Wednesday, March 30, 2016

മായം കലർന്ന ഭക്ഷണ പദാർഥങ്ങൾ



മലയാളികളുടെ അടുക്കള ഇന്ന് മായം നിറഞ്ഞ ആഹാര സാധനങ്ങൾ കൊണ്ട് നിറഞ്ഞു 
പണ്ട് നമ്മുടെ വയലുകളിൽ നെല്ല് ധാരാളം കൃഷി ചെയ്തിരുന്നു എല്ലാ വീടുകളിലും പശുവിനെ വളർത്തിയിരുന്നു പാലും തൈരും നെയ്യും എല്ലാം യെഥെഷ്ട്ടം കിട്ടുമായിരുന്നു ഇന്ന് എല്ലാവരുടെയും ജീവിതരീതിയിൽ മാറ്റം വന്നു അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മായം കലർന്ന ഭക്ഷണ സാധനങ്ങൾ കഴിച്ചു നാം രോഗികൾ ആകുന്നു നമ്മുടെ അടുക്കളയിൽ എത്തുന്ന ഈ മായം കലർന്ന ഭക്ഷണ പദാർഥങ്ങൾ എങ്ങനെ തിരിച്ചറിയാം അരി തൊട്ടു ഉപ്പിൽ വരെ എത്തി നില്ക്കുന്ന ഈ മായജാലം നമുക്കൊന്ന് കണ്ടു പിടിക്കാം അരി നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ ബുദ്ധി മുട്ടുള്ള ആഹാരം അരിയിൽ ആണ് ഏറ്റവും മായം കലരുന്നത് റെഡ്ഒക്സയിട്‌ കലർത്തി കുത്തരിയായി ഇറക്കുന്നു ഇത് കഴുകുമ്പോൾ മാത്രമാണ് ചതി മനസിലാവുന്നത് ചൈനയിൽ നിന്നും പോളിമർ കലർന്ന അരിയാണ് ഇന്ന് മാർക്കറ്റിൽ എത്തുന്നത്‌ ഇത് തിളപ്പിക്കുമ്പോൾ മുകളിൽ പാട അടിഞ്ഞു കൂടുന്നു ഇവ വെയിലത്ത്‌ വെച്ച് ഉണക്കിയാൽ കത്തുന്ന പ്ലാസ്റ്റിക്‌ ആയി ഇവ മാറും പോഷകങ്ങളുടെ കലവറയാണ് മുട്ട എന്നാൽ മുട്ടയിലും മായം ഉണ്ട് ചൈനയിൽ നിന്നും വൻ തോതിൽ നമ്മുടെ നാട്ടിൽ ഇവ എത്തുന്നു രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ മുട്ടയ്ക്ക് കോഴിയുമായി ഒരു ബന്ധവും ഇല്ല എന്നതാണ് രസകരം തട്ടുകടകളിലും ഹോട്ടലുകളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു ഇനി ഇത് എങ്ങനെ തിരിച്ചറിയാം പെട്ടെന്ന് ചീത്തയാവില്ല കോഴിമുട്ട പൊട്ടിച്ചാൽ ഉണ്ടാവുന്ന പാട ഇതിൽ ഉണ്ടാവില്ല രുചിയിലും മണത്തിലും വെത്യാസം ഉണ്ടാകും മലയാളിക്ക് ഒഴിച്ചു കൂടാൻ ആവാത്തതാണ് വെളിച്ചെണ്ണ വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന ആഹാര സാധങ്ങളുടെ രുചി ഒന്ന് വേറെ തന്നെയാണ് അല്ലെ എന്നാൽ കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണയെ ഇത്തിരി സൂക്ഷിച്ചോ മായം കലർന്നോ എന്ന് നമുക്ക് ചെറിയ ഒരു പരീക്ഷണത്തിൽ കൂടി അറിയാം വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ വെക്കുക ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ട പിടിക്കും മായം ചേർന്നിട്ടുണ്ടെങ്കിൽ പൂര്ണമായും കട്ട പിടിക്കില്ല ഇനി രാവിലെ ഒരു ചായ കുടിക്കാതെ എഴുന്നെൽക്കാത്തവർ വരെ നമുക്കിടയിൽ ഉണ്ട് എന്നാൽ കേട്ടോ പാലും തേയിലയും പഞ്ചസാരയും മായം കലര്ന്നിട്ടുണ്ട് തേയിലയിൽ അടങ്ങിയ മായം നമുക്ക് കണ്ടു പിടിക്കാം ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറി കൊടുക്കുക ചുവന്ന കളർ കാണപ്പെടുന്നു എങ്കിൽ അതിൽ മായം കലർന്നിട്ടുണ്ട് ഇനി പാലിലെ മായം കണ്ടു പിടിക്കാം വെള്ളം മുതൽ എന്തെല്ലാം രാസ വസ്തുക്കൾ പാലിൽ ചേർക്കുന്നു എന്ന് ഈശ്വരന് മാത്രം അറിയാം കുറച്ചു പാൽ എടുത്തു അതിൽ അല്പം അയഡിൻ ചേർത്ത് നോക്കു നീല നിറം വന്നാൽ ഉറപ്പിച്ചോ പാലിൽ മായം ഉണ്ട് രാസവസ്തുക്കൾ ചേർത്ത പാൽആണെങ്കിൽ അതിൽ നിന്നും നെയ്യോ തൈരോ ഉണ്ടാക്കുവാൻ ആവില്ല ഇനി കറിപൊടികൾ നോക്കാം മുളക് പൊടി ഇതിൽ കൂടുതൽ ചേർക്കുക ഇഷ്ട്ടിക പൊടി ആണ് അല്പം മുളക് പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുക ഇഷ്ട്ടിക പൊടി ഉണ്ടെങ്കിൽ വെള്ളത്തിൽ അടിയും ഇതൊഴിവാക്കാൻ മുളകും മല്ലിയും മഞ്ഞളും കറിമസാലയും വീട്ടിൽ വാങ്ങി പൊടിച്ചു എടുക്കുക കറിപ്പൊടികളിൽ സാധാരണ അറക്കപൊടിയാണ് മായമായി ഉപയോഗിക്കുന്നത് ഇതും വേഗം കണ്ടു പിടിക്കാം കറിപ്പൊടി ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഇടുക അറക്കപ്പൊടി വെള്ളത്തിൽ പൊങ്ങി കിടക്കും തേൻ ശർക്കര ലായനി ആണ് മായമായി ചേർക്കുന്നത് ഇതും കണ്ടു പിടിക്കാം ഒരു കഷണം പഞ്ഞിയിൽ തേൻ മുക്കി കത്തിക്കുക ശുദ്ധമായ തേൻ നിശബ്ദമായി കത്തും മായം ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും ഉണ്ടാവും ഭകഷ്യ വസ്തുക്കളിൽ മായം കലർന്നതായി കണ്ടെത്തിയാൽ ഫുഡ്‌ സേഫ്റ്റി ഓഫീസർക്കാണ് പരാതി നല്കേണ്ടത് എല്ലാ താലൂക്കുകളിലും സേഫ്റ്റിഓഫീസർമാർ ഉണ്ട്
ഫോൺ വഴിയോ രേഖാ മൂലമോ പരാതിപ്പെടാം

No comments:

Post a Comment