുറെ മനുഷ്യര് പച്ചയായി ജീവിക്കുന്ന, കരുവന്നൂര്‍ ഗ്രാമത്തിലേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്..
ഇതാണ് നമ്മുടെ സുഗുണന്റെ വീട്..ഒരു ഭാര്യയും (ഇവിടുള്ലോര്‍ അങ്ങനെയാ..വല്ലാതെ റിസ്ക്‌ എടുക്കില്ല.) രണ്ടു മക്കളും അച്ഛനും അമ്മയും പെങ്ങളും കൂടി സന്തോഷമായി കഴിയുന്നു..ബംഗ്ലൂര്‍ നിന്ന് അനിയന്റെ ചെറിയ മോള്‍ മീനാക്ഷിയും ഉണ്ട്.
(രംഗം...സുഗുണന്റെ കിടപ്പ് മുറി.)
സമയം..അതിരാവിലെ അഞ്ചു മണി..നേരം പര പരാ വെളുത്തു വരുന്നു.
( ശ്ശ്..ശബ്ദമുണ്ടാക്കാതെ ഇരുന്നോളണം...അവരെ ശല്ല്യം ചെയ്യരുത്..)
കൊക്കരകോ..കോ..
കൊക്കരകോ...
കൂവി മുഴുമിപ്പിക്കുന്നതിനു മുമ്പ് അതിന്റെ നെറു തലയില്‍ ഒരടി വെച്ച് കൊടുത്തു.
"ആരാടീ അലാമിനു ഈ ശബ്ദം വെച്ചത്?
കിഴക്കേലെ ശാന്തേച്ചീടെ (കോഴീടെ) കൂവല്‍ സഹിക്കാഞ്ഞിട്ടാണ് ഞാന്‍ ഇന്നലെ അത് ചെയ്തത്..ദേ ഇപ്പൊ ഇവിടെയും.."
കണ്ണു തുറക്കാതെ ഇത്രയും മുരടനക്കി പറഞ്ഞുകൊണ്ട് തലയിണക്കടിയിലേക്ക് മുഖം പൂഴ്ത്തി ഒന്ന് കൂടെ ചുരുണ്ടു കിടന്നു സുഗുണന്‍...
നിങ്ങള്‍ എന്ത് ചെയ്തൂന്നാ മനുഷ്യാ? നിങ്ങള്‍ എന്താ ചെയ്തേ? കോഴീനെ പട്ടി കടിച്ചു കൊന്നുന്നാണല്ലോ ശാന്തേച്ചി പറഞ്ഞത്..അപ്പത് നിങ്ങള്‍ ആയിരുന്നാ??
ഓ..എന്റെ സുമതീ ..നീ ഒന്ന് മിണ്ടാതിരി..ഒന്നും ചെയ്തില്ല..ഇന്നലെ കാലത്ത് ജോലിക്ക് പോകുമ്പോഴാ..അവന്‍ അങ്ങനെ നെഞ്ചും വിരിച്ചു വന്നത്..കയ്യില്‍ കിട്ടിയ ഒരു കല്ല്‌ വെച്ച് ഒരേറു കൊടുത്തു..അത് അത്രപ്പെട്ടെന്നു ചാവും ന്നു ഞാന്‍ വിചാരിച്ചോ??നീ ഇനിപ്പോ അത് ആരോടും നീട്ടാന്‍ നില്ക്ക്ണ്ട..അമ്മയോടും..
എന്നാലും എന്റെ മനുഷ്യാ...നിങ്ങക്ക് ഇത്രയ്ക്കു ഉന്നം പണ്ടുണ്ടായിരുന്നേല്‍...മാവില്‍ എറിഞ്ഞ കല്ല്‌ എന്റെ തലയില്‍ വീഴില്ലായിരുന്നു...നിങ്ങള്‍ എന്റെ തലയിലും ആവില്ലായിരുന്നു..
ങ്ഹാ...പറഞ്ഞിട്ടെന്താ??
പോടീ..പോടീ...അതിരാവിലെ നിന്ന് ചിണ്‌ങ്ങാതെ.. ന്റെ മോള് അടുക്കളയിലോട്ടു ചെല്ല്..
അല്ല സുഗുണെട്ടാ..ഇന്നലെ ആ കോഴീനെ നമ്മുടെ പട്ടിക്കു കറി വെച്ചുകൊടുത്തോളാന്‍ ശാന്തേച്ചി പറഞ്ഞതല്ലേ..നിങ്ങളാ അത് ചെയ്തതെങ്കില്‍ ഇങ്ങട് കൊണ്ടാരായിരുന്നില്ലേ?. എത്ര നാളായി നല്ല നാടന്‍ കോഴിയിറച്ചിടെ സ്വാദറിഞ്ഞിട്ടു.
ഓ...എന്നിട്ട് വേണം അവൾക്കെന്നെ കൊലക്ക് കൊടുക്കാന്‍..
ദേ സുമതീ...ഇന്നും സ്കൂള്‍ ബസ്‌ പോണ്ടെങ്കില്‍ വേഗം ചെല്ല്.ഞാന്‍ കുട്ടികളേം എണീപ്പിച്ചു ഇപ്പൊ വരാം.
(രംഗം..അടുക്കള..)
ആഹാ..അമ്മ നേരത്തേ എണീറ്റോ?
ഉവ്വ്.സിന്ധുന് ഇന്ന് നേരത്തെ പോണം..സ്പെഷല്‍ ക്ലാസ് ഉണ്ടത്രേ.
ഞാനിന്നു ലീവാ അമ്മേ..വില്ലെജാപ്പീസ്സില്‍ ഒന്ന് പോണം.പിന്നെ കുറച്ചു സാധനങ്ങളും മേടിക്കണം. ഇന്ന് അയല്ക്കൂ ട്ടത്തിന്റെ മീറ്റിംഗ് ഇവിടല്ലേ. ഞാന്‍ സ്കൂള്‍ ബസ്സില്‍ പോയി അവിടെ ഇറങ്ങാം.അത്രേം നടക്കണ്ടാല്ലോ..
എന്റമ്മേ...ഈ നേരല്ല്യാത്ത നേരത്ത് എന്തിനാ ഇപ്പൊ ഉണ്ണിപ്പിണ്ടി എടുത്തത്‌ തോരന്?
അതൊക്കെ ഞാന്‍ ശരിയാക്കിക്കോളം..നീ റെഡി ആവാന്‍ നോക്കിക്കോ..
ആങ്ഹാ..എന്റെ പൊന്നു മക്കള്‍ എത്തീല്ലോ..ഉണ്ണിക്കുട്ടനു ഇന്ന് സ്കൂളീ പോണ്ടേ?
ഉം.....
അച്ചമ്മേ... ഇതെന്താ അച്ചമ്മേ??(ഉണ്ണിയാണ്..ചെറിയ മോന്‍.)
ഇതോ..തോരനുണ്ടാക്കാന്‍ ഉണ്ണിപ്പിണ്ടി..
എന്താ??( സംശയം...സംശയം..)
ന്റെ ഉണ്ണീ..ഉണ്ണിപ്പിണ്ടി...
അല്ല...ഇത് മീനാക്ഷിപ്പിണ്ട്യാ..(കൊച്ചു മനസ്സില്‍ ദേഷ്യം അരിച്ചു കയറി..)
ങേ?
ഇത് മീനാക്ഷിപ്പിണ്ട്യാ ... മീനാക്ഷിപ്പിണ്ട്യാ ... മീനാക്ഷിപ്പിണ്ട്യാ ...
അയ്യയ്യോ...നിക്ക് ചിരിക്കാന്‍ വയ്യെന്റെ കൃഷ്ണാ..
ന്റെ മുത്തെ ..മോനെ അച്ഛമ്മ കളിയാക്കീതല്ല ട്ടോ.. വാഴപ്പിണ്ടീടെ അകത്തുള്ള ഈ കൊച്ചു പിണ്ടിയെ ഉണ്ണിപ്പിണ്ടീന്നാ പറയുക ..
ന്ഹും.ന്ഹും..അച്ഛമ്മ എന്നോട് മിണ്ടണ്ട..ഞാന്‍ പോവ്വ്വാ..
കുറച്ചു നേരത്തെ പിണക്കവും കളിയും ബഹളവുമൊക്കെ കഴിഞ്ഞ് സുമതിയും ഉണ്ണികുട്ടനും റെഡി ആയി ..
അമ്മേ...ഞങ്ങള്‍ ഇറങ്ങ്വ ട്ടോ..
സുമത്യെ..ശ്യാമളേടെ വീട് വരെ ഒന്ന് പോയിട്ട് വരാം ഞങ്ങള്. അവളേം കുട്ട്യോളേം കണ്ടിട്ട് ഇപ്പൊ കുറച്ചു ദെവസ്സായില്ലേ...ഇന്നിപ്പോ ഇവിടെ കണ്ണന്‍ ഉണ്ടാവൂല്ലോ.അവനു പഠിക്കാനുള്ള അവധിയല്ലേ ഇന്ന്.
ശരി അമ്മേ..
കണ്ണാ...കളിച്ച് നടക്കാതെ പഠിച്ചോളൂ ട്ടോ..
ഉണ്ണിക്കുട്ടനേം ബസ്സില്‍ കയറ്റി എങ്ങി വലിച്ചു കയറുന്നതിനിടയില്‍ ഡ്രൈവര്‍ ദാമുനോട് പറഞ്ഞു..
ദേ എന്നെ ആ വില്ലേജു ആഫീസ്സിലേക്ക് തിരുയുന്നിടത്ത് ഒന്ന് ഇറക്കണേ..ഞാന്‍ ഇന്ന് ലീവാണ്.മോനെ ഒന്ന് സൂക്ഷിക്കണേ..
എന്തേ ടീച്ചറെ..അവിടെ കാര്യം?
ഓ..ഒന്നും പറയണ്ട..പറ്റുമെങ്കില്‍ അടുത്ത അവധിക്കു ഏട്ടന്റെ അടുത്തേക്ക് ഒന്ന് പോണംന്ന് ണ്ട്..അതിനു എനിക്ക് പാസ്സ്പോര്ട്ട് എടുക്കാനുള്ള ഗുലുമാലുകള്‍..സുഗുണേട്ടന്റെ ഭാര്യയാണെന്നു തെളിയിക്കാന്‍ സര്ടിഫികട്ടു വേണം..അതിനു 10 പ്രാവശ്യമായി നടക്കുന്നു..
ന്റെ കല്യാണത്തിന് മൂക്ക് മുട്ടെ തിന്നു ഒരു പഴം ഇടത്തെ കയ്യിലും വെച്ച് ഏമ്പക്കവും വിട്ടു പോയ ആ സാറിനെ കണ്ടിട്ട്, ചിരിയടക്കാന്‍ അന്ന് ഞാന്‍ സഹിച്ച പാട്...ആ മനുഷ്യനാ..ഇന്നിപ്പോ തെളിവുകള്‍ ചോദിക്കുന്നത്..
എന്താ ചെയ്യുക?ഇന്നും കൂടെ പോയി നോക്കട്ടെ..
*****************************************************************
എമ്പക്ക വിശേഷം ഓര്‍മ്മിപ്പിച്ചിട്ടോ എന്തോ..സുമതിചേച്ചി എന്തായാലും കാര്യം സാധിച്ചെടുത്തു.അടുത്ത ബസ്സിനു ടൌണിലേക്ക് വെച്ച് പിടിച്ചു, തരക്കേടില്ലാത്ത പര്ചെസിങ്ങും കഴിഞ്ഞ്, തൊണ്ട വരളുന്ന പരവേശവുമായി തിരിച്ചെത്തി.
ഈ ചെക്കനിത് എവിടെ പോയി ഗൈറ്റും പൂട്ടിയിട്ട്?
ശാന്തെച്ചീ ...കണ്ണന്‍ അവിടെങ്ങാനും ഉണ്ടോ?
ഇല്ലല്ലോ മോളേ..അവന്റെ കൂട്ടുകാര്‍ കുറച്ചു മുമ്പ് വന്നു കാണാതെ തിരിച്ചു പോകുന്നത് കണ്ടു..
എന്റീശ്വരാ..ഈ കുട്ടി എവിടെ പോയി...അര മുക്കാല്‍ മണിക്കൂറായി അവനെ തപ്പി നടക്ക്ണൂ.
മോനെ രാജൂ..നീ ഈ മതിലൊന്നു ചാടിക്കടന്നു കാളിംഗ് ബെല്‍ ഒന്ന് അടിച്ചേ..
ണിംഗ്..ണിംഗ്....ണിംഗ്...ണിംഗ്...
രണ്ടു ബെല്‍ കഴിഞ്ഞപ്പോഴേക്കും വാതില്‍ മലക്കെ തുറന്ന് ദാ നില്ക്കുന്നു ജീവനോടെ പുത്രന്‍..
ഗയ്റ്റുംപൂട്ടിയിട്ട് നീ എന്താടാ ചെയ്തിരുന്നെ കഴുതേ?
അത് പിന്നെ ഞാന്‍ പഠിക്കുമ്പോ..ഫ്രണ്ട്സ് വന്നു ഡിസ്റ്റേബ് ചെയ്യാണ്ടിരിക്കാന്‍ പൂട്ടിയിട്ടതാ...
ആവൂ..എന്റെ മോനേ...ബ്രഹ്മീ ഘൃതവും സാരസ്വതാരിഷ്ടവും ഒരാഴ്ച കഴിച്ചപ്പോഴേക്കും നിന്റെ സ്ഥിതി ഇതാണെങ്കില്‍, രണ്ടു മാസം കഴിചാല്‍ എന്താകും ഭഗവാനേ...
ഓരോന്നും പിറുപിറുത്തുകൊണ്ട് ( ചേച്ചിമാര്‍ അങ്ങനെയാ...ആരോടെങ്കിലുമൊക്കെ പറയാന്‍ വയ്യാതെ ബാക്കി വെച്ച ദേഷ്യവും പരിഭവവും ഒക്കെ ഇങ്ങനെ ആത്മഗതമായി പുറത്തു വന്നു കൊണ്ടിരിക്കും ) സുമതി ചേച്ചി വീടൊക്കെ ഒന്ന് വൃത്തിയാക്കി.
മോളേ കാണാന്‍ പോയി വന്ന അച്ഛനും അമ്മക്കും വിശേഷങ്ങള്‍ പറഞ്ഞിട്ട് തീരുന്നില്ല.
കണ്ണാ..നീ പഠിച്ചതൊക്കെ മതി..ദേ വന്നു ഈ കസേരകളൊക്കെ ശരിക്കിട്ടെ..അവരൊക്കെ ഇപ്പൊ വരും..
ഡാ ഉമ്മറത്ത്‌ ആരാ വന്നെന്ന് നോക്കൂ..
കുഞ്ഞമ്മായീ ആണമ്മേ .
നീ എന്താടീ വരാന്‍ ഇത്ര വൈകിയത്?
അത് അച്ഛാ... റോഡു മുഴുവന്‍ ബ്ലോക്ക്‌ ആയിരുന്നു..കുതിരപ്പുറത്തു കുറെ ആള്ക്കാ്രൊക്കെ ആയി...പദയാത്ര യോ മറ്റോ..
ങേ?? കുതിരപ്പുറത്ത്‌ പദയാത്ര അല്ലെ?? എന്തിനാടീ നീ........
അയ്യോ...അത് ഞാന്‍....
വേണ്ട ഉരുളണ്ട...ദേ..ഇരിക്ക്നൂ ഒരുത്തന്‍..നിനക്ക് കൂട്ടുണ്ട്..
( ഇപ്പൊ നിങ്ങള്ക്ക് ഏകദേശം പിടി കിട്ടിയല്ലോ )
ദാ..അയല്ക്കൂ ട്ടത്തിന്റെ അംഗങ്ങള്‍ എല്ലാരും എത്തിത്തുടങ്ങി..ഞങ്ങള് ദേ..ഈ ഗ്രാമത്തിലെ പാവം അന്തേവാസികള്‍..ജോലിയും ടെന്ഷറനും ഒക്കെ ആയി ജീവിക്കുമ്പോ ഒരു രസം..അതിനാ ഇങ്ങനെ ഒരു കൂട്ടായ്മ തുടങ്ങിയത്..മാസത്തില്‍ ഒരു ദിവസം ഒരു വീട്ടില്‍..ഇന്ന് ദേ ഇവിടെ..
ഓരോരുത്തരെയായി ഞാന്‍ പരിച്ചയ്പ്പെടുത്താം.
ഇത് നമ്മടെ പ്രസിഡണ്ട് കുഞ്ഞിതാമി വല്യച്ചന്‍.. (പഞ്ചായത്തിന്റെയല്ല നമ്മടെ ഈ കൂട്ടത്തിന്റെ..)
ഇത്തിരി പ്രായം ഒള്ള ആളല്ലേ..അപ്പൊ ഒരു ഗമക്ക് കൊടുത്തതാ..അങ്ങനെയൊരു സ്ഥാനം..പുള്ളിക്ക് നല്ല ജോലി ആയിരുന്നുട്ടോ...ആളുടെ ഭാഷയില്‍ ഇടയ്ക്കിടയ്ക്ക് കയറ്റവും ഇറക്കവും കിട്ടുന്ന ജോലി..തെങ്ങ് കയറ്റം..ഇപ്പൊ വീട്ടിലെ പടി പോലും കേറാന്‍ വയ്യാത്ത അവസ്ഥ.
ഇത് വേലായേട്ടന്‍ ആന്ഡ് ജാനകിചേച്ചി..ഈ ദേശത്തെ പൊടിക്കുഞ്ഞിനു പോലും അറിയാം..
പണ്ട്...അതായതു ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം..ഒരു ദിവസം ഉച്ചക്ക് ഉണ്ണാന്‍ വരുന്ന നേരത്ത് ചെറിയ പാലത്തിന്റെ അവിടെ ബാര്ബഉര്‍ ഷോപ്പില്‍ എല്ലാ കുട്ടികളെയും കേറ്റി വാതിലടച്ചു.. സമൂഹ മുടിവെട്ടലിന് അല്ല..ഒരു ആന ഇടഞ്ഞു ആ ഭാഗത്തുകൂടെ വരുന്നു..
അന്ന് അവിടൊന്നും അധികം വീടുകളില്ല..തൃപ്രയാര്‍ തേവര്‍ വരുന്ന വഴിയിലൂടെ ആന നേരെ പാടത്തേക്കു ഇറങ്ങി ഞങ്ങടെ പറമ്പിലൂടെ ആണ് ജൈത്രയാത്ര.പക്ഷേ മൃഗം ആണെങ്കിലും അവന്‍ ആള് ഡീസന്റ് ആയിരുന്നു..ഒരു വാഴ പോലും ഒടിച്ചിടാതെ.. നിലംതൊടെ നിറയെ കായ്ച്ചു നിന്നുരുന്ന പ്ലാവില്‍ ഒന്നും നശിപ്പിക്കാതെ..(ഒരെണ്ണം അവന്‍ പൊട്ടിച്ചു വായിലാക്കി ട്ടോ.)..അങ്ങനെ ഞങ്ങള്ടെെ പറമ്പും കഴിഞ്ഞ് തെക്കോട്ട്‌ വെച്ച് പിടിക്ക്യാണ്.
അപ്പോഴാണ്‌ ഒരു മുറവിളി എല്ലാരും കേള്ക്കുന്നത്..ആന വരുന്നത് അറിയാതെ പുറത്തേക്ക് പോയ വേലായെട്ടന്റെ പിന്നാലെ ജാനകിചെച്ചിയുടെ വെപ്രാളം..
“ഡാ പണ്ടാരക്കാലോ...ദേ ആന വരണൂ ഡോ... ജീവന്‍ വേണെങ്കി എങ്ങടെങ്കിലും മാറി നിന്ന് രക്ഷപ്പെട്ടോ” എന്ന്.
സ്വന്തം കെട്ട്യോനെ ഇങ്ങനെയും സ്നേഹത്തോടെ വിളിക്ക്വോ?? ആ ....
സത്യത്തില്‍ അന്ന് ആ ആന പോലും തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചെന്നാണ് അവിടെ ഉണ്ടായിരുന്നവരൊക്കെ പറയുന്നത്..
പിന്നെ അവരുടെ അപ്പുറത്ത് ഇരിക്കുന്നത്..സാക്ഷാല്‍ ഹരിയേട്ടന്‍..ആളെ കുറിച്ച് പറയാന്‍ വീണ്ടും ഞാനെന്റെ കുട്ടിക്കാലത്തേക്ക് പോകണം..
എനിക്ക് ഒരു ആരെഴു വയസ്സ് കാണും..ഒരു മഴക്കാലത്താണ് സംഭവം..ഉമ്മറത്തെ പഞ്ചായത്ത് വഴി കര്ക്കിടക മഴയില്‍ പുഴയോ കൈതോടോ ഒക്കെ ആയി നില്ക്കുന്ന സമയം..വീട്ടിലെ പൊരുന്നല്‍ വന്ന ഒരു കോഴിയെ പൊരുന്നല്‍ മാറാന്‍ ആ വെള്ളത്തിലൊന്നു മുക്കിപ്പിടിക്കാന്‍ പറഞ്ഞു എന്റെ കയ്യില്‍ തന്നു.ഞാനും എന്റെ കസിനും കൂടി കോഴിയെ കുളിപ്പിക്കുമ്പോഴാണ്‌ ഹരിയെട്ടന്റെ വരവ്..അതിനെ ഇത്തിരി നേരം തല മുക്കി പ്പിടിക്കൂ..എന്നാല്‍ വേഗം പൊരുന്നു മാറും എന്ന് പറഞ്ഞപ്പോള്‍ പാവം രണ്ടു പൈതങ്ങള്ക്ക് മറിച്ചൊന്നും തോന്നിയില്ല..ഒരു മൂന്നുനാല് മിനിട്ട് കഴിഞ്ഞപ്പോള്‍ പറഞ്ഞു..ഇനി മക്കള്‍ കൊണ്ട് പോയി കറി വെച്ചോളാന്‍ ..
അതിന്റെം അപ്പുറത്ത് ഇരിക്കുന്നത് കമ്പ്ലീറ്റ് സുരായിക്ക...സുരായിക്കക്ക് കമ്പ്ലീറ്റ് എന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തിട്ടു കുറച്ചു കാലമായി..ഒരു ദിവസം പാലത്തിന്ടവിടന്നു തൃശ്ശൂര്‍ക്ക് ബസ്‌ കയറി...സ്റ്റോപ്പില്‍ നിന്ന് വേറെയും അഞ്ചാറു പേര്‍ ഉണ്ടായിരുന്നു. കാശ് മേടിക്കാന്‍ വന്ന കണ്ടക്ടരോട് കമ്പ്ലീറ്റ് തൃശ്ശൂര്‍ എന്ന് പറഞ്ഞെന്നും അങ്ങേരുടെ പോക്കറ്റ്‌ കാലിയായി എന്നും ജന സംസാരം..
ഇനി ദേ...അപ്പുറത്ത് കുറച്ചു കുംഭയോക്കെ യായി ഇരിക്കുന്ന ആളാണ്‌ വാട്ടര്‍ രാമുവേട്ടന്‍...വെള്ളം അടിക്കുന്നതുകൊണ്ടാന്നു വിചാരിച്ചെങ്കില്‍ തെറ്റി.
ഒരു കുടം വെള്ളം ഒറ്റ ഇരിപ്പിന് കുടിക്കാന്‍ പന്തയം വെച്ച്...അതിന്റെ വിജയസാധ്യത പരീക്ഷിക്കാന്‍ പന്തയത്തിന് തൊട്ടു മുമ്പേ ഒരു കുടം കുടിച്ചു നോക്കി എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്...എനിക്ക് നേരിട്ട് അനുഭവമില്ലേ...
ദേ പടി കടന്നു വരുന്ന ആളാണ്‌ സാക്ഷാല്‍ സതീശന്‍..സുഗുണേട്ടന്റെ സന്തത സഹചാരി.ആളെക്കുറിച്ച് സുഗുണേട്ടന്‍ തന്നെ പറയും..
അന്നൊരിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ്..കൂട്ടുകാരുമായി സന്ധ്യക്ക്‌ ഒന്ന് കൂടാന്‍ പോയി..കൂടുക എന്ന് പറഞ്ഞാല്‍ വെറുതെ ഒന്ന് ഹോട്ടലില്‍ നിന്ന് ഫുഡ്‌ അടിക്കാന്‍..തൃശ്ശൂരിലെ ജയ പാലസില്‍.കൂടെ കസിനായ ഇവനും. ഫുഡോക്കെ അടിച്ചു സ്കൂട്ടറില്‍ വരുന്ന വഴി അവനു മൂത്ര ശങ്ക..വഴിയില്‍ നിര്ത്തി കാര്യം സാധിച്ചു വണ്ടി എടുത്തു..
എടാ ഇന്നത്തെ ഫുഡ്‌ അടിപൊളി ആയിരുന്നു ല്ലേ..എന്നാലും നിന്റെ അവള്ടെി കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ..അവരൊക്കെ അറിഞ്ഞിട്ടും ഞാന്‍ അറിഞ്ഞില്ല..മ്..പോട്ടെ...സഹായം ചോദിച്ചു നീ വരും..അപ്പൊ കാണിച്ചു തരാം ഞാന്‍..
ഡാ ഊശാ..(അവനെ ഞാന്‍ വിളിക്കുന്ന ചുരുക്ക പേരാ.)..നീ എന്താ ഒന്നും മിണ്ടാത്തെ? എന്നും ചോദിച്ചു തിരിഞ്ഞു നോക്കിയ ഞാന്‍ അന്തം വിട്ടു പോയി..അവന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍..
ചെക്കന്‍ വഴിയിലെങ്ങാനും വീണോ...എന്റെ ഭഗവാനേ...
പിന്നെ തിരിച്ചു വിട്ടത് എങ്ങനെയാണെന്ന് അറിയില്ല..കുറച്ചു പോയപ്പോള്‍ ദാ ...ആടിപ്പാടി ഒരുത്തന്‍ വരുന്നു..
കാര്യം സാധിച്ചു വലതു കാല്‍ പൊക്കി സ്കൂട്ടറില്‍ ഇരിക്കുമ്പോഴേക്കും ഞാന്‍ വണ്ടി എടുത്തിരുന്നു..അവനു അപാര വെയിറ്റ് ആയതുകൊണ്ട് ഞാന്‍ അറിഞ്ഞതുമില്ല..
പിറ്റേ ദിവസം നാണുമ്മാവാന്‍ വന്നു അമ്മയോട് പറഞ്ഞുത്രേ ...നമ്മടെ സുഗുണന് എന്തോ വയ്യയ്കയുണ്ട്...ഒറ്റയ്ക്ക് വര്ത്ത്മാനം പറയുന്നു എന്നൊക്കെ ആളോള് പറയുന്നു..നമുക്കൊന്ന് ഡോക്ടറെ കാണിക്കാം എന്ന്..
അതിനുത്തരം അമ്മ പറഞ്ഞോ അതോ ചിരിച്ചോ...എനിക്കറിയില്ല..
പത്തിരുപത്തഞ്ചു കൊല്ലം മുമ്പത്തെ കാര്യമാണ്..അന്നൊന്നും ഈ മൊബൈലൊന്നും നമ്മുടെ നാട്ടില്‍ ഇല്ല..അപ്പൊ നാട്ടുകാരെ കുറ്റം പറയാന്‍ പറ്റില്ല..
പിന്നെ ആ ഇരിക്കുന്നത് സത്യേച്ചി...ഡാഷ് കളര്‍ സത്യെചി..( കാരണം ഊഹിക്കാലോ..ആഷ് കളര്‍ എന്ന് സത്യേച്ചി പറഞ്ഞാല്‍ അങ്ങനെയേ വരൂ..).
അപ്പുറത്ത് ഹിന്ദി സിനിമ കാണാന്‍ പോയി വന്നിട്ട് കരച്ചിലും ചിരിയും മാത്രമേ മലയാളത്തില്‍ ഉള്ളൂ എന്ന് പറഞ്ഞ രത്നേച്ചി..

ഇനിയും നമ്മുടെ അംഗങ്ങള്‍ വരാനിരിക്കുന്നു..പിന്നെ ഇവിടെ ഒരു രണ്ടു മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഒരു മേളമാണ്...
ഞങ്ങള്‍ ഇങ്ങനാ...ഓരോ കാര്യവും ഇത്തിരി കളിയും തമാശയും ഒക്കെയായി.... ഞങ്ങള്‍ അങ്ങനെ അടിച്ചു പൊളിക്കട്ടെന്നെ....
ഇങ്ങനെ ടെന്ഷ്നടിച്ചു ജീവിച്ചിട്ടിപ്പോ എന്തിനാ?? അല്ല പിന്നെ...

കുഞ്ഞു പേരിലെ വലിയ കവി





മലയാള ഭാഷാ ചരിത്രത്തിൽ കുറുങ്കവിതകളും കുട്ടികവിതകളും പറഞ്ഞു ആബാലവൃദ്ധം ജനങ്ങ ളെ രസിപ്പിച്ചിരുന്ന ഒരു സാഹിത്യകാരൻ ഉണ്ടായിരിരുന്നു ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകൻ കുഞ്ഞുണ്ണി എന്ന നമ്മു ടെ കുഞ്ഞുണ്ണി മാഷ്‌.1927 മേയ് 10-നായിരുന്നു കുഞ്ഞുണ്ണി മാഷി ന്റെ ജനനം.അടിസ്ഥാനപരമായി തൃശ്ശൂര്‍ വലപ്പാട്സ്വദേശി ആ ണെങ്കിലും ജോലിയുടെ ഭാഗമായി കോഴി ക്കോടി ന്റെ മണ്ണിലായിരുന്നു ജീവിതത്തി ന്റെ സിംഹഭാഗവും.
അഛന്റെ സംസ്കൃത പാന്ധിത്യവും കുടും മ്പത്തി ന്റെ വൈദ്യ പാരമ്പര്യവും ആയിരുന്നില്ല് കുഞ്ഞുണ്ണിയ്ക്കയി കാത്തിരുന്നത്‌.മറിച്ച്‌ വാദ്യാർ എന്ന ഉദ്യോഗം ആയിരുന്നു.1953 ൽ കോഴി കോട്‌ ശ്രീരാമകൃഷ്ണമിഷൻ സ്കൂളിൽ ആയിരുന്നു അധ്യാപന ജീവിതം ആരംഭിച്ചത്‌.1982 ല്‍ അധ്യാപന രംഗത്തുനിന്ന് വിരമിച്ചു സ്വദേശമായ വലപ്പാട്ടെക്ക് തിരിച്ചു പോകുകയും തൃശ്ശൂരില്‍ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.
തൊടിയിലെ അശോക ചുവട്ടിൽ നിന്നാണു കുഞ്ഞുണ്ണി പ്രകൃതി യോട്‌ അടുക്കുന്നത്‌.അതു കൊണ്ടാവാം അ ദ്ദേഹത്തി ന്റെ കൃതികളിൽ പക്ഷിമൃഗാതികൾക്ക്‌ വലിയ സ്ഥാനമാണു ഉള്ളത്‌.കണ്ണിൽ കാണുന്ന ചെറിയ കാര്യങ്ങളും ചിന്തയും മനസ്സിൽ നിന്ന് കടലാസിലേയ്ക്ക്‌ പകർത്തും മ്പോൾ അവ പ്രാസത്തിനു ഒത്ത കവിത ക ളോ കടംകഥക ളോ ആയി മാറുന്നു.നമ്പ്യാർക്കു ശേഷം രചനകൾ പ്രാസഭംഗിയാൽ സമ്പുഷ്ടനാക്കിയ കവിയാണു മഷ്‌. പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങിയ അദ്ദേഹം ലാളിത്യത്തിനും ചരുതയ്ക്കുമാണു പ്രാധാന്യം നൽകിയത്‌.വാക്യം രസാക്രിതം ,കാവ്യം എന്നാ പ്രമാണമാണ്‌ കവ്യജീവിതത്തിലെ മാഷിന്റെ ധൈര്യം . ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും.
കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.കുഞ്ഞുണ്ണിയും കു ട്യോളും എന്ന ആ പക്തി ഒരുപാട്‌ കുട്ടിസാഹിത്യകാര ന്മാ രെ വളർത്തി.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേ രിലും എഴുതിയ മാഷ്‌ ബാല സഹിത്യകാരനായി ആയിരുന്നു അറിയ പ്പെട്ടത്‌ അതിൽ മാഷിനു പരിഭവം ഉണ്ടായിരുന്നില്ല .മാഷിനു എന്ന്നും കു ട്യോളുമായുള്ള സ്നേഹ സംഭാഷണങ്ങൾ ആയിരുന്നു താത്പര്യം.ഞാന്‍ പോയെ ജ്‌ഞാനം വരൂ/ ജ്‌ഞാനംവന്നേ ഞാന്‍ പോകൂ', 'പൊക്കമില്ലായ്‌മയാണെന്റെ പൊക്ക'മെന്നും അദ്ദേഹം പറഞ്ഞു വയ്‌ക്കുമ്പോള്‍ അതിന്റെ ആശയതലത്തിന്‌ ആഴമേറെയാണ്‌. പരിമിതമായ അറിവിൽ നിന്ന് എങ്ങനെ ഒരുവന് വളരാം എന്ന് കാണിച്ചുതന്നു .അൽപ വസ്ത്രധാരണം മൂലം "നഗ്നനാരായണൻ" എന്ന പരിഹാസവും" ലളിത ജീവിതധാരിയായ അഹങ്കാരി " എന്നാ പേരും സമൂഹം നൽകിയപ്പോൾ ഇത് എന്റെ ശീലമാണ് അത് മാറ്റുവാൻ കഴിയില്ല ഞാൻ അതിനു തയ്യാറല്ല എന്ന് കൃതികൾ മുഖന്തരം ഉത്തരം നല്കുകയാണ് ഉണ്ടായത് .
കക്ഷിരാഷ്ട്രീയത്തിനു അതീതമായുള്ള വീക്ഷണത്തിൽ
മാഷ്‌ അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ "നീ താഴ് നീ താഴ് " എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്.സാഹിത്യത്തിനു പുറ മേ നല്ല ഒരു ചിത്രകാരൻ കൂടിയായിരുന ഇ ദ്ദേഹം കമലി ന്റെ ഭൂമിഗീതം എന്ന ചലചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്‌.
ഊണുതൊട്ടുറക്കംവരെ പഴമൊഴിപ്പത്തായം കുഞ്ഞുണ്ണിയുടെ കവിതകൾ വിത്തും മുത്തും കുട്ടി പ്പെൻസിൽ നമ്പൂതിരി ഫലിതങ്ങൾ രാഷ്ട്രീയം കുട്ടികൾ പാടുന്നു ,ഉണ്ടനും ഉണ്ടിയും തുടങ്ങി ഒ ട്ടേ റെ പുസ്തകങ്ങൾ പ്രസിദ്ദീകരിച്ച കുഞ്ഞുണ്ണി മാഷി ന്റെ ആത്മ കഥയാണു "എന്നി ലൂ ടെകുഞ്ഞുണ്ണി"
പുരസ്കാരങ്ങളെ പറ്റി ചിന്തിച്ചാൽ1974 ലും 84 ലും കേരള സാഹിത്യ അക്കാദമി അവാർഡ് ,
1982 ൽ സംസ്ഥാന ബാലസാഹിത്യ അവാർഡ 2002 ലെ
വാഴക്കുന്നം അവാർഡ്
2003 ലെ വി.എ.കേശവൻ നായർ അവാർഡും കൂടാ തെ
കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുൻ‌നിർത്തി 1988-ലും2002 -ലും നൽകിയ പുരസ്കാരങ്ങൾക്ക്‌ അ ദ്ദേഹം അർഹനായി
പണ്ടത്തെ ജീവിതത്തിൽ നിന്ന് പകര്ത്തേണ്ട നല്ല കാര്യങ്ങളെ ചേർത്ത് പിടിക്കുകയും, അവ അനുവര്തിക്കാത്ത ആധുനിക സമൂഹത്തെ വിമര്ശിക്കുകയും ചെയ്തിരുന്ന ആ കുഞ്ഞുമനസ്സിനെ വാര്ധക്യതിലും അലട്ടിയിരുന്ന വിഷമം നടക്കാതെ പോയ ഹിമാലയ ദര്ശനം ആയിരുന്നു.എന്നിരുന്നാലും മരണത്തെ അകറ്റി സമൃദ്ധിയിൽ ജീവിക്കാൻ ആഗ്രഹിച്ചുരുന്ന മലയാളത്തിന്റെ വികൃതിക്കാരനായ വക്താവ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 2016 മാർച്ച്‌ 26 നു പത്തു വർഷങ്ങൾ തികഞ്ഞു.
കുട്ടികളെ അറിവിന്റെ ഇടനാഴിയി ലേയ്ക്ക് കൈപിടിച്ചു ഉയര്ത്തിയ ആാ മഹാനുഭാവന്റെ അസാന്നിധ്യം കരിനിഴലായി മലയാണ്മയുടെ പുത്തൻ നാമ്പുകളെ പിന്തുടരുന്നു. മാഷിനു വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയതും വേദന ഉളവാക്കുന്ന ഒന്നാണ് കുഞ്ഞുണ്ണി എന്നൊരു മാഷ്‌ ഇനിയും നമ്മ്മുടെ കുഞ്ഞുങ്ങളിലൂടെ ജീവിക്കാൻ നമ്മൾ മാത്രമാണ് മുന്കൈ എടുക്കേണ്ടത് ഒരു സ്മാരകം പോലും ഇല്ല എങ്കിലും ഇന്ന്നും മാഷിന്റെ സാന്നിധ്യം ഉണ്ട് ചിലരുടെ എങ്കിലും മനസ്സിൽ.മാഷിനെ പറ്റി ചുരുക്കി എഴുതി അവസാനിപ്പിക്കുമ്പോൾ എന്റെ കണ്ണിൽ അവസാനമായി എത്തിനോക്കിയത് രണ്ടു തുള്ളി കണ്ണുനീർ മാത്രമാണ്.

എന്റെ കേരളം...(ചരിത്രം)





ചരിത്രം.... എന്താണ് ചരിത്രം? 
കഴിഞ്ഞുപോയ കാര്യങ്ങൾ ആണോ അതോ നമുക്ക് മനസിലാക്കാൻ വേണ്ടി എഴുതിത്തയ്യാറാക്കിയ രേഖകളോ ......? 
ചരിത്രപുസ്തകം തയ്യാറാക്കുമ്പോൾ അതിൽ അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതെ ഒന്നോരണ്ടോ വരികളിൽ മാത്രം വിവരിച്ചുപോകുന്നതെല്ലാം കാലം കഴിയുംതോറും പുതിയതലമുറ മറന്നുപോകും. അങ്ങനെ മറന്നുപോയ ഒരു ചരിത്രസംഭവത്തിലേക്ക് നമുക്ക് കടന്നുചെല്ലാം എന്റെ നാട്ടിലെ സംഭവത്തിലേക്ക്.ചരിത്ര പുസ്തകം തയ്യാറാക്കിയവർ മനപ്പൂർവ്വമോ അല്ലാതെയോ ഒന്നോ രണ്ടോ വരികളിൽ ഒതുക്കിയ സംഭവത്തിലേക്ക്.... 
1947 അഗസ്റ്റ് 15 നു നമ്മുടെ രാജ്യം വെള്ളക്കാരന്റെ പിടിയിൽ നിന്ന് മോചിതമായി .1857 മെയ് 10 നു മീററ്റിൽ പൊട്ടിപ്പുറപ്പെട്ട, വിദേശി, ശിപായിലഹള എന്ന് വിളിച്ച് അധിക്ഷേപിച്ച സമരം അതാണ് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് ചരിത്രം പറയുന്നു. വിദേശികൾക്ക് എതിരെ നമ്മുടെ രാജ്യത്തിലെ ആദ്യ സമരം എന്ന് ചരിത്ര പുസ്തകം പറയുന്ന ഈ സമരത്തിന് മുന്പേ 1721 ഏപ്രിൽ 14 നു എന്റെ നാട്ടിൽ വെറിപിടിച്ച വിദേശിയുടെ തലയറുത്ത സമരം നടന്നു. സമരമല്ല ,കലാപം നടന്നു. 'എന്നെ നിയന്ത്രിക്കാൻ നീ ശ്രമിക്കണ്ട', എന്ന് വെള്ളക്കാരന് വ്യക്തമായ സന്ദേശം കൊടുത്ത ആദ്യകലാപം.
അറിയണ്ടേ നിങ്ങൾക്ക് ചരിത്രം മറന്നു പോയ ആ കലാപത്തെ കുറിച്ച് ? ആറ്റിങ്ങൽ കലാപം എന്ന് ഒറ്റവാക്കിൽ ചരിത്രം പറഞ്ഞു തീർത്തകലാപം. എന്തിനോ വേണ്ടി ചരിത്രപുസ്തകത്തിൽ നിന്ന് മാറ്റി നിർത്തിയ കലാപം.
ആറ്റിങ്ങൽ കേന്ദ്രമാക്കി കൊട്ടാരക്കരയും, നെടുമങ്ങാടും, തിരുവനന്തപുരവും കൊല്ലവും കായംകുളവും കരുനാഗപ്പള്ളിയും കാർത്തികപള്ളിയുമൊക്കെ ഭരിച്ചിരുന്നത് ആറ്റിങ്ങൽ റാണിയായിരുന്നു. നമ്മുടെ രാജ്യത്തെ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാൻ വേണ്ടി ബ്രട്ടിഷുകാരും ഡച്ചുകാരും തമ്മിൽ മത്സരം നിലനിന്ന കാലം രണ്ടുപേരും രാജ്യം മുഴുവൻ ഫാക്ടറികളും ഗോഡൌണുകളും സ്ഥാപിക്കുകയും പിന്നീട് ഇതു ആർമി ബാരക്കുകൾ ആയി മാറ്റുകയും ചെയ്തു ഇപ്പോഴത്തെ കന്യാകുമാരിയിലെ തെങ്ങപട്ടിണത്തിൽ ഡച്ചുകാർക്കും വിഴിഞ്ഞത്ത് ബ്രട്ടിഷുകാർക്കും ഫാക്ടറികൾ ഉണ്ടായിരുന്നു. കച്ചവടകുത്തക സ്ഥാപിക്കാനുള്ള വിദേശികളുടെ കിടമൽത്സരം രാജ്യത്തിന് അപകടം വരുത്തും എന്ന് മനസിലായ കുടമൻപിള്ള 1684 ൽ തെങ്ങപട്ടിണത്തിലെ ഡച്ചു ഫാക്ടറി ആക്രമിച്ചു നശിപ്പിക്കുകയും ഫാക്ടറി തലവനെ കൊലപ്പെടുത്തുകയും ഡച്ചുകാരുടെ രണ്ടു കപ്പൽ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അത് പോലെ തന്നെ വിഴിഞ്ഞം ഫാക്ടറിക്ക് ചുറ്റും മതിൽ നിർമ്മിക്കാൻ അനുവദിക്കണം എന്നുള്ള ബ്രട്ടിഷുകാരുടെ അപേക്ഷ സ്വീകരിക്കാൻ പാടില്ല എന്നും റാണിയെ ഉപദേശിച്ചു. 
രാജ്യത്തെ ഭരണപരമായ ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കുന്നതിന് വേണ്ടി സാമ്പത്തികപ്രതിസന്ധിയിലായിരുന്ന റാണി അഞ്ചുതെങ്ങിൽ ഫാക്ടറി പണിയാനും റാണിയിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാനും ബ്രട്ടിഷുകാർക്ക് അനുമതി നൽകി. റാണിയുടെ മന്ത്രിമാരായ കുടമൻപിള്ളയുടെയും വാഞ്ചിമുട്ടം പിള്ളയുടെയും എതിർപ്പ് അവഗണിച്ചാണ് റാണി ബ്രട്ടിഷുകാർക്ക് അനുമതി നൽകിയത്
ആറ്റിങ്ങൽ റാണിയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാൻ വേണ്ടി കരാർ നേടിയ ബ്രട്ടിഷുകാർ ആ കരാറിന്റെ ബലത്തിൽ അഞ്ചുതെങ്ങിൽ കോട്ട കെട്ടാൻ ശ്രമിച്ചു. കരാർവ്യവസ്ഥകൾ ലംഘിച്ചു തോക്കുകളും പീരങ്കികളും കൊണ്ട് വന്നു. ബ്രട്ടിഷുകാർ നാട്ടുകാരെ ഭയപ്പെടുത്താനും അവരിൽ നിന്ന് നേരിട്ട് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാനും ശ്രമം നടത്തി.
1712 ൽ അഞ്ചുതെങ്ങ് കോട്ടയുടെ മേധാവിയായി എത്തിയ ജോൺ കയ്ഫിൻ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണം ധൂർത്തുനടത്തിയ കാരണം 1719 ല് അദ്ദേഹത്തെ മാറ്റി പകരം വില്ല്യം ഗൈഫോർഡിനെ അധികാരിയാക്കി. വില്ല്യം ഗൈഫോർഡ്ന്റെ അധികാരം വന്ന ശേഷം ബ്രട്ടിഷുകാർ നാട്ടുകാരോട് പെരുമാറിയത് വളരെ ക്രൂരമായ രീതിയിൽ ആയിരുന്നു Ignatio Malheiros എന്ന ബ്രട്ടീഷ് ഉദ്യോഗസ്ഥൻ നാട്ടിലെ മുസ്ലിം കച്ചവടക്കാരെ അപമാനിക്കുകയും ബ്രിട്ടീഷ് പറയുന്ന പണത്തിനു കച്ചവടം നടത്താൻ നിർബന്ധിക്കുകയും ചെയ്തു അത് പോലെ ബ്രാഹ്മണന്മാരെ അപമാനിക്കുകയും ഹിന്ദു അമ്പലങ്ങളുടെ സ്വത്തുക്കൾ കൈയേല്ക്കാന് ശ്രമിക്കുകയും ചെയ്തു കച്ചവടക്കരാർ പ്രകാരം റാണിക്ക് കൊടുക്കേണ്ടിയിരുന്ന തുക കൊടുക്കാതെ മനപൂര്വ്വം കുടിശ്ശിക വരുത്തി.
കോട്ടകെട്ടൽ നിർത്തി അഞ്ചുതെങ്ങ് വിട്ടുപോകുവാനുള്ള റാണിയുടെ ആജ്ഞ ബ്രട്ടിഷുകാർ ചെവിക്കൊണ്ടില്ല. അങ്ങനെ കുടമൻ പിള്ളയുടെ നേതൃത്വത്തിൽ നായർപട അഞ്ചുതെങ്ങ് കോട്ട ആക്രമിച്ചു. ദയനീയമായ തോൽവിയായിരുന്നു ഫലം. കുടമൻ പിള്ളയോട് വിരോധമുണ്ടായിരുന്ന വാഞ്ചിമുട്ടം പിള്ള ഒറ്റികൊടുത്തത് കൊണ്ടാണ് തോൽവി ഉണ്ടായത് എന്നും പറയുന്നു. റാണിയോട് എതിർത്ത് അഞ്ചുതെങ്ങിൽ നില്ക്കാൻ സാധിക്കില്ല എന്ന് ഉറപ്പായ വില്ല്യം ഗൈഫോർഡ് കുടിശ്ശിക മുതൽ തന്നുതീർത്തുകൊള്ളാം എന്നും പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കാൻ തയ്യാറാവണമെന്നും അറിയിച്ചു.
വെറിപിടിച്ച വിദേശിയോട് പകരംവീട്ടാൻ ഇതുതന്നെ അവസരം എന്ന് മനസിലാക്കിയ കുടമൻപിള്ള തന്ടെ നായർപടയേയും മുസൽമാൻമാരെയും വിളിച്ചു കൂട്ടുകയും വില്ല്യം ഗൈഫോർഡ് Ignatio Malheiros അടക്കം കോട്ടയിലുള്ള മുഴുവൻ ബ്രട്ടിഷുകാരെയും കൊന്നുകളയുവാൻ തന്ത്രം മെനയുകയും ചെയ്തു. കൊട്ടാരത്തിലേക്ക് ബ്രട്ടിഷുകാരെ ക്ഷണിച്ച പിള്ള അവരോടു രാത്രി അവിടെ കഴിയുവാൻ അവശ്യപെട്ടു എന്നാൽ അന്ന് 1721 ഏപ്രിൽ 14 - അന്ന് രാത്രി അപകടം മനസിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച വില്ല്യം ഗൈഫോർഡ്, Ignatio Malheiros, Simon Cowse തുടങ്ങിയ ക്രൂരന്മാരായ ബ്രട്ടിഷ് പ്രമുഖരെയും കൂടെയുള്ള 150 ബ്രട്ടിഷ് പടയാളികളെയും പിള്ളയും നായർ പടയും മുസ്ലിം പടയും കൂടി വെട്ടിക്കൊന്നു. 
വില്ല്യം ഗൈഫോർഡിന്റെ ശരീരം മരത്തടിയിൽ കെട്ടി നദിയിൽ ഒഴുക്കിവിട്ടു ബ്രിട്ടിഷുകാരുടെ ശവശരീരം നദിയിൽ വലിച്ചെറിഞ്ഞു.
ആറ്റിങ്ങൽ കൊട്ടാരത്തിന്റെ വഴികളിൽ കാതു കൂർപ്പിച്ചു നിന്നാൽ നിങ്ങൾക്ക് കേൾക്കാം അഭിമാനം പണയം വെയ്ക്കാത്ത ആത്മാഭിമാനത്തിന്റെ പ്രതീകമായ ഒരു ജനതയുടെ പോർവിളികളും ശത്രുവിനെതിരെയുള്ള അട്ടഹാസങ്ങളും ബ്രിട്ടിഷുകാരുടെ ശവശരീരം വലിച്ചെറിഞ്ഞ നദി ആദ്യം കൊല്ലുംപുഴ എന്നും ഇപ്പോൾ കൊല്ലമ്പുഴ എന്നും അറിയപ്പെടുന്നു. ചരിത്രമെഴുതിയവർ മറന്നു പോയാലും ഞങ്ങൾ മറക്കില്ല ഈ കലാപം. വെറി പിടിച്ച വിദേശിയുടെ രക്തം വീണു ചുവന്ന ഈ മണ്ണിൽ ചവിട്ടിനിന്ന് ഞങ്ങൾ പറയും.
ഇവിടെ, ഇവിടെയാണ് സ്വതന്ത്രത്തിന്റെ ആദ്യ അഗ്നിനാളങ്ങൾ ജ്വലിച്ചത്!!

Tuesday, March 29, 2016

കരുവന്നൂര്‍ പുഴ



എന്റെ പുഴ..ഞാന്‍ ജനിച്ചു വളര്ന്ന എന്റെ സ്വന്തം കരുവന്നൂര്‍ ഗ്രാമത്തിനെ തഴുകിയൊഴുകുന്ന എന്റെ കരുവന്നൂര്‍ പുഴ.
സ്വന്തമായത് എന്തോ, അതിനെക്കുറിച്ച് എത്ര പറഞ്ഞാലും ആര്ക്കും മതിയാവില്ല. അതുപോലെ സ്വന്തമായ ഒന്നാണ് എനിക്ക് എന്റെ പുഴയും.
ഞങ്ങള്‍ കരുവന്നൂര്ക്കാരുടെ സ്വകാര്യ അഹങ്കാരം..എത്ര കടുത്ത വേനലിലും ഞങ്ങളുടെയൊക്കെ കിണറുകളില്‍ വെള്ളം നിറക്കുന്ന ഒരതുല്ല്യ ജലസ്രോതസ്സ്. സമീപ നിവാസികള്ക്കെല്ലാം കുടിക്കാനും മറ്റുള്ള എല്ലാ ആവശ്യങ്ങള്ക്കും ജലം കനിഞ്ഞരുളുന്ന അമ്മ.
പുഴയെക്കുറിചോര്ക്കുമ്പോള്‍ ആദ്യം ഓടിയെത്തുക കുസൃതികള്‍ നിറഞ്ഞ കുട്ടിക്കാലമാണ്.എന്റെ ചേച്ചിമാരും ചേട്ടന്മാരുമൊക്കെ മനം മറന്നു ആഹ്ലാദിച്ച് നീന്തിത്തുടിച്ചു തിമിര്‍ക്കാറുണ്ട് ആ വിരിമാറില്‍.എല്ലാ ദിവസവും പുഴയില്‍ പോയി ഒരു മുങ്ങിക്കുളി..എത്ര നേരം ഷവറില്‍ നിന്ന് കുളിച്ചാലും ആ ഒരു സുഖത്തിന്റെ ഒപ്പം എത്തില്ല..ചെറുതായിരുന്നപ്പോള്‍ ചെച്ചിമ്മാരുടെ കൂടെ പോകും..തുണിയൊക്കെ കഴുകി കഴിഞ്ഞാലും നമ്മള്‍ വെള്ളത്തില്‍ നിന്ന് കേറില്ല..വെള്ളത്തില്‍ കിടന്നു കുതിര്ന്നു്...ആഹാ...അതൊക്കെ ഓര്ക്കുമ്പോള്‍ ഇപ്പോഴും കുളിര്നൂ..
വെള്ളത്തിലേക്ക്‌ ഇറങ്ങാന്‍ കരിങ്കല്‍ പടവ് കെട്ടിയിറക്കിയിട്ടുണ്ടായിരുന്നു. വര്ഷ ക്കാലം ആവുമ്പോള്‍ ആ പടവുകള്‍ മുഴുവന്‍ വെള്ളം വന്നു നിറയും..പിന്നെ ചിറയില്‍ (ബണ്ട്) നിന്ന് നേരെ കാലെടുത്തു വെക്കുന്നത് പുഴയിലെക്കാവും.
വര്ഷക്കാലത്ത് പുഴയിലൂടെ മലകളില്‍ നിന്ന് എന്തൊക്കെയോ ഒഴുകിവരും..വല്ല്യ വല്ല്യ തടികളും...പണ്ടൊക്കെ ആളുകള്‍ അങ്ങനെ ഒഴുകി വരുന്ന തടികളും മറ്റും എത്തിച്ചു പിടിച്ചു വിറകിനും മറ്റും ഉപയോഗിച്ചിരുന്നു..അതില്‍ ഒഴുകിപോയി ജീവന്‍ നഷ്ടമായവരും ഉണ്ട്..എന്റെ ഒരു ബന്ധു അങ്ങനെ ഒഴുക്കില്‍ പോയിട്ടുണ്ട്..കുറെ നഷ്ടങ്ങളും കണ്ണീരും കൂടിയുണ്ട് അതുകൊണ്ട് ഈ പുഴയുമായി ബന്ധപ്പെട്ട്.
പുഴ നിറഞ്ഞിരിക്കുന്ന സമയത്ത് കുറച്ചു അയല്‍ ഗ്രാമങ്ങള്‍ കൂടി കരുവന്നൂര്‍ പുഴയില്‍ വള്ളംകളി നടത്താറുണ്ട്‌...വല്ല്യ കേമമോന്നും അല്ലെങ്കിലും ഞങ്ങള്ക്ക്് അത് ഒരു മഹാ സംഭവമായിരുന്നു..ഒരു ആഘോഷമായിരുന്നു അത്..
പിന്നെ മൂര്ക്കനാട് ശിവ ക്ഷേത്രത്തിലെ ( പുഴയുടെ അക്കരെയുള്ള പ്രശസ്തമായ ഒരു ശിവ ക്ഷേത്രം) ഉത്സവത്തിനോട് അനുബന്ധിച്ചുള്ള ആറാട്ട്‌ മഹോസവം...ഓ...എന്തൊരു ...എന്താ പറയ്വാ...ഭക്തിയും ഉത്സാഹവും എല്ലാം കൂടി യോചിച്ചുള്ള ഒരു ആഘോഷം..പുഴയുടെ അക്കരെയാണ് ആനയും തിടമ്പും എഴുന്നള്ളിച്ചു കൊണ്ടന്നുള്ള ആറാട്ട്‌..അതെ സമയം ഇക്കരെ ..ഈ കരയില്‍ ഉള്ളവര്‍..ഒന്നിച്ചു മുങ്ങി പാപ പരിഹാരത്തിനായ് ഈശ്വരനോട് പ്രാര്ഥിക്കും.
ഒരിക്കല്‍ എനിക്ക് ഭയപ്പെടുത്തുന്ന ഒരു സംഭവം ഉണ്ടായി..ഞാനും എന്റെ ഏട്ടന്റെ മകളും കൂടി കുളിക്കാന്‍ പോയി..രണ്ടാള്ക്കും നീന്തല്‍ അറിയില്ല..അവള്‍ കളിച്ച് കളിച്ച് കുറച്ചു ദൂരത്തേക്കു പോയി, നിലയില്ലാതായി...ഞാന്‍ നോക്കുമ്പോള്‍...എന്റെ കൃഷ്ണാ...എനിക്ക് ഇപ്പോഴും കൈകാല്‍ വിറക്കുന്നു..അവള്‍ എന്തോ ചെയ്തു ഒരു കുനി കുനിച്ചു...ദേവീടെ അനുഗ്രഹം...അന്ന് രണ്ടാളും ജീവനോടെ വീട്ടില്‍ തിരിച്ചെത്തിയത്‌...ആ സംഭവം ഞങ്ങളൊക്കെ കുറെ വലുതായതിനു ശേഷമാണ് വീട്ടില്‍ അറിയുന്നത്.
എന്റെ ചേച്ചിയുടെ വീട് പുഴയുടെ അക്കരെയാണ്..പാലം കടന്നു പോകണമെങ്കില്‍ കുറെ ദൂരമുണ്ട്..എളുപ്പമുള്ള വഴിയാണ് പുഴയിലൂടെ വള്ളതിലുള്ള യാത്ര..പക്ഷേ എനിക്ക് വല്ലാത്ത ധൈര്യമായതുകൊണ്ട് ഞാന്‍ ആ വഴിയൊക്കെ നടന്നാണ് പോയിരുന്നത്..പിന്നെ ഞാന്‍ അന്നേ നടത്തത്തിന്റെ ഗുണം മനസ്സിലാക്കിയിരുന്നു എന്നതാണ് പരമാര്‍ത്ഥം.എന്നാലും പേടിച്ചാ ണെങ്കിലും ഇടയ്ക്കു വഞ്ചിയില്‍ പോകാറുണ്ട്...ഇപ്പൊ അതോര്‍ക്കുമ്പോ ഒരു നഷ്ട ബോധം..
കരുവന്നൂര്‍ പുഴയില്‍ എട്ടുമന ഭാഗത്ത്‌ ( ഞങ്ങള്‍ടെ വീടിന്റെ കുറച്ചു പടിഞ്ഞാറായി) ഇല്ലിക്കല്‍ എന്നാ സ്ഥലത്ത് ഒരു ഡാം ഉണ്ട്.അതിന്റെ ചിത്രം കമന്റില്‍ ഇട്ടിട്ടുണ്ട്..
പണ്ടൊക്കെ വേനലിലും വര്ഷ വും പുഴ നിറയെ വെള്ളമായിരുന്നു..പിന്നെ പിന്നെ വേനലില്‍ പുഴ വറ്റാന്‍ തുടങ്ങി..ഞാനൊക്കെ ഒമ്പതാം ക്ലാസ്സില്‍ ഒക്കെ പഠിക്കുന്ന സമയത്ത് (അതായത് 1 9 8 3 ഇല്‍ ആണെന്ന് തോന്നുന്നു ) ആദ്യമായി പുഴ വറ്റി..ഏപ്രില്‍ മാസത്തില്‍..മുഴുവനായി വറ്റിയിട്ടല്ല. ഇടയ്ക്കിടയ്ക്ക് വെള്ളം..അതും മുട്ട് കാലോളം. അന്നൊക്കെ ഞാന്‍ എന്നും അക്കരെയുള്ള എന്റെ ചേച്ചിയുടെ വീട്ടില്‍ പോകും..പുഴയിലൂടെ നടന്ന്..
ഇന്ന് സ്ഥിതി വിശേഷം അതിലും മോശമായി...എല്ലാ വേനലിലും പുഴ വറ്റുന്നു..മറ്റുള്ള എല്ലാ പുഴകളെയും പോലെ എന്റെ...ഞങ്ങളുടെ... കരുവന്നൂര്‍ പുഴയും വേനലിന്റെ കാഠിന്യത്തില്‍ ഉരുകുന്നു..വറ്റിയുണങ്ങുന്നു...
അറിവിലേക്കായി..
--------------------------------
തൃശ്ശൂര്‍ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് കരുവന്നൂർ പുഴ.ചിമ്മിണിവന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്നകുറുമാലിപ്പുഴയും പീച്ചിവന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ്‌ കരുവന്നൂർപ്പുഴയാകുന്നത്‌. 1050ച.കിലോമീറ്റർ വൃഷ്‌ടിപ്രദേശവും 48 കി.മീറ്റർ നീളവുമുള്ള ഈ പുഴ 32 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക്‌ ജീവജലം പ്രദാനം ചെയ്യുന്നു. ജില്ലയുടെ കോൾമേഖലയുടെ പ്രധാന ജലസ്ത്രോതസ്സുകളിലൊന്നാണ്‌ കരുവന്നൂർപ്പുഴ.കീഴ്‌ഭാഗത്ത്‌ രണ്ടായിപ്പിളരുന്ന പുഴയുടെ ഒരുഭാഗം ചേറ്റുവകായലിലുംഅഥവാ ഏനാമ്മാവ് ബണ്ടിലും മറ്റൊന്ന് കൊടുങ്ങല്ലൂരിൽ പെരിയാറുമായും ചേരുന്നു. തൃശൂർ നഗരത്തിൽ നിന്നും 48 കിലോമീറ്റർ ദൂരത്താന് ഈ പുഴ.
സംസ്കാരത്തിന്റെ ഭാഗമായ കരുവന്നൂര്‍ പുഴ
------------------------------------------------------------------------
കേരളത്തിലെ ക്ഷേത്രങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് ആറാട്ട്. ക്ഷേത്രത്തിനുളളിലെ ദേവവിഗ്രഹത്തെ ആചാരത്തിന്റെ ഭാഗമായി പുഴക്കടവുകളില്‍ എത്തിച്ച് ശുദ്ധി വരുത്തുന്നു. ഇത്തരം കടവുകളെ '' ആറാട്ട് കടവുകള്‍ '' എന്നാണ് പറയുക. കരുവന്നൂര്പ്പുഴയുടെ സമീപമുളള മന്ദാരം കടവിലാണ് നഗരത്തിലെ ക്ഷേത്ര ആറാട്ട് നടക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ തലേന്ന് രാത്രി മുതല്‍ ഗംഗാ ദേവി പുഴയിലുണ്ടാകുമെന്നാണ് പ്രാദേശിക വിശ്വാസം. അങ്ങനെ കരുവന്നൂര്പ്പുെഴ വിശ്വാസത്തിന്റെ ആചാരത്തിന്റെ കൂടെ ഭാഗമാകുന്നു.
കനോലി കനാലും കരുവന്നൂര്പ്പുഴയും
------------------------------------------------------------
1848 ലാണ് കനോലി കനാലിന്റെ ഉത്ഭവം. അന്ന് മലബാര്‍ ജില്ലാ കളക്ടറായിരുന്ന എച്ച് വി കനോലി കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ വിശാല ജലഗതാഗത മാര്ഗ്ഗം എന്ന ലക്ഷ്യത്തോടെ പുഴകളെയും ജലാശയങ്ങളേയും കനാലുകള്‍ നിര്മ്മി ച്ചു കൂട്ടിയിണക്കി. അങ്ങനെ കൂട്ടിയിണക്കിയ തീരദേശത്തെ ജലഗതാഗത മാര്ഗ്ഗിത്തെയാണ് കനോലി കനാല്‍ എന്നു വിളിക്കുന്നത്. ഇപ്പറഞ്ഞ കനോലി കനാലിന്റെ ഭാഗമാണ് കരുവന്നൂര്പ്പുിഴയും.
കോഴിക്കോട് ജില്ലയില്‍ കനോലി കനാല്‍ വടക്ക് കോരപ്പുഴയേയും തെക്ക് കല്ലായിപ്പുഴയേയും ബന്ധിപ്പിച്ചിരിക്കുന്നു.1850 ലാണ് കനാല്‍ പൂര്ണ്ണകമാകുന്നത്.
കരുവന്നൂര്പ്പുഴയും വിദ്വാന്‍ മാന്തിട്ടയും
----------------------------------------------------------------
കരുവന്നൂര്പ്പു-ഴ സാഹിത്യത്തിലും ഒരു കൈപയറ്റിയിട്ടുണ്ട്. തൃപ്പയാര്‍ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന കരുവന്നൂര്പ്പു-ഴയെയാണ് തീവ്ര എന്ന പേരില്‍ വിദ്വാന്‍ മാന്തിട്ട തന്റെേ ചാതകസന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് . അങ്ങനെ സംസ്കൃത സാഹിത്യത്തിലും കരുവന്നൂര്പ്പു ഴ ഒരു ഭാഗമാകുന്നു

മണമ്പൂര്‍



തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല താലൂക്കില്‍പ്പെടുന്ന പ്രകൃതിരമണീയമായ ശാന്തമായ എന്‍റെ ഗ്രാമമാണ് മണമ്പൂര്‍. സുബ്രഹ്മണ്യന്‍ തിരുമണം (വിവാഹം ) ആഘോഷിച്ച ഊരാണ് മണമ്പൂര്‍ ആയതെന്നു ഐതിഹ്യം.
പണ്ടുകാലം മുതല്‍ തന്നെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. കുടിപ്പള്ളിക്കൂടങ്ങളിലൂടെ അറിവ് പകര്‍ന്നു നല്‍കി നാടിനെ സമ്പന്നമാക്കുന്ന പ്രക്രിയ ഇവിടെ പണ്ട് മുതലേ നിലനിന്നിരുന്നു. ശ്രീനാരായണഗുരുവിന്റെ സതീര്‍ത്ഥ്യനായിരുന്ന ഗോവിന്ദനാശാന്‍ മണമ്പൂര്‍ വാഴാംകോട്ടു നടത്തിയിരുന്ന സംസ്കൃതപാഠശാല വളരെ പ്രസിദ്ധമായിരുന്നു. ഇവിടെ നിന്നുമായിരുന്നു മഹാകവി കുമാരനാശാന്‍ സംസ്കൃതം പഠിച്ചത്. ഈയൊരു സംസ്കൃതപാരമ്പര്യം നിലനിന്നതുകൊണ്ടാവും ധാരാളം വൈദ്യന്മാരും ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു.
1943 ഇല്‍ തന്നെ ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മ ഗ്രന്ഥശാല എന്ന സാംസ്കാരിക കേന്ദ്രം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ചുവര്പത്രങ്ങള്‍ ഉള്‍പ്പെടെ അക്ഷരങ്ങള്‍ നിറയുന്ന സംരംഭങ്ങള്‍ അന്നത്തെ തലമുറ ചെയ്തുപോന്നിരുന്നു. ഇവിടെ നിന്നും തുടങ്ങിയ കൈയെഴുത്തുമാസികയായ സംഗമമാണ്, 'ഇന്ന്' ഇന്‍ലാന്‍ഡ്‌ മാസികയായി മാറിയത്.
1981 ഡിസംബര്‍ മാസത്തില്‍ 'ഇന്ന്' എന്ന പേരില്‍ ആരംഭിച്ച ഇന്‍ലാന്‍ഡ്‌ മാസിക ഇന്നും അതിന്‍റെ യാത്ര തടസ്സങ്ങളില്ലാതെ തുടരുകയാണ്.കഴിഞ്ഞമേയ് മാസത്തില്‍ ഇതിന്‍റെ നാനൂറാംലക്കം പുറത്തിറങ്ങി.ഇത്രയും ലക്കങ്ങളില്‍ എത്തിച്ചേര്‍ന്ന ഒരു ഇന്‍ലാന്‍ഡ്‌ മാസിക ഈ ഭൂലോകത്തില്‍ത്തന്നെ വേറെയില്ല എന്നത് എന്‍റെ ഗ്രാമത്തിലെ ഓരോ വ്യക്തിക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു, അതിനാല്‍ തന്നെ അതിന്റ അമരക്കാരനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിനെ ഓര്‍ക്കാതിരിക്കാനും കഴിയില്ല.
മാറിവരുന്ന ജീവിതസാഹചര്യങ്ങളും തിരക്കുകളും മനുഷ്യനെ അക്ഷരങ്ങളുടെ ലോകത്തുനിന്നും കുറെയൊക്കെ അകറ്റുന്നുണ്ട്, പ്രത്യേകിച്ചും സ്ത്രീകളെ. വായനയ്ക്കും മറ്റും സമയം കണ്ടെത്താന്‍ ജോലിയുള്ള അമ്മമാര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അവിടെയാണ് എന്‍റെ ഗ്രാമത്തിലെ 'നവകേരളം ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് അസോസിയേഷന്‍റെ' പ്രാധാന്യം. കേരളത്തില്‍ തന്നെ ഈ രീതിയില്‍ ഒരു സംസ്കാരികമുന്നേറ്റം നടത്തുന്ന ഒരു ഗ്രാമം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ വായനകള്‍ക്കും ചര്‍ച്ചകള്‍ക്കുമായി എല്ലാ മാസവും രണ്ടാം ശനിയാഴ്ച സഹൃദയര്‍ ഒത്തുകൂടുന്നു.
വെറുതെ ഒരു ചര്‍ച്ചയല്ല ഇവിടെ നടക്കുന്നത്. പുതിയതും പഴയതുമായ രചനകള്‍ ഇവിടെ ചര്‍ച്ചചെയ്യപ്പെടുകയും വിലയിരുത്തുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, അവിടെ വരുന്നവരെല്ലാം വായിച്ചിട്ടാണ് വരുന്നത് എന്നതാണ്. ഓരോ തവണയും വായിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് പുസ്തകം എത്തിച്ചുകൊടുക്കയോ അവയുടെ കോപ്പികള്‍ കൊടുക്കുയോ ചെയ്യുന്നു. ധാരാളം സ്ത്രീകള്‍ ഇതില്പങ്കെടുക്കുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. ഒട്ടുമിക്കവാറും വരുന്ന സാഹിത്യകാരന്മാരെ ഒക്കെ ഇവിടത്തെ പിന്‍തലമുറയ്ക്കും പരിചയമാണെന്നത് ഇന്നത്തെക്കാലത്ത് എടുത്തുപറയേണ്ട കാര്യമാണ്.
വളര്‍ന്നു വരുന്ന തലമുറയുടെ ചിന്താശക്തിയും ചിന്താരീതികളും രൂപപ്പെടുത്തിയെടുക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യം തന്നെയാണ്. ഇപ്പോള്‍ കുട്ടികളും ഇതിലേക്ക് ധാരാളമായി വന്നു പങ്കെടുക്കുന്നു എന്നത് അഭിമാനിക്കാന്‍ വക നല്കുന്നു. ചിത്രമെഴുത്ത്‌, സംഗീതക്ലാസുകള്‍, നൃത്തക്ലാസ്സുകള്‍ തുടങ്ങി നാടിന്‍റെ സാംസ്കാരികമായ ഉന്നതിക്ക് വേണ്ടുന്ന ധാരാളം സംരംഭങ്ങള്‍ മുടക്കമില്ലാതെ ഇന്നും ഇവിടെ തുടരുന്നു. കേരളത്തിലെ സംസ്കാരിക നായകന്മാര്‍ എം.ടി. ഉള്‍പ്പെടെ ധാരാളം പേര്‍ ഇവിടെയെത്തി, നേരില്‍ക്കാണാന്‍ സാധിച്ചിട്ടുണ്ട് ഈ ഗ്രാമവാസികള്‍ക്ക്‌.
വ്യക്തിവികാസത്തിലൂടെ കുടുംബവും സമൂഹവും ഉന്നതിയില്‍ എത്തുമെന്നതിനു ഉത്തമോദാഹരണമാണ് മണമ്പൂര്‍ എന്ന എന്‍റെ ഗ്രാമം.

Monday, March 28, 2016

നിറങ്ങളുടെരാജകുമാരന്‍...എഡ്മണ്ട് തോമസ് ക്ലിന്റ്…



മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിറങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ക്ലിന്റ്-നെ ഓര്മ്മയില്ലേ? വെറും 7 വയസ്സ് കൊണ്ട് 25000 ത്തില്‍ പരം ചിത്രങ്ങള്‍ സമ്മാനിച്ച് ലോകത്തിന്റെ തന്നെ അത്ഭുത ബാലനായ നമ്മുടെ കൊച്ചു ക്ലിന്ട് .
1976 മേയ് മാസം 19ന് എം.ടി ജോസെഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഹോളിവുഡ് സിനിമകളെ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ജോസഫ്‌, സിനിമാലോകത്ത് തന്റെ പ്രിയപ്പെട്ടവനായ ക്ലിന്റ് ഈസ്റ്റ്‌ വുഡ്(Clint Eastwood ) ന്റെ ആദരവില്‍ ആണ് തന്റെ മകന് ക്ലിന്റ് എന്ന പേരിട്ടത്.
ഒരു വയസ്സ് തികയുന്നതിനു മുമ്പേ വീടിന്റെ തറയില്‍ വളരെ കൃത്യമായി ഒരു വൃത്തം വരച്ചുകൊണ്ടായിരുന്നു കൊച്ചു ക്ലിന്റിന്റെ ചിത്രലോകത്തിലേക്കുള്ള കാല്‍വെയ്പ്പ്.രണ്ടാമത്തെ വയസ്സില്‍ തന്നെ കയ്യില്‍ കിട്ടിയ ചോക്കു കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് കൊച്ചു ക്ലിന്റ് വരയ്ക്കാന്‍ തുടങ്ങി..മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാ പിതാക്കള്‍, ഒരു സാധാരണ അക്കൌണ്ടന്റ്-ന്റെ അത്ര മെച്ചമല്ലാത്ത സാമ്പത്തിക സ്ഥിതിയിലും , മകന് വരക്കാന്‍ വേണ്ടുന്ന സാധന സാമഗ്രികള്‍ വാങ്ങിക്കൊടുത്തു, പ്രോല്സാഹിപ്പിച്ചതോടെ ക്ളിന്റിന്റെ വര്ണ്ണ ലോകം വിടരുകയായിരുന്നു..
ജോസെഫും ചിന്നമ്മയും കൊച്ചു ക്ലിന്റിനു കിട്ടിയ അനുഗ്രഹമായിരുന്നു.ഹിന്ദു പുരാണങ്ങളും ക്രിസ്തീയ കഥകളും ഈസോപ്പ് കഥകളും തുടങ്ങി കഥകളുടെ ഒരു മായിക ലോകത്തിലേക്ക്‌ അവര്‍ കൊച്ചു ക്ലിന്റിനെ കൂട്ടിക്കൊണ്ടു പോയി.പ്രകൃതിയുടെ വര്ണ്ണങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളും വീഥികളും അവര്‍ അവനു പരിചയപ്പെടുത്തിക്കൊടുത്തു.അങ്ങനെ കഥയും കഥാ പാത്രങ്ങളും അവന്റെ ഭാവനയിലൂടെ നിറക്കൂട്ടുകളില്‍ വിരിഞ്ഞു.
ഉത്സവങ്ങളും കവലകളും എന്ന് വേണ്ട ഒരിക്കല്‍ കണ്ട എല്ലാ കാഴ്ചകളും അവന്‍ ക്യാന്‍വാസില്‍ പകര്ത്തി ..
പൂരങ്ങളെയും തെയ്യങ്ങളേയും ഇഷ്ടപ്പെട്ടിരുന്ന മകന്റെ ക്യാന്‍വാസിനു വര്ണ്ണ്മേകാന്‍ അവനെ അതൊക്കെ കാണിക്കാന്‍ പിതാവ് ഒരു മടിയും കാണിച്ചില്ല.
ഹിന്ദു പുരാണ കഥകളും ക്രിസ്തീയ കഥകളും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റ് തന്റെ ക്യാന്‍ വാസ്സില്‍ ചിത്രങ്ങള്‍ കൊണ്ട് കഥകള്‍ തീര്ക്കുകയായിരുന്നു.
കഥകളില്‍ മാത്രം കേട്ട രാവണനെ, രാവണന്റെ വാളായ ചന്ദ്രഹാസത്തോടെ വരച്ചത് കണ്ടു എല്ലാവരും അമ്പരന്നു.കാറില്‍ പോകുമ്പോള്‍ ഒരിക്കല്‍ മാത്രം കണ്ട പൂരങ്ങള്‍ പോലും ക്ളിന്റിന്റെ ചിത്രക്കൂട്ടില്‍ കൂടുതല്‍ ചാരുതയോടെ വിടര്ന്ന പ്പോള്‍ എല്ലാരും അത്ഭുത സ്തബ്ധരായി.
തെയ്യം കലാകാരന്മാര്‍ പോലും തെയ്യത്തിന്റെ രൂപങ്ങള്‍ മനസ്സിലാക്കാന്‍ വര്ഷംങ്ങള്‍ എടുക്കുമ്പോള്‍, ഒറ്റ നോട്ടത്തില്‍ തന്നെ ദേവിയുടെ രൂപം മനസ്സില്‍ പതിക്കാന്‍ കഴിഞ്ഞിരുന്ന ക്ലിന്റ് ഒരു സാധാരണ ബാലന്‍ ആയിരുന്നില്ല.
മൂന്നു വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ കിഡ്നി സംബന്ധമായ രോഗം ബാധിച്ചു, ശരീരം ക്ഷീണിതനായി.കൈകാലുകളില്‍ നീ്ര്‍വീക്കവും, വയറു വീര്ത്തു വളരെ അവശനായ ശാരീരികാവസ്ഥയിലും കൊച്ചു ക്ലിന്റ് തന്റെ പ്രിയപ്പെട്ട വര്ണ്ണങ്ങളെ മാറ്റിനിര്ത്തി്യില്ല.
വെറും 5 വയസ്സുള്ളപ്പോള്‍, 18 വയസ്സിനു താഴെയുള്ളവരുടെ ചിത്ര രചനാ മത്സരത്തില്‍ ഒന്നാമാതെത്തിയിരുന്നു ക്ലിന്റ്.മത്സരങ്ങളിലെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടി.പക്ഷേ അവന്റെ ചിന്തകള്‍ സമ്മാനങ്ങള്ക്കും അവാര്ഡുവകള്ക്കും അപ്പുറമായിരുന്നു.
“നമ്മള്‍ എവിടെ നിന്ന് വരുന്നു?മരണ ശേഷം എങ്ങോട്ട് പോകുന്നു? എന്തുകൊണ്ട് മരിക്കുന്നു?” എന്നിങ്ങനെയുള്ള ചിന്തകളായിരുന്നു കൊച്ചു ക്ളിന്റിന്റെ മനസ്സില്‍. മരിക്കുന്നതിന് കുറച്ചു മുമ്പ് അവന്‍ അമ്മയോട് പറഞ്ഞുവത്രേ..”ഞാന്‍ പെട്ടെന്ന് ഉറങ്ങിപോയേക്കാം...അമ്മ വിളിക്കുമ്പോള്‍ ഉണര്ന്നില്ലെന്നു വരാം.പക്ഷേ അമ്മ സങ്കടപ്പെടരുത്..അമ്മ കരയരുത്” എന്ന്.ഇതും പറഞ്ഞു ക്ലിന്റ് മയക്കത്തിലേക്ക് വീണു..പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവന്‍ കോമയിലേക്ക് വീണിരുന്നു.
ഏഴ് വയസ്സ് തികയാന്‍ ഒരു മാസം ബാക്കി നില്ക്കേ ,1983 ഏപ്രില്‍ 15 നു ആ അത്ഭുത ബാലന്‍ വിധിയുടെ ക്രൂരതയെ ചെറുത്തു നില്ക്കാനാവാതെ ലോകത്തോട്‌ വിട പറയുമ്പോള്‍, 25000 ത്തിനും മേലെ ചിത്രങ്ങള്‍ ലോകത്തിനു സമ്മാനിച്ചിരുന്നു.ഈ ചിത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ അതിലും കൂടുതല്‍ വര്ഷങ്ങള്‍ വേണം. ആ ചിത്രങ്ങളൊന്നും തന്നെ 7 വയസ്സിന്റെ കാഴ്ചപ്പാടുകളല്ല പറയുന്നത്. ഭാവനക്കും അപ്പുറത്തുള്ള ആശയങ്ങളാണ്.ആ ചിത്രങ്ങള്‍ കണ്ടു ദൈവം പോലും അസൂയപ്പെട്ടിരുന്നിരിക്കണം എന്ന് വേണം കരുതാന്‍.ഇന്നുണ്ടായിരുന്നെങ്കില്‍ ക്ലിന്റിന്റെ സ്ഥാനം എന്തായിരുന്നെന്ന് ആലോചിച്ചു നോക്കൂ.
ഇന്ഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങള്‍ ക്ളിന്റിനെ പേരില്‍ ഉണ്ട്. ക്ളിന്റിന്റെ കളിക്കൂട്ടുകാരിയായ അമ്മു നായര്‍ എഴുതിയ ‘ക്ലിന്റ് എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി’ യും സെബാസ്ട്യന്‍ പള്ളിത്തോട്‌ എഴുതിയ ‘ നിറങ്ങളുടെ രാജകുമാരന്‍’ ഉം.
അകാലത്തില്‍ പൊലിഞ്ഞ ഈ കൊച്ചു പ്രതിഭയുടെ സ്മരണയില്‍ കേരള ടൂറിസം വകുപ്പ് കുട്ടികള്ക്കാ യി ആഗോള തലത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
ദൈവത്തിന്റെ കൈയ്യൊപ്പോട് കൂടി ജനിച്ച, ദൈവത്തിന്റെ സ്വന്തം ബാലനായിരുന്നു ക്ലിന്റ്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുറച്ചു നാള്‍ താമസത്തിനായ് വന്നു..തിരിച്ച് നക്ഷത്രങ്ങളുടെ ലോകത്തേക്ക് അവന്‍ യാത്രയായി..
അവിടെയും നിറക്കൂട്ടുകള്‍ കൊണ്ട് അവന്‍ വിസ്മയം തീര്ക്കുന്നുണ്ടോ?ഉണ്ടാവും..ഉണ്ടാവാതിരിക്കില്ല..

ജോൺ കീറ്റ്സ് ........കാലത്തിനു മറക്കാനാകാത്ത കവി



La Belle Dame Sans Merci………… എന്റെ കലാലയ ജീവിതത്തിന് ഇടക്കെപ്പോഴോ മനസ്സിൽ കയറികൂടിയ വാക്ക് ---La Belle Dame Sans Merci………… ദയയില്ലാത്ത സുന്ദരിയായ പെൺകുട്ടി എന്ന് അർഥം .......... മനസിന്റെ ഉള്ളിൽ എന്തോ മുറിപ്പെട്ടത് കൊണ്ടാവാം കുറച്ചു നാൾ ഇ വാക്കിന് പിന്നാലെ നടന്നത് ചെന്നെത്തിയതോ ലോകം ആരാധിക്കുന്ന ഇംഗ്ലീഷ് കാൽപ്പനിക കവിയുടെ മുന്നിലും ......Heard melodies are sweet, but those unheard are sweeter..... ഇങ്ങനെ പറയാൻ കഴിയുന്ന ഒരേയൊരു കവി ....... ജോൺ കീറ്റ്സ് ........ 26 മത് വയസിൽ മരണത്തിന്റെ കൊട്ടാരത്തിലേക്ക് പറന്നു പോയ കവി .........

Frances Jennings and Thomas Keats എന്നി ദമ്പതികളുടെ അഞ്ചു മക്കളിൽ ആദ്യത്തെയാൽ ആയിരുന്നു ജോൺ കീറ്റ്സ്. 31-10-1795 ൽ United Kingdom ലെ സിറ്റി ഓഫ് ലണ്ടനിൽ ഉള്ള Moorgate എന്ന സ്ഥലത്ത് ജനിച്ചു
വളരെ പാവപ്പെട്ട കുടുംബമായിരുന്നു കീറ്റ്സ്ന്റെ മാതാ -പിതാക്കളുടെത് ....... കുതിരകളെ വാടകക്ക് കൊടുക്കുന്ന ഒരു ബിസിനസ് ആയിരുന്നു കീറ്റ്സ് ന്റെ മാതാവിന്റെ പിതാവിന്, മകളുടെ വിവാഹ ശേഷം അദ്ദേഹം ഇ ബിസിനസ് കീറ്റ്സ്ന്റെ പിതാവിന് നല്കി എന്നും Swan and Hoop എന്നറിയപ്പെടുന്ന ഇവിടെ വെച്ചാണ് കീറ്റ്സ് ജനിച്ചത് എന്നും പറയപ്പെടുന്നു. കീറ്റ്സ്ന്റെ പിതാവിന്റെ കഠിനാധ്വാനം ഫലമായി Craven Street ൽ സ്വന്തമായി ഒരു വീട് വാങ്ങി കുടുംബം അങ്ങോട്ട് മാറി ..

Enfield, എന്ന വില്ലജിൽ John Clarke എന്ന അധ്യാപകൻ നടത്തുന്ന ഒരു ചെറിയ അക്കാഡമയിൽ ചേർന്ന് ജോൺ കീറ്റ്സ് തന്റെ വിദ്യഭ്യാസം ആരംഭിച്ചു ദാരിദ്ര്യവസ്ഥകൾ മാറി കീറ്റ്സ്ന്റെ കുടുംബം സന്തോഷത്തോടെ മുന്നോട്ടു പോകവേ നിനച്ചിരിക്കാതെ ഒരു മഹാ ദുരന്തം വന്നു ഭവിച്ചു 15-04-1804 ൽ കീറ്റ്സ്ന്റെ പിതാവ് കീറ്റ്സ്നെ കണ്ടു മടങ്ങി വരവേ അദ്ധേഹത്തിന്റെ കുതിര വണ്ടിയിൽ നിന്ന് വീഴുകയും മാരകമായി പരുക്കേൽക്കുകയും പിറ്റേന്ന് മരണപെടുകയും ചെയ്തു ... രണ്ടു മാസം കഴിഞ്ഞപ്പോൾ കീറ്സ്നെ മാതാവ് വീണ്ടു വിവാഹിതയായി William Rawlings എന്ന് പേരുള്ള ബാങ്ക് ക്ലാർക്ക്മായുള്ള വിവാഹം ഒരു പരാജയമായിരുന്നു...... കീറ്റ്സും സഹോദരങ്ങളും അപ്പുപ്പന്റെ വീട്ടിലേക് മാറ്റപ്പെട്ടു വർഷങ്ങൾ കഴിയവേ മാതാവും അവരോടൊപ്പം ചേർന്നു എല്ലാം നഷ്ടപെട്ട തിരിച്ചുവരവായിരുന്നു അത്. 1805 മാർച്ച് 5 നു അപ്പുപ്പന്റെ മരണത്തോട് കൂടി വീണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കീറ്റ്സ്നെ ബാധിച്ചു ........ അപ്പൂപ്പന്റെ മരണത്തോട് കൂടി ആരംഭിച്ച സ്വത്തു തർക്കങ്ങൾ ജോൺ കീറ്റ്സ്ന്റെ മരണത്തിനു ശേഷവും തുടർന്ന് പോയി. 1809 ൽ ടി.ബി പിടിപെട്ടു മാതാവും മരിച്ചു മാതാവിന്റെയും മാതാമാഹിയുടെയും മരണം അദ്ധേഹത്തെ വല്ലാതെ ബാധിച്ചിരുന്നു.... സുഹുർത്തുക്കൾ പറയുമായിരുന്നു ... എന്തും വിശ്വസിക്കുന്ന സങ്കൽപ്പലോകത്ത് ജീവിക്കുന്ന വ്യക്തിയാണ് ജോൺ എന്ന്

സ്കൂളിൽ എല്ലാപേരുടെയും ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ജോൺ ....... കുടുംബത്തിലെ മുതിർന്ന പുരുഷൻ എന്നാ നിലയിൽ ഉത്തരവാദിത്വം ജോൺനു ആയിരുന്നു ...... അത് കൊണ്ടാകാം അദ്ദേഹം Dr. Hammond എന്ന സർജന്റെ സഹായിയായി മാറിയത്. മൂന്ന് വർഷത്തോളം മെഡിസിൻ പഠിച്ചിട്ടും അദ്ധേഹത്തിന്റെ ഉള്ളിലെ കവി വിട്ടു പോയിരുന്നില്ല.... കഷ്ടപാടിലും കവിതകളെ അദ്ദേഹം സ്നേഹിച്ചു അങ്ങനെ 1814 ൽ അദ്ധേഹം ആദ്യ പുസ്തകം എഴുതി 

ജോൺന്റെ മാതാമഹിയുടെ വിൽ പത്രം നടപ്പിൽ വരുത്തുവാൻ വേണ്ടി നിയമിച്ചിരുന്നത് Richard Abbey എന്നയളിനെ ആയിരുന്നു എന്നാൽ കുട്ടികൾ നശിപ്പിച്ചു കളയും എന്ന കാരണം പറഞ്ഞു അദ്ദേഹം ജോണിനും സഹോദരങ്ങൾക്കും അവകാശപെട്ടത് നിഷേധിച്ചു ജോണിനെ ഒരു സർജൻ ആക്കുവനയിരുന്നു Richard Abbey യുടെ ആഗ്രഹം എന്നാൽ ജോൺ അത് ആഗ്രഹിച്ചിരുന്നില്ല ജീവിത പ്രാരാബ്ദങ്ങൾ കാരണം അദ്ദേഹം 01-10-1815 ൽ Guy’s Hospital ലിൽ കൂടുതൽ പരിശീലനത്തിനായി കയറി എന്നാൽ കടുപ്പമേറിയ പഠനമുറിയിലും അദ്ധേഹം തന്ടെ നോട്ടുബുക്കിൽ കുത്തി കുറിച്ചത് മനസ്സിൽ തോന്നിയ കവിതകളായിരുന്നു കവിതകളോടുള്ള താല്പര്യം അദ്ധേഹത്തിനു Leigh Hunt, Benjamin Haydon John Reynolds എന്നി സുഹുർത്തുക്കളെ സമ്മാനിച്ചു അങ്ങനെ തന്ടെ ജോലി രാജിവെച്ച് പൂർണ്ണമായും കവിതകളിൽ അദ്ധേഹം മുഴുകാൻ തീരുമാനിച്ചു

കവിതകളിൽ ഒരുപാട് താല്പര്യം ഉണ്ടായിരുന്ന ജോണിന്റെ കഴിവുകൾ പുറത്തു വന്നു തുടങ്ങിയത് Enfield, ലെ വിദ്യഭ്യാസ കാലത്ത് ആയിരുന്നു. തന്റെ കാലഘട്ടത്തിലെ കാൽപ്പനിക കവികളുമായി യാതൊരു ബന്ധവും പുലർത്താതെ അവരിൽ നിന്നും അകന്നു കഴിയുന്നതിനായിരുന്നു അദ്ധേഹം ശ്രമിച്ചത് അക്കാരണം കൊണ്ടാവാം അദ്ധെഹത്തിന്റെ കവിതകളെ വില കുറച്ചു കാണാനും കളിയാക്കാനും അപമാനിക്കുവാനും ഒരു കൂട്ടർ എപ്പോഴും ശ്രമിച്ചിരുന്നു

മൂന്ന് ചെറിയ വോളിയങ്ങളിൽ ഉള്ള 54 കവിതകൾ എഴുതിയ കവിയെ ജീവിതാവസ്ഥയിൽ ആരും അന്ഗീകരിച്ചില്ല സങ്കടങ്ങളുടെയും സങ്കൽപ്പങ്ങളുടെയും ലോകത്ത് ജീവിച്ച കവി ശ്വാസകോശ സംബന്ധമായ രോഗത്താൽ 23-02-1821 ൽ തന്ടെ 26 മത് വയസിൽ ഇറ്റലിയിലെ റോമിൽ വെച്ച് മരണപ്പെട്ടു 

I saw pale kings, and princes too,
Pale warriors, death-pale were they all;
Who cry’d–“La belle Dame sans merci
Hath thee in thrall!”

അറിയാത്ത ലോകത്തിലേക്ക് കവിത പാടുവാൻ പോയ കവിയുടെ വേദന മനസിലാക്കാൻ ഇ വരികൾ മാത്രം മതി

അദ്ധേഹത്തിന്റെ പ്രധാനപെട്ട കൃതികൾ

Poems (1817) 
Endymion (1818) 
"Ode on a Grecian Urn" (1819) 
"Ode to a Nightingale" (1819) 
"La Belle Dame Sans Merci" (1819) 
"On Autumn" (1820)