Thursday, March 24, 2016

കാര്‍ഷികം



പരമ്പരാഗതമായി നമ്മൾ തുടർന്നു വരുന്ന ഭക്ഷണ സംസ്കാരത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണു പച്ചക്കറികൾ.മനുഷ്യൻ കൂട്ടമായി താമസിക്കാൻ തുടങ്ങിയ കാലം മുതലാണു അവൻ കൃഷി ചെയ്യുവാൻ ആരംഭിച്ചത്‌.മനുഷ്യന്റെ സംസ്കാരംവളർന്നത്‌ കാർഷികസംസ്കാരത്തിൽ അധിഷ്ടിതമായാണു എന്നു പറഞ്ഞാലും തെറ്റില്ല. നമ്മുടെ കാർഷികപാരമ്പര്യം സിന്ധുനദീതടസംസ്കാരത്തില്‍ തുടങ്ങി ഇന്നു കാണുന്ന അക്വാഫൊണിക് വരെ എത്തിനില്ക്കുന്നു.കാലാന്തരത്തിൽ പച്ചക്കറി കൃഷിയിൽ വന്ന മാറ്റങ്ങളിലൂ ടെ സഞ്ചരിച്ച്‌ ഇന്ന് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നിൽക്കുമ്പോൾ,നാം അവലംബിക്കേണ്ട ചില കൃഷിരീതികളെ പരിചയപ്പെടുത്താൻ അല്ലെങ്കിൽ ഓർമ്മ പുതുക്കാൻ ഞങ്ങള്‍ സൂര്യകാന്തി ആഗ്രഹിയ്ക്കുന്നു .
കൂട്ടായ്മയുടെ കരുത്തിൽ ആദ്യകാലങ്ങൾ മുതൽ തികച്ചും ജൈവകൃഷിയെ ആശ്രയിച്ച മനുഷ്യൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചതോടെ ,കുറഞ്ഞ ചിലവിൽ കൂടുതൽ ഉത്‌പാദനം എന്ന ചിന്ത അവനെ രാസവള-കീടനാശിനി നിർമ്മാണത്തിൽ എത്തിച്ചു.ഇവയുടെ അമിതഉപയോഗംമൂലം ജലമലിനീകരണം ,മണ്ണുമലിനീകരണം, യൂട്രോഫിക്കേഷൺ തുടങ്ങിയ പരിസ്ഥിതിയ്ക്ക്‌ ദോഷകരമായ പ്രശനങ്ങൾ ഉടലെടുക്കുകയും മാരകമായ കാൻസർ പോലുള്ള രോഗങ്ങൾ മനുഷ്യനിലേയ്ക്ക്‌ ബാധിക്കുകയും ചെയ്തു . വേമ്പനാട്‌ കായലിന്റെ തീരനിവസികളെയും, കുട്ടനാടിന്റെ മക്കളെയും കാൻസർ എന്ന മഹാമാരിയിലേയ്ക്കു തള്ളിവിട്ടതിൽ മുഖ്യപങ്കു വഹിച്ചവരാണു ഈ രാസവളങ്ങൾ. അൽപം ലാഭം കുറഞ്ഞാലും ജൈവ പച്ചക്കറി കൃഷിയാണു ആരോഗ്യത്തിനു നല്ലത്‌ എന്ന തിരിച്ചറിവ്‌ ഉണ്ടായ്തിനാൽ ആവാം ഓർഗ്ഗാനിക്‌ ഫാർമ്മിംഗിനു വലിയ സ്വീകരണമാണു ഭാരതത്തിൽ കുറച്ച്‌ നാളുകളായി കണ്ടുവരുന്നത്‌ .
ചില കൃഷിരീതികൾ ഒന്ന് പരിചയപ്പെടാം
===========================
അക്വാ പൊണിക്
=============
പാശ്ചാത്യ നാടുകളിൽ സർവസാധാരണമായി മത്സ്യവും പച്ചക്കറികളും ഒന്നിച്ചു കൃഷിചെയ്യുന്ന രീതി ആണ് അക്വാപൊണിക് .ഈ കൃഷി രീതി നമ്മുടെ നാട്ടിൽ പ്രചാരത്തിൽ വന്നിട്ട് അധിക നാളായിട്ടില്ല . ഒരു സെന്റ്‌ കുളവും രണ്ടു സെന്റ്‌ കൃഷിയിടവും ഉണ്ടെങ്ങിൽ ഒന്നരലക്ഷം രൂപയിൽ തുടങ്ങാവുന്ന കൃഷിക്ക് വാര്ഷികമായി അഞ്ചുലക്ഷം രൂപ ലാഭം ഉണ്ടാക്കുവാൻ സാധിക്കും.ഒരേ ചിലവിൽ മത്സ്യവും പച്ചക്കറിയും വളരുന്നു .മത്സ്യങ്ങളുടെ വിസര്ജ്യമാണ് ഇവിടെ ചെടികളുടെ വളമായി മാറുന്നത്. വീടിന്റെ ടെറസിലും ബൽക്കെണിയിലും നിര്മ്മിക്കാൻ കഴിയുന്ന ഈ രീതി അവലംബിക്കുമ്പോൾ ,കീടനാശിനിയുടെ ആവിശ്യമോ മറ്റു വളങ്ങളുടെ ആവിശ്യമോ വരുന്നില്ല മറിച്ചു ഒരു ഫിഷ്‌ ടാങ്ക് ഉം, ഗ്രോ-ബെഡ് ഉം മാത്രം മതിയാകും .നിലവിൽ സബ്സിഡി ലഭിക്കുന്നില്ല എങ്കിലും ഈ ഫലവത്തായ രീതി അന്ഗീകരിക്കുവാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.
ഗ്രീൻ ഹൌസ് അഥവാ പോളി ഫാമിംഗ്
============================
ആധുനികമായ ഒരു കൃഷി രീതി ആണ് ഇത്. ഏത് സീസൺലും വളരുന്ന ചെടികൾ കൃഷിചെയ്യാൻ സാധ്യമാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.കേരളത്തിൽ സാധാരണയായി കൃഷിചെയ്യാൻ കഴിയാത്ത കോളിഫ്ലവർ ,ക്യാബേജ് ,ക്യപ്സികം മുതലായവയും ഹൈറേഞ്ച് ൽ കണ്ടുവരുന്ന പഴവര്ഗ്ഗങ്ങളും ഏത് സാഹചര്യത്തിലും കൃഷി ചെയ്യാൻ കഴിയുന്നു.25 സെന്റ്‌ ൽ നിന്ന് 2 ഏക്കറിൽ നിന്നുള്ള വിളവ് ആണ് ഈ കൃഷിരീതിയുടെ മുഖ്യ ആകർഷനം.നിര്മ്മാണച്ചിലവ് അല്പം കൂടുതൽ ആണെങ്കിലും 75% സബ്സിഡി സര്ക്കാര് ഉറപ്പു നല്കുന്നു .മാസം 15000 രൂപ വരെ ലാഭം ലഭ്യമാക്കുന്ന വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ഒരു രീതി ആണ് ഇത്.
മണ്ണില്ലാതെയുള്ള കൃഷി രീതി
====================
ഉപ്പിന്റെ അംശം നീക്കിയ സംസ്‌കരിച്ചെടുക്കുന്ന ചകിരിച്ചോറാണ് (നിയോപീറ്റ്)ആണ് ഇതിനായി ഉപയോഗിക്കുനത് . നിയോപീറ്റ് നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൃത്യമായ അകലത്തില്‍ ചെടി നട്ടാണ് വ്യാപകമായി ഈ കൃഷി ചെയ്യുന്നത്. അതല്ലാതെ ചട്ടിയിലോ ബാഗിലോ ചകിരിച്ചോറില്‍ ചെടി വളര്‍ത്താനാകും. സാധാരണ സ്ഥലത്ത് മാത്രമല്ല, ബാല്‍ക്കണിയിലോ തൂക്കിയിടുന്ന രീതിയിലോ ഒക്കെ ഇത്തരത്തില്‍ കൃഷി ചെയ്യാനാകും. 30 ശതമാനം ഉല്‍പ്പാദനം കൂടുതല്‍ കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ളവും വളവും ലാഭിക്കാനുമാകും. ജലാംശം സ്‌പോഞ്ച് രൂപത്തില്‍ നിലനിര്‍ത്തുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല, വളവും നഷ്ടമാകുന്നില്ല. ഒരിക്കല്‍ കൃഷി ചെയ്തുകഴിഞ്ഞാല്‍ 4-5 വര്‍ഷത്തേക്ക് ചകിരിച്ചോറ് മാറ്റേണ്ടിവരില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്
==================
ഫ്ലാറ്റിൽ താമസിക്കുന്നവര്ക്ക് അവലംബിക്കാവുന്ന മാര്ഗമാണ്
വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് പ്രകാശം ലഭിക്കത്തവിധത്തില്‍ ബാല്‍ക്കണിയില്‍ കുത്തനെയായി ഭിത്തിയോട് ചേര്‍ത്ത് കൃഷി ചെയ്യാം. ചീര പോലെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഭംഗിക്കായി പൂക്കളുമൊക്കെ ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ തികച്ചും സാധാരണമായ കൃഷിരീതിയാണിത്.
.......................................................................................................
പ്രയോഗിച്ച്‌ ഫലവത്തായ കുറച്ച്‌ ജൈവ കീടനശിനി/വള പ്ര യോഗം ചുവ ടെ ചേർക്കുന്നു
....................................................................................................
ഗുണഭം (ഫിഷ് അമിനോ ആസിഡ്)
==========================
ഒരു കി.ഗ്രാം മത്സ്യം നന്നായി മുറിച്ച്, ഒരു കി.ഗ്രാം ശര്‍ക്കര പാനിയില്‍ യോജിപ്പിച്ച് ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ വളരെ നന്നായി അടച്ച് 20 ദിവസം സൂക്ഷിച്ചുവെക്കുക. 20 ദിവസങ്ങള്‍ക്കു ശേഷം നന്നായി അരിച്ചെടുത്ത് 1:10 എന്ന അനുപാതത്തില്‍ വെള്ളവുമായി നേര്‍പ്പിച്ച് ഉപയോഗിക്കുക. ഇത് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം കീടങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഇത് എത്രനാള്‍ വെണമെങ്കിലും സൂക്ഷിച്ചുവെക്കാം.
ജീവാമൃതം
========
ആവശ്യമായ ചേരുവകള്‍ (1 ഏക്കര്‍ സ്ഥലത്തിനു)
1. ചാണകം : 5 കി.ഗ്രാം (ഒന്നോ രണ്ടോ ദിവസം പഴക്കമുള്ള ചാണകം മാത്രം ഉപയോഗിക്കുക) 2. ഗോമൂത്രം : 2 ലിറ്റര്‍ 3. ശര്‍ക്കര : 1 കി. ഗ്രാം 4. പയര്‍പൊടി : 1 കി.ഗ്രാം 5. മേല്‍മണ്ണ് : 1 കി.ഗ്രാം 6. ശുദ്ധജലം : 10 ലിറ്റര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരു പ്ലാസ്റ്റിക്/ സിമന്‍റ് പാത്രത്തില്‍ ഇട്ട് കൂട്ടിയോജിപ്പിച്ച്, പാത്രത്തിന്‍റെ വായ് ഒരു തുണി കൊണ്ട് മൂടിക്കെട്ടി 48 മണിക്കൂര്‍ നേരം സൂക്ഷിച്ച്, ഇമിച്ചെടുത്ത് 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. നേര്‍പ്പിക്കുന്നതിന് മുന്പ് ഒരു പഴം കൂടി ഇട്ടുവെച്ചാല്‍ 3 മാസം വരെ കേട് കൂടാതെ ഇരിക്കും. ജൈവ കര്‍ഷകന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്വളരെ വേഗത്തില്‍ കുറഞ്ഞ ചെലവില്‍ തയ്യാറാക്കുവാന്‍ സാധിക്കുംചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.ഇലയില്‍ തളിക്കുന്നതിനും, ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതിനും ജീവാമൃതം ഉപയോഗിക്കും.ജീവാമൃതം നല്‍കുന്നതിലൂടെ ചെടികള്‍ക്ക് സൂക്ഷ്മ മൂലകങ്ങളും, ധാതുലവണങ്ങളും ലഭിക്കുന്നതോടൊപ്പം മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക
പഞ്ചഗവ്യം
========
ജൈവസാന്നിധ്യത്തിനു പുറമെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണ്‍, രോഗപ്രതിരോധശേഷി എന്നിവയ്ക്കും ഉപയുക്തമായ വളവും മരുന്നുമാണ് പഞ്ചഗവ്യം. ആവശ്യമായ ചേരുവകള്‍ (ആദ്യത്തെ 5 എണ്ണം പശുവില്‍ നിന്ന്) 1. ചാണകം : 05 കി. ഗ്രാം 2. ഗോമൂത്രം : 03 ലിറ്റര്‍ 3. പാല്‍ : 02 ലിറ്റര്‍ 4. തൈര് : 02 ലിറ്റര്‍ 5. നെയ്യ് : 500 ഗ്രാം 6. വെള്ളം : 10 ലിറ്റര്‍ 21 ദിവസം കൊണ്ടാണ് പഞ്ചഗവ്യം തയ്യാറാക്കുന്നത് ആദ്യമായി ചാണകം, നെയ്യ് എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് ഒരു ബക്കറ്റിലാക്കി വായ തുണികൊണ്ട് മൂടിക്കെട്ടി 4 ദിവസം വെക്കണം. 4 ദിവസങ്ങള്‍ക്കു ശേഷം 4-5 ദിവസം പഴക്കമുള്ള തൈര്, പാല്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഗോമൂത്രം ഒഴിക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കുക. തുടര്‍ന്ന് തുണികൊണ്ട് പാത്രത്തിന്‍റെ വായ് മൂടിക്കെട്ടി വെക്കുക. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 15 മിനുട്ട് വരെ വലത്തോട്ടും ഇടത്തോട്ടും നന്നായി ഇളക്കുക. 21 ദിവസങ്ങള്‍ കൊണ്ട് പഞ്ചഗവ്യം തയ്യാറാകും. ഇങ്ങനെ തയ്യാറാക്കുന്ന പഞ്ചഗവ്യത്തില്‍ നിന്നും 3 ലിറ്റര്‍ എടുത്ത് 97 ലിറ്റര്‍ വെള്ളവുമായി യോജിപ്പിച്ച് ചെടികള്‍ക്ക് നല്‍കാവുന്നതാണ്. നേഴ്സറിയിലെ തൈകള്‍ക്ക് ഒന്നര ലിറ്ററില്‍ 98 /2 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. പഞ്ചഗവ്യം വളരെ നല്ല വളര്‍ച്ചാ ഹോര്‍മോണും ഇമ്മ്യൂണ്‍ സിസ്റ്റം വികസിപ്പിക്കുന്ന ജൈവ ലായനിയുമാണ്.സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നു.രോഗങ്ങളെയും കീടങ്ങളെയും അകറ്റി നിര്‍ത്തുന്നു.ഉത്പന്നങ്ങള്‍ക്ക് നല്ല നിറവും, രുചിയും ഭാരവും നല്‍കുന്നു.ഉത്പന്നങ്ങള്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിച്ചുവെക്കുവാന്‍ സാധിക്കുന്നു.മണ്ണില്‍ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.വളര്‍ത്തുമൃഗങ്ങള്‍ക്കും പഞ്ചഗവ്യം നല്‍കാവുന്നതാണ്.
ജൈവ കഷായം
==============
ആട്, മാട് എന്നിവ കടിക്കാത്ത 5 ഇനം ഇലകള്‍ 1 കി.ഗ്രാം വീതം എടുത്ത് അതില്‍ 50 ഗ്രാം വീതം വെളുത്തുള്ളി, ഇഞ്ചി, കാന്താരിമുളക് എന്നിവ കൂടി ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി യോജിപ്പിക്കുക. തുടര്‍ന്ന് തിളപ്പിച്ച് 5 ലിറ്ററാക്കി വറ്റിച്ച് കഷായം വെച്ച് തണുപ്പിച്ച് 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിച്ചാല്‍ കീടങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും.
മനുഷ്യ ന്റെ ജനിതക ഘടനയെ ത ന്നെ ബാധിയ്ക്കുന്ന തരത്തിൽ അമിതമയി ഹൊർ മോണുകൾ കുത്തി വച്ചും രാസ പദാർത്ഥങ്ങളിൽ മുക്കിയും വിഷമയമായി വണിജ്യ മേഖലയിൽ സുലഭമായ പച്ചക്കറികൾ വാങ്ങി കഴിയ്കുന്ന രീതി യെ ത്രിണവക്കരിച്ച്‌ നമ്മു ടെ അടുക്കളയു ടെ പിന്നാമ്പുറവും വെറുതെ കിടക്കുന്ന ടെറസും നമുക്ക്‌ പച്ച്ക്കറി തോട്ട്ങ്ങളാക്കാം ആരോഗ്യകരമായ ജീവിതം അവിടെ നിന്നു വാർത്തെടുക്കാം. ...
ജയ്‌ കിസാൻ

No comments:

Post a Comment