Thursday, March 24, 2016

കാർഷികമേഖല ഒരവലോകനം

                                                                                                                        Anju S Janardanan
കേരളിയ സംസ്കാരത്തിൻ്റെ മുഖമുദ്ര തന്നെ കൃഷിയാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും, കേരളത്തിൻ്റെ കാലാവസ്ഥ കൃഷിക്ക് അനുയോജ്യമാണ്
കേരളത്തിന്റെ സമ്പദ് ഘടന വികസിക്കുന്നതിൽ കാര്‍ഷിക സംസ്കാരത്തില്‍ നിന്ന് സേവനാധിഷ്ഠിതമായ പങ്കുണ്ട് . അതിസവിശേഷമായ പ്രകൃതിയും ഫലഭൂഷ്ടിയേറിയ മണ്ണിനങ്ങളും അനുകൂലവുമായ കാലാവസ്ഥയുമാണ് കേരളത്തിന്റെ കാര്‍ഷിക സമൃദ്ധിയുടെ അടിത്തറ. നെല്ല്, തെങ്ങ്, പയറു വര്‍ഗങ്ങള്‍, റബര്‍, കമുക്, , കാപ്പി, തേയില, മരച്ചീനി, , ഇഞ്ചി, മഞ്ഞള്‍, കൊക്കോ കശുമാവ്, നേന്ത്രവാഴ, സുഗന്ധവ്യഞ്ജനങ്ങളായ ഗ്രാമ്പൂ, ഏലം, കുരുമുളക്, ജാതി തുടങ്ങിയവയാണ് കേരളത്തിൻ്റെ പ്രധാന കാര്‍ഷിക വിളകള്‍. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്. ഉത്തരേന്ത്യന്‍ വിളകളായ ഉരുളക്കിഴങ്ങ്, ഉള്ളി, കാബേജ്, കോളിഫ്ളവർ എന്നിവയും കേരളത്തിൽ കൃഷി ചെയ്യുന്നു . റബര്‍, കാപ്പി, ഏലം, തേയില എന്നി തോട്ടവിളകളല്ലാതെ മറ്റു വിളകള്‍ മിക്കവയും ഭാഗിക കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷക കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ്.
റബ്ബർ ഉല്പാദനത്തിൽ ഒന്നാമതായപ്പോൾ നെല്‍കൃഷിയും തെങ്ങു കൃഷിയും ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. പച്ചക്കറിക്കും അതിലുപരി അരിക്കുംപോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കേരളത്തിൻ്റേത്. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവിന്റെ നേതൃത്വത്തിൽ കടൽ തീരത്ത് നെൽകൃഷി വ്യാപകമായിരുന്നുവെന്ന് പറയപ്പെടുന്നു. അതേ കേരളത്തിലിന്ന്കൃഷിയിടങ്ങളുടെ വിസ്തൃതിയിലും വൻതോതിൽ കുറവു വന്നിട്ടുണ്ട്. കൃഷി ചെയ്യേണ്ടിടത്ത് മണിമാളിക കെട്ടിയുയർത്തുമ്പോൾ അതേ മണിമാളിക തന്നെ കൃഷിയിടമാക്കിമാറ്റാവുന്നതേ ഉള്ളൂ... ഭൂവിസ്തൃതിയിലെ ക്ഷാമം മട്ടുപ്പാവിലെ കൃഷിരീതിയിലൂടെ നമുക്ക് തരണം ചെയ്യാവുന്നതേ ഉള്ളൂ...
വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾക്ക് പുറമെ നെൽകൃഷിപോലും എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം. മീൻകൃഷി ചെയ്യുന്നവരും വിരളമല്ല.
കാലം നോക്കി കൃഷി ....മേളം നോക്കി ചട്ടം ...എന്നു പറയുപോലെയാണ് ടെറസ്സിലെ കൃഷി. തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്ക് അനുയോജ്യമല്ല. കാരണം ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു വളക്കൂറ് കുറഞ്ഞുപോകാം. കേരളത്തിൽ സെപ്റ്റംബര്‍ അവസാനത്തോടെ കൃഷി തുടങ്ങിയാല്‍ ശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നുള്ള തുലാവര്‍ഷവും ടെറസ്സിലെ കൃഷിക്ക് നല്ലതാണ്. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴ നനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം. പഴമക്കാരുടെ ഭാഷയിൽ പറഞ്ഞാൽ കൊയ്ത്തു കഴിഞ്ഞാൽ പത്തുണക്കം.
നാം സാധാരണ ചെലവാക്കാറുള്ളതിലും വളരെ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. തുള്ളിനന രീതികള്‍ ഏർപ്പെടുത്താവുന്നതാണു ഏറ്റവു യോജ്യം. എന്നിരുന്നാലും,വർഷം മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം.
പോളിത്തീൻ കവറിലും ചാക്കിലും മണ്ണ് നിറച്ചും നമുക്ക് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും കുഞ്ഞു കുഞ്ഞു സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറുകൾ കൃഷിക്ക് യോജ്യമല്ല കാരണം വേരുകൾക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളർച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളർച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേർക്കേണ്ടി വരും. അതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ വളർച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.
നെൽവയലുകൾ നികത്തുന്നത് ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേരളത്തെ നയിക്കുന്നത്. വയലുകള്‍ നികത്തി തെങ്ങിൻ തോപ്പുകളാക്കിയെങ്കിലും തേങ്ങ ഉത്പാദനം കൂടിയിട്ടില്ല. കേരം തിങ്ങും കേരളനാട്ടിൽ തേങ്ങക്ക് വില 18 അരിക്ക് വില 40... കേരളമെന്ന് കേട്ടാൽ അഭിമാനപൂരിതമാകേണ്ടട്ടിടത്ത് സ്വയം ലജ്ജിക്കേണ്ടിയിരിക്കുന്നു.. ഒരുനൂറ്റാണ്ട് കൊണ്ട് നഷ്ടമായ നാടന്‍ വിത്തിനങ്ങള്‍ അനേകായിരം വരും. 1930ല്‍ നിത്യോപയോഗത്തിനുള്ള പച്ചക്കറികളുടെ നിരവധി വിത്തിനങ്ങള്‍ കമ്പോളത്തില്‍ പോലും സുലഭമായിരുന്നു... കാർഷികമേഖലയുടെ കണക്കനുസരിച്ച് 1992 - 1993ല്‍ തേങ്ങയുത്പാദനം ഹെക്ടറിന് 5843 ആയിരുന്നത് 2000-ല്‍ 5638 ആയി കുറഞ്ഞു. 2015-ല് 4000 ല് താഴെയാണ് . വയനാട്ടിലും മറ്റും വ്യാപകമായി കൃഷി ചെയ്തിരുന്ന അരിക്കരൈ, ചെന്നെല്ല്, കുഞ്ഞിനെല്ല്, ജാതിസൂക്കി എന്നീ നെല്ലിനങ്ങളാണ് കാര്‍ഷികമേഖലയില്‍നിന്ന് തന്നെ അപ്രത്യക്ഷമായിരിക്കുന്നത്. കൃഷി ജീവിതമാർഗമാക്കിയവരെയാകട്ടെ കടബാധ്യതയും വിളനഷ്ടവും വിലയിടിവും വളരെ തളർത്തിയതുമൂലം ആത്മഹത്യ ഭീക്ഷണിയിലാണ്. കാര്‍ഷിക പാക്കേജുകളും കടാശ്വാസ കമ്മിഷനും വഴിയും മറ്റും കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ടെൻകിൽ പോലും അതെത്ര പ്രാവർത്തികമായില്ല.........
ഭാരതമെന്ന പേര്‍ കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍'
മഹാകവി വള്ളത്തോളിന്റെ വരികള്‍.
അതെ അഭിമാനിക്കാനും അഹങ്കരിക്കാനും
സവിശേഷമായ വനമേഖല ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ കേരളത്തിൽ നിലവിലുണ്ട്. കുട്ടനാട്, പാലക്കാട്, കാന്തല്ലൂര്‍, നെല്ലിയാംപതി തുടങ്ങിയവ അത്തരം മേഖലകളാണ്. ചെറുതും വലുതുമായ ജലസേചന പദ്ധതികളും നീര്‍ത്തട വികസനപദ്ധതികളും കാര്‍ഷിക മേഖലയുടെ ജീവന്‍ നിലനിര്‍ത്തുന്നു. മത്സ്യബന്ധനം, മൃഗസംരക്ഷണം, എന്നിവയാണ് കാര്‍ഷികമേഖലയുടെ മറ്റു പ്രധാന രംഗങ്ങള്‍.
ഇത്രയേറെ സൗകര്യങ്ങൾ ഉണ്ടായിട്ടും നാമെന്ത് കൊണ്ടത് വേണ്ട വിധം ഉപയോഗിക്കുന്നില്ല.????????
(അവലംബം: ഇന്ത്യയിലെ മേൽക്കൂര കൃഷി-പത്മശ്രീ ഡോ.ആർ.ടി. ദോഷി , സാമൂഹിക ശാസ്ത്രം ആറാം ക്ലാസ് ടെസ്റ്റ് എൻ.സി.ഇ.ആർ.ടി )

No comments:

Post a Comment