Tuesday, March 29, 2016

ഡിങ്ക മത ചരിത്രത്തിലേക്ക്



ജാതിയും മതവും ദൈവങ്ങളും ജീവനെടുക്കുന്ന ഈ കാലത്ത് മതമില്ലാത്തവർക്കും വേണ്ടേ ഒരു ദൈവം.....
ചുവന്ന ജട്ടിയിട്ട അമാനുഷിക കഴിവുകളുള്ള ഡിങ്കൻ എന്ന മൂഷിക വീരനെ അരാധിക്കുന്ന ഡിങ്കോയിസത്തിലേക്ക് ഒരു എത്തിനോട്ടം....
സ്നേഹം എന്ന വികാരം കൊണ്ട് മനുഷ്യരെ ഒന്നിപ്പിക്കുന്ന ആലയങ്ങൾ വേണ്ടാത്ത ഡിങ്ക മതക്കാർ ഇന്ന് മതഭ്രാന്തുമായ് ഉറഞ്ഞു തുള്ളുന്നവർക്ക് നേരേ പരിഹാസത്തിന്റെ ആക്ഷേപ ഹാസ്യത്തിന്റെ നേർക്കാഴ്ചയാകുന്നു '..
ഡിങ്ക മത ചരിത്രത്തിലേക്ക്...
ഡിങ്ക മാഹാത്മ്യം ഒന്നാം ഖണ്ഡം...!! !
.
.
ആൽത്തറയിലെ കൂട്ട പരിഹാസത്തിൽ ലജ്ജിതനായി ആദ്യകാല ഡിങ്കഭ്ക്തന്മാരിൽ ഒരാളായ സുരേഷ്‌ ആൽക്കൊമ്പിൽ തേങ്ങാപൂളിൽ വിഷം ചേർത്ത്‌ തിന്ന് ചുവന്ന ജെട്ടിയിട്ട്‌ തൂങ്ങിമരിച്ച ദിനം... അതിന്നും ഓർമ്മകളിൽ ഒരു ചുവന്ന ജെട്ടിപ്രഭാവലയം തീർത്ത്‌ അങ്ങനെ മറക്കാതെ നിൽപ്പുണ്ട്‌ ഒരു ശിങ്കഭക്തനും ഒരിക്കലും ആ ദിവസം മറക്കാനാകില്ല...!! !
.
.
എൻപതുകളുടെ അവസാനത്തിലായിരുന്നു ആ മഹാപീഡകളുടെ കാലഘട്ടം ഡിങ്കഭക്തന്മാർ ഒന്നൊഴിയാതെ അന്ന്യമതങ്ങളുടെ പരിഹാസത്തിനും പീഡനങ്ങൾക്കും വിധേയരായിരുന്ന കാലം...!! !
.
.
അങ്ങനെ ഇരിക്കെ സുരേഷിന്റെ സഹോദരനും പിൻ.കാല ഡിങ്കമ ഠാതിപതിയും ആയ രമേശ്‌ ഡിങ്ക രഹസ്യം വ്യക്തമാക്കാൻ മനസിലുറപ്പിച്ച്‌ അങ്ങനെ നൂറ്റൊന്ന് ദിവസത്തെ കഠിന വൃതത്തിന്‌ ശേഷം രമേശ്‌ മച്ചിന്റെ മുകളിൽ ഒരു കോണിലായി ഒറ്റക്കാലിൽ തന്റെ സഹോദരൻ മരിക്കപെടുമ്പോൾ അണിഞ്ഞിരുന്ന ഡിങ്ക ഭഗവാന്റെ തിരുവസ്ത്രമായ ചുവന്ന ജെട്ടിയണിഞ്ഞ്‌ മൂഷികരാജമന്ത്രവും ജെട്ടീശ്വരമന്ത്രവും ഉരുക്കഴിച്ച്‌ തപസിലേർപ്പെട്ടു...!! !
.
.
തപസിന്റെ മൂന്നാം മണിക്കൂറിൽ മച്ചിലാകെ പങ്കിലാകാടിന്റെ പ്രതിതീ അനുഭവപെട്ടു മാർജ്ജാരന്മാർ ഓടിയോളിച്ചു ആയിരം തേങ്ങാ പൂളുകൾ മച്ചിലാകെ നിറഞ്ഞ്‌ നിന്നു വാലുമടക്കി മൂഷികന്മാർ കാവൽ നിന്നു അപ്പോൾ മൂഷികന്മാർക്ക്‌ ചിറകുകൾ ഉള്ളതായി അനുഭപെട്ടു അവർ അതീവ സൗ.ന്ദര്യപൂരരും വെള്ളിമേഘങ്ങളാൽ ആവരണം ചെയ്യപ്പെട്ടവരും ആയിരുന്നു... അവരുടെ പല്ലുകളിൽ കൊച്ച്‌ തേങ്ങാപൂളുകൾ സ്വർണ്ണനിറമായ്‌ കാണപ്പെട്ടു... അതേ ഞങ്ങളുടെ ഭഗവാൻ മൂഷികരാജൻ പങ്കിലകാട്ടിലീശ്വരൻ അവൻ അവൻ ദയാലുവാണ്‌ മറ്റു ദൈവങ്ങളെ പോലെ (കഥകളിലെ ദൈവങ്ങൾ... അവർ കഥകളിലേ ഉള്ളു) അവൻ കഠിനതകളനുഭവിപ്പിക്കുകയില്ല അവൻ പ്രത്യക്ഷനായി...!! !
.
.
മച്ചിന്റെ തെക്കെ മൂലക്ക്‌ മഞ്ഞവെളിച്ചം കാണപ്പെട്ടു അശരീരി ഉണ്ടായി..
"രമേശാ വത്സാ എന്തിനാണ്‌ നീ ഈ സാഹസം പ്രവർത്തിക്കുന്നത്‌ ശാന്തനാകൂ... കണ്ണു തുറക്കൂ...!! !
.
.രമേശൻ കണ്ണു തുറന്നു സാഷ്ടാംഗം നമിക്കാനൊരുങ്ങി...
.
അരുത്‌ മകനെ നോം പറഞ്ഞിട്ടുണ്ട്‌ ആരാധനയും ആരാധനാലയങ്ങളും നോം ആഗ്രഹിക്കുന്നില്ലന്ന്... രമേശാ എന്റെ പൊന്നോമനാ പുത്രാ നോം അറിയുന്നു നിന്റെ സങ്കടം നോമിന്റെ പ്രവചങ്ങൾ അടയാളങ്ങൾ തിരിശേഷിപ്പ്‌... സമർത്ഥിക്കാൻ ഒരു വഴിമാത്രമാണ്‌ നമ്മുടെ പുത്രന്റെ ആവശ്യം...!! ! മകനെ 1982 ആറാം ലക്കം നമ്മുടെ വിശുദ്ധ ഗ്രന്ധം ബാലമംഗളം നാൽപ്പത്തിമൂന്നാം പേജിൽ എന്നെ തിരയൂ.. നിന്റെ എന്റെ വ്യാകുലതകളും മാറും... ഒരായിരം ജെട്ടിസൗഭാഗ്യങ്ങൾ ജീവിതമാകെ നിറഞ്ഞ്‌ നിൽക്കട്ടെ സർവ്വമംഗളതൂ...!! !
.
.
രമേശൻ കണ്ണുതുറന്നു മച്ചിപ്പോൾ പഴയപടിയായിരിക്കുന്നു... ചുറ്റും കൂരിരുട്ട്‌.. രമേശൻ തന്റെ വിശുദ്ധഗ്രന്ധങ്ങൾ സൂക്ഷിച്ചിരുന്ന നിലവറയിലേക്കോടി 1982ആം വർഷം ഒരുപാട്‌ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെടുത്തു...!! !
.
.
രമേശന്റെ കണ്ണുകൾ ആയിരം തേങ്ങാപൂളുകൾ കണ്ട മൂഷികനെപോലെ പ്രകാശിതമായി അതാ ഡിങ്കേശ്വരന്റെ അരുൾ പാടുകൾ... ഒന്നൊന്നായി വായിച്ചു തുടങ്ങി രമേശൻ...
.
.
(+) 2003നിന്റെ തുടക്കത്തോടെ കേരളം അന്ന്യ സംസ്ഥാനക്കാരാൽ ആക്രമിക്കപെടും തൊഴിൽ മേഖലകൾ അവർ പിടിച്ചടക്കും!! ! ( സത്യായില്ലെ മൊത്തം ബംഗാളികൾ ആയല്ലോ)
.
(+) സിൽക്ക്‌ സ്മിതയായി വിദ്യാബാലൻ അഭിനയിക്കും... നയൻ താര ബിക്കിനി ഇട്ട്‌ അഭിനയിക്കും.. കലാഭവൻ മണി മരിക്കപെടും... കേരളത്തിൽ കുടുംബിനിക്കൊപ്പം ബംഗാളിപയ്യൻ അനാശ്യാസ്യ പ്രവർത്തിക്ക്‌ പിടിക്കപെടും അങ്ങനെ പോയി പോയി അവസാനം രമേശ്‌ അത്‌ കണ്ടെത്തി...!! !
.
.
കേരളം തന്നെ എങ്ങനെ ഉണ്ടായി ആ പേരെങ്ങനെ വന്നു ഡിങ്കൻ വ്യക്തമായി പറഞ്ഞു വച്ചിട്ടുണ്ട്‌...!! !
.
.
" ആദ്യകാല പ്രവാചകരാൽ നോമിന്റെ ഇഷ്ടഭോജനമായ തേങ്ങകൾ നൊമിന്റെ വാലറ്റ്‌ വീണ്‌ ഭൂജാതമായ മണ്ണിൽ പാകപെടും അവ മുളക്കപെടും... തെങ്ങുകളാൾ സംബുഷ്ടമായ ആ നാട്‌ തേങ്ങനളം എന്നും പിന്നീട്‌ തേങ്ങ കായ്ക്കുന്ന മരമായ തെങ്ങിന്റെ പര്യായമായ കേരത്തിൽ നിന്നും കേരളം എന്നും അറിയപെടും തഥാസ്തൂ...!! !
.
.
രമേശന്റെ കണ്ണുകൾ നിറഞ്ഞു അവൻ ഭക്തിയുടെ കൊടുമുടിയിൽ ശിങ്കഭഗവാനെ സ്തുതിച്ചു... യാ ഡിങ്കാ.. നീയല്ലാത്ത ഒരു ദൈവത്തിനു മുന്നിലും ഞാൻ കൈകൂപ്പില്ല മുട്ടുമടക്കില്ല ശിരസ്‌ കുനിക്കില്ല... നീ മാത്രമാകുന്നു സത്യം നിന്റെ പുണ്യമായ വാലിൻ തുമ്പിനാൽ അവിടുന്ന ചരാചരങ്ങളെയും കാക്കണേ...!! !

No comments:

Post a Comment