Thursday, March 24, 2016

ചുരയ്ക്കാ




കാര്‍ഷികലോകത്തില്‍ ഇന്നു രണ്ടു പ്രയോജനമായതും എളുപ്പത്തില്‍ പരിപ്പാലിക്കാവുന്നതുമായ രണ്ടിനം പച്ചക്കറി വിളകളെ പരിചയപ്പെടുത്താം.
'' ചുരയ്ക്കാ''
ജീവകം ബീ സമൃദ്ധമായി അടങ്ങിയിട്ടുള്ള ചുരയ്ക്കാ ഹല്‍വാ തുടങ്ങിയ മധുരപലഹാരങ്ങള്‍ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. ചുരയ്ക്കക്ക് ശരീരത്തിനു നല്ല തണുപ്പു പ്രധാനം ചെയ്യാന്‍ കഴിവുണ്ട്. സ്തീകള്‍ക്ക് മാസമുറയോടനുബന്ധിച്ചുണ്ടാകുന്ന വിഷമങ്ങള്‍ക്ക് ചുരയ്ക്കാ പരിഹാരമാണ്.
ചുരയ്ക്കാ പിഴിഞ്ഞെടുത്ത നീര് തലവേദനയ്ക്ക് ഏറ്റവും നല്ല മരുന്നാണ്. ചുരയ്ക്കയുടെ ഉള്ളിലുള്ള കാമ്പ് വേവിച്ചു കഴിച്ചാല്‍ വൃക്കരോഗത്തിനു ഏറ്റവും ഫലപ്രദമാണ്. ചുരയ്ക്കാനീര് ഒലിവെണ്ണ ചേര്‍ത്തു കാച്ചി ആ എണ്ണാതേച്ചാല്‍ നല്ല ഉറക്കം കിട്ടും. ചുരയ്ക്കാത്തോടു ഉണക്കിയെടുത്തു അതില്‍ വെള്ളംവച്ച് 24 മണിക്കൂര്‍ ശേഷം കഴിച്ചാല്‍ പ്രമേഹത്തിനു ശമനം വരുമെന്നു ഒരു യുനാനീ ചികില്‍സാ ഗ്രന്ഥത്തില്‍ പറയുന്നു. ചുരയ്ക്കയുടെ ചെറിയ കഷ്ണം കൊണ്ട് ശരീരം തടവുന്നതു തണുപ്പുകിട്ടാന്‍ സഹായിക്കുന്നു.
ഇനി ചുരക്ക കൃഷിചെയ്യുന്ന രീതിയെ പറയാം...
നല്ല സൂര്യപ്രകാശം ഇതിന്‍റെ കൃഷിയ്ക്ക് ആവശ്യമാണ്. എല്ലാത്തരം മണ്ണിലും ഇതുകൃഷിചെയ്യാം. മണ്ണ് നല്ലവണ്ണം കിളച്ചുപൊടിച്ച് വേരുകളും കല്ലുകളും മാറ്റി നിരപ്പാക്കുക. ചാലുകള്‍ കീറിയോ, കുഴിയെടുത്തോ കൃഷീചെയ്യാം. തടങ്ങളില്‍ കരിയിലക്കൂട്ടി തീകത്തിച്ച് ഏതാനും ദിവസം കഴിഞ്ഞ് ഉണങ്ങിയ ചാണകമോ, കമ്പോസ്റ്റോ മണ്ണുമായി നന്നായി കലര്‍ത്തണം. ഒരു കുഴിയില്‍ 2, 4 വിത്തുകള്‍ വീതം നടുക. വിത്ത് നട്ട ശേഷം നല്ലവണ്ണം നനക്കണം. മുളവരുമ്പോള്‍ കീടശല്യം ഉണ്ടാകാതിതരിയ്ക്കാന്‍ തടത്തിനു ചുറ്റും ചാരം വിതറാം. ഒരാഴ്ചക്കകം വിത്ത്മുളയ്ക്കും. തൈ പടര്‍ന്നു തുടങ്ങുമ്പോള്‍ നല്ലപന്തല്‍ ഇട്ടുകൊടുക്കണം. ആഴ്ചയില്‍ രണ്ടുപ്രാവശ്യം ചുവട്ടിലെ മണ്ണ് വേരിനു കേടുവരാതെ ഇളക്കി കൊടുക്കുന്നതു നല്ലതാണു. ഇടക്കിടക്ക് കാലിവളമോ, കമ്പോസ്റ്റോ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. പച്ചക്കറിക്കുള്ള കായ്കള്‍ പകുതി മൂപ്പാവുമ്പോഴേ മുറിച്ചെടുക്കുന്നതാണ് അഭികാമ്യം....
ഇനി വെള്ളരിക്കയെ വിളയിച്ചെടുക്കാം...
വെള്ളരിയ്ക്കാ''
ഉദരസംബന്ധമായ അസുഖങ്ങള്‍ക്കു ഫലപ്രദമായ ഔഷദമാണിത്. വായുകോപമുള്ളവര്‍ക്ക് ഈ വിള പച്ചക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിനു തണുപ്പു നല്‍കുന്നു. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നു.
ഇനി കൃഷീ ചെയ്യുന്ന രീതീനോക്കാം...
വളരെ എളുപ്പത്തില്‍ വെള്ളരി കൃഷി നടത്താം. എല്ലാത്തരം മണ്ണിലും ഇത് വളരുന്നു. എന്നാല്‍ ഏറ്റവും അനുയോജ്യം മണല്‍കലര്‍ന്ന പശിമരാശി മണ്ണാണ്. കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്നതും, അധികം അന്തരീക്ഷ ഈര്‍പ്പം ഇല്ലാത്തതുമായ സ്ഥലങ്ങളിലാണ് കൂടുതല്‍ വിളവു നല്‍കുന്നതു്. എല്ലാ കാലത്തും വെള്ളരി കൃഷി ചെയ്യാം. മണ്ണ് നന്നായി കിളച്ച് വിത്ത് നടാന്‍ തടങ്ങള്‍ തയ്യാറാക്കാം. 60 സെന്‍റിമീറ്റര്‍ വ്യാസവും15 സെറ്റീമീറ്റര്‍ ആഴവും മതി. തടങ്ങളില്‍ കരിയിലയും ചവറുമിട്ട് കത്തീക്കണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 1,2 കി.ഗ്രാം ചാണകപ്പൊടിയും രണ്ടു കൈ ചാരവും മേല്‍മണ്ണുമായ് ചേര്‍ത്ത് തടമൊന്നിനു 5- 6 വിത്തു വെച്ച് പാകുക. നടുന്നതിനു 12 മണിക്കൂര്‍ മുന്‍പ് വിത്തുകള്‍ കുതിര്‍ത്തെടുത്താല്‍ വേഗത്തില്‍ മുളപ്പൊട്ടും. വിത്ത് മുളച്ച ശേഷം ഓരോ തടത്തിലും രണ്ടോ മൂന്നോ തൈകള്‍ വിതം നിര്‍ത്തീ, ബാക്കീ പിഴുതു കളയാം. ഇടക്കിടെ ചെടിക്കു ചുറ്റുമുള്ള മണ്ണു ഇളക്കി കൊടുക്കണം. വിത്തിട്ടു 60-75 ദിവസത്തിനുള്ളില്‍ വിളവെടുക്കാം.
വിഷമയമായ പച്ചക്കറികള്‍ മാത്രം മാര്‍ക്കറ്റില്‍ കിട്ടുന്ന ഇക്കാലത്ത് വളരെ എളുപ്പത്തില്‍ സ്വന്തമായി തന്നെ കൃഷി ചെയ്യാവുന്ന ഈ വിളകള്‍ എല്ലാവരും കൃഷി ചെയ്തു നോക്കില്ലേ കൂട്ടുകാരെ...?

No comments:

Post a Comment