Wednesday, March 30, 2016

സഞ്ജയൻ



സഞ്ജയൻ - ഫലിതത്തിന്റെ തമ്പുരാൻ
കുഞ്ചൻ നമ്പ്യാർക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ ഹാസ്യ സാമ്യാട്ട്
ശുദ്ധഹാസ്യത്തിന്റേയും ആക്ഷേപഹാസ്യത്തിന്റെയും കുലപതി
1903 ജൂൺ പതിമൂന്നാം തീയതി തലശ്ശേരിക്കടുത്ത് ഒതയോത്ത് മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടേയും പാറുവമ്മയുടേയും മകനായി ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് പിൽക്കാലത്ത് സഞ്ജയൻ എന്ന തൂലികാനാമത്തിൽ മലയാളത്തിന്റെ ഫലിത സാമ്രാജ്യം പിടിച്ചടക്കിയത്
കവി പത്രപ്രവർത്തകൻ നിരൂപകൻ തത്വചിന്തകൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടു്.
സഞ്ജയന്റെ സമകാലീകനായിരുന്നു ഇ വി കൃഷ്ണപ്പിള്ള
ഭാഷയിലും സാഹിത്യത്തിലും പാണ്ഡിത്യം നേടിയവർ അനേകമുണ്ടെങ്കിലും സഞ്ജയൻ വേറിട്ടു നില്ക്കുന്നു.
അദ്ദേഹത്തിന്റെ ഫലിതങ്ങളാണ് ഇപ്പോൾ പരിമാണം പ്രാപിച്ചു വരുന്നവയിൽ മിക്കതും
പദങ്ങളെക്കുറിച്ചും വാക്യഘടനയെക്കുറിച്ചും തനതായ ശൈലിയാണ് അദ്ദേഹത്തിന്റെ.നിരൂപണത്തിൽ മലയാളം സ്വീകരിച്ചിരുന്ന ഏകതാനമായ ശൈലിയെ തിരുത്തി മലയാള ഗദ്യത്തിന് നവീനമായ രീതി പ്രദാനം ചെയ്തുവെന്നുള്ളതാണ് സഞ്ജയൻനല്ലിയ സംഭാവന.
ഭാഷ എപ്പോഴും പരിണാമിയായിരിക്കുമെന്നും തടയാൻ വ്യാകരണത്തിന് സാദ്ധ്യമല്ല എന്നു വാദിക്കുമ്പോഴും ക്രമം വിട്ട പരിണാമത്തെ അദ്ദേഹം എതിർത്തിരുന്നു.'
പദങ്ങൾ പ്രയോഗിക്കുന്നിടത്ത് നാം സ്വതന്ത്രരാവണം. സംസ്കൃതപദങ്ങൾ പ്രയോഗിക്കുന്ന അതേ സ്വാഭാവികത ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുന്നതിൽ എന്തുകൊണ്ട് ഉണ്ടായിക്കൂടാ?
ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കുന്നുണ്ടു്
" തുല്യ ഭുജ സമാന്തര ചതുർഭുജം - എന്ന വാക്കിന്റെ അർത്ഥം പറയുവാൻ തിരക്കായി നിങ്ങൾ എവിടെയെങ്കിലും പോകുന്ന സമയത്ത് നിങ്ങളെ നിരത്തിൽ പിടിച്ചു നിർത്തി ഒരാൾ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്താണ് പറയുക?
വിഷ്ണു സഹസ്രനാമങ്ങളിലൊന്നാണെന്നു പറയുമായിരിക്കും അല്ലേ?
എന്നാൽ അതു് ശരിയല്ല..... ഇത് കണക്കു പുസ്തകങ്ങളിൽ കാണപ്പെടുന്ന ഒരു വാക്കാണ്. ഈ വാക്ക് റോബസ് എന്ന ഇംഗ്ലീഷ് വാക്കിന്റെ ഗീർവ്വാണമാണു പോലും.
എന്തിനാണ് ടെക്സ്റ്റ് ബുക്ക് നിർമ്മാതാക്കളെ... നിങ്ങൾ കുട്ടികളെ ഇങ്ങിനെ ദ്രോഹിക്കുന്നത്.. റോംബസ് എന്നു തന്നെ പഠിപ്പിച്ചാൽ എന്താ തരക്കേട്?
അതു പരിചയമില്ലാത്ത പുതിയ വാക്കാണെങ്കിൽ
തുല്യഭുജ സമാന്തര ചതുർഭുജം പഴയ വാക്കാണോ
കേൾക്കുന്ന മാത്രയിൽ മനസ്സിലാകുമോ... അതിന്നു വല്ല അർത്ഥവുമുണ്ടോ "
ഈ നിലക്ക് പോയാൽ കുറച്ചു കൊല്ലം കഴിഞ്ഞാൽ നമ്മൾ പറയുന്നത് അന്യോന്യം മനസ്സിലാകാതെയാവും.
പദങ്ങളല്ല വാക്യ രചനാരീതിയാണ് ഭാഷയെ ഭാഷയാക്കുന്നത്.
ലേഖനവും കഥാപ്രസംഗവും നാടകവും യാത്രാവിവരണവും എല്ലാം തന്നെ സംസ്കൃതം ഇംഗ്ലീഷ് മലയാളം യഥേഷ്ടം പ്രയോഗിച്ചുകൊണ്ടാണ് അദ്ദേഹം രചന നിർവ്വഹിച്ചിരുന്നത്.പിന്നീട് വി കെൻ ഈ രീതിയാണ് തുടർന്നത്
സാഹിത്യ വിമർശനത്തേയും സാമൂഹ്യ സാംസ്ക്കാരിക വിമർശത്തേയും അനവധി ഗദ്യരൂപളിൽ ആവിഷ്ക്കരിക്കാൻ അനായാസം സാധിച്ചു.
അപാരമായ ഫലിത പരിഹാസഭാഷാപ്രയോഗപടുവിനെ സാധിക്കു
രചിക്കാനായാലും.... ആ സ്വദിക്കാനായാലും
വ്യക്തി ജീവിതത്തിൽ അദ്ദേഹം അനുഭവിച്ച ദുഃഖങ്ങൾ അറിഞ്ഞാൽ എങ്ങിനെയാണ് അദ്ദേഹത്തിന് ഇത്രയും മനോഹരമായി ഫലിതം അവതരിപ്പിക്കാൻ സാധിച്ചതെന്ന് അത്ഭുതപ്പെട്ടു പോകും
എട്ടാം വയസ്സിൽ പിതാവ്
പത്നി ഏക മകൻ
എല്ലാ മരണങ്ങൾ....
നാല്പതാം വയസ്സിൽ ക്ഷയരോഗ ബാധിതനായി അദ്ദേഹം ഇഹ ലോകവാസം വെടിഞ്ഞു ( 1943 സപ്തംബർ 13 )
അദ്ദേഹത്തിന്റെ ഹാസ്യസാഹിത്യ മാസിക കേരള ജനതയിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.
ചടുലമായ ഭാഷയിൽ മുഖം നോക്കാതെ സത്യം വിളിച്ചു പറയാൻ അദ്ദേഹം കാണിച്ച ധൈര്യം അപാരം തന്നെയായിരുന്നു

No comments:

Post a Comment