Tuesday, March 29, 2016

താളിയോലയുടെ പിന്നിട്ട വഴികള്‍
സൃഹൃത്തുക്കളേ, പ്രണവം ന്യൂസ് ചാനലിന്റെ, തെരഞ്ഞെടുപ്പ് അവലോകന പരിപാടി ആയ വോട്ട് വണ്ടിയുടെ സമാപനവും അവലോകനവും..
വോട്ട് വണ്ടിയുടെ കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള യാത്രയുടെ , ഭാഗമായി ലഭിച്ച നിയമസഭാമണ്ഡല റിപ്പോർട്ട് ഞങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുന്നു..
* തിരുവനന്തപുരത്തിന്റെ പ്രധാന പ്രശ്നം മാലിന്യ സംസ്കരണത്തിനുള്ള സംവിധാന കുറവെന്ന് Saga James ശക്തമായ ഭാഷയിൽ അഭിപ്രായ
പ്പെട്ടു.
* നാദാപു രത്തെ കമ്യൂണൽ ലഹള
യാണ് അവിടുത്തെ പ്രധാന പ്രശ്നമായി Diya Hassan ചൂണ്ടിക്കാണിച്ചത്.
* തവനൂർ മണ്ഡലത്തിലെ എടപ്പാളിലെ ബസ്സ് സ്റ്റേഷൻ ഇന്നും അവരുടെ നടക്കാത്ത സ്വപ്നം എന്ന് Reena pt .
* മലപ്പുറത്ത് വികസന പെരുമഴ ഉണ്ടായിട്ടുണ്ടെന്ന് V .K Said Ali .
പറയുമ്പോൾ തന്നെ മലപ്പുറത്ത് ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് Ramesh Valiyil .
* എറണാകുളത്തിന്റെ പ്രധാന പ്രശ്നം കൊതുകുകൾ ആണെന്ന് പറയുമ്പോഴും അവിടുത്തെ ഗതാഗതക്കുരുക്കും മലിനീകരണവും നിസ്സാരമായി കാണുന്നില്ല Ravi kumar Ambadi .
* ഹരിപ്പാട് വികസനത്തിന്റ പാതയിൽ എന്ന് NK Ajith Anary,
എന്നാൽകടലോര ഗ്രാമങ്ങളിൽ കടൽഭിത്തി കെട്ടാത്തതും, കരിമണൽ ഖനനവും പോലുള്ള ഒരു പ്രശ്‌നങ്ങൾ ഇവിടെ നിലനിൽ-
ക്കുന്നു എന്നതാണ് sajan ന്റെ
അഭിപ്രായം.
* തളിപ്പറമ്പിന്റെ വികസനം Shabeer ഒരുഫോട്ടോ കാണിച്ചാണ് വ്യക്തമാക്കിയത്.
ഇവർക്കെല്ലാം പുറമേ ധാരാളം പേർ
വിവിധ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച്
സംസാരിക്കുകയുണ്ടായി..
തയ്യാറാക്കിയത് : ബിന്ദു ദാസ്
വോട്ട് വണ്ടിയുടെ ഭാഗമായി ഒരു ദിവസം ഞങ്ങൾ താളിയോല സൂപ്പർ സീരീസ് അങ്കത്തട്ടിലും വന്നിരുന്നു,
ഇവിടെ ഉള്ള അംഗങ്ങളുടെ പ്രോത്സാസാഹനവും, പരസ്പരമുള്ള സ്നേേഹവും, ഉറച്ച ആശയങ്ങളും ഞങ്ങളിൽ വളരെ അധികം ആശ്ചര്യം ഉണ്ടാക്കി.. അതോടെ ഈ സ്നേഹ കൂട്ടായ്മയുടെ ചരിത്രത്തിലേക്കും , പ്രവർത്തനങ്ങളെയും, ഈ കൂട്ടായ്മയെ നയിക്കുന്നവരെയും കുറിച്ച് കൂടുതൽ അറിയാൻ തീരുമാനിച്ചു..
അതിന്റെ ഫലമായി ഞങ്ങളുടെ പ്രതിനിധി നിഷ പി നായർ നടത്തിയ വിവരശേഖരണത്തിന്റെ വീഡിയോ റിപ്പോർട്ട് കാണുമല്ലോ...


താളിയോല  പിന്നിട്ട  വഴികള്‍  
**************************************

  I  .  2013  മെയ്‌ 21 നാണ് മുഖപുസ്തക താളുകളില്‍ താളിയോല വിടര്‍ത്തിയത്. അന്‍പതില്‍ താഴെ അംഗങ്ങളുമായി തുടങ്ങിയ താളിയോല  ഏകദേശം മൂന്നു  വര്‍ഷം ആകുമ്പോള്‍  കൂട്ടയ്മയില്‍ അംഗസംഖ്യ ഏഴയിരത്തിന് അടുതെത്തി നില്‍ക്കുന്നു,അതിലുപരി മുഖപുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയവും സജീവുമായ ഒരു കൂട്ടായ്മയായി താളിയോല മാറി കഴിഞ്ഞിരിക്കുന്നു,സാഹിത്യ സൃഷ്ടികളെ പരിപോഷിപ്പിക്കാനും  സൗഹൃദം ഊട്ടി ഉറപ്പിക്കാനും താളിയോലയും അതിന്‍റെ അണിയറ പ്രവര്‍ത്തകരും എപ്പോഴും ശ്രദ്ധിച്ചു.താളിയോലയുടെ ഈ മൂന്ന്  വര്‍ഷത്തെ യാത്രയിലെ    അനര്ഘ  നിമിഷങ്ങള്‍ ഇവിടെ  ഞങ്ങള്‍  അവതരിപ്പിക്കുന്നു. തളിയോലയുടെ ഈ ചെറിയ  കാലയളവിലെ ചരിത്രം  നമുക്കൊന്ന് നോക്കാം

ii . 2013   താളിയോലയുടെ  തുടക്കം. നിരവധി  വ്യതസ്തമായ മത്സരങ്ങള്‍ അവതരിപ്പിച്ച  താളിയോല തുടക്കത്തില്‍  തന്നെ ചില ചെറിയ മത്സരങ്ങള്‍ നടത്തിയിരുന്നു.പ്രണയലേഖന മത്സരത്തില്‍ പ്രിയങ്ക  പിള്ള, കഥാ രചനയില്‍  വിനോദ്, മറക്കാനാവാത്ത  സ്കൂള്‍ അനുഭവം  രചനാ മത്സരത്തില്‍  ആശാ ശ്രീകുമാര്‍, ചിത്രങ്കിതം എന്നാ ഒരു മാസം നീണ്ട പ്രോഗ്രാമില്‍ പ്രിയങ്ക പിള്ള  എന്നിവര്‍ വിജയിച്ചു.


 III .  2014 മാര്‍ച്ച്‌ 16

അക്ഷരങ്ങളിൽ നിന്നും ചേർത്തെടുത്ത സൌഹൃദത്തിനു ദർശന സാന്നിധ്യം കൈവന്ന മുഹൂർത്തമായിരുന്നു താളിയോലയുടെ ആദ്യ സംഗമം ശ്യാമള വിജയകുമാറിന്റെ നേതൃത്വത്തിൽ തൃശൂര്‍ വടൂക്കരയിലുളള ശ്യാമയുടെ വീട്ടിൽ സംഘടിപ്പിച്ചു.ആ സംഗമത്തിന് സാക്ഷ്യംവരിക്കാൻ താളിയോലയിലെ അംഗങ്ങളായ റീന,മീരകൃഷ്ണ,രമണി,മഹിത,ഹരികിസ്സാന്‍,ശ്രീനാരായണന്‍,രാജന്‍ പെരുമ്പള്ളി,ബഷീര്‍ അലി,കൃഷ്ണകുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു

IV 2014 മെയ്‌ 21
താളിയോലയുടെ ഒന്നാംപിറന്നാൾ പ്രശസ്തസാഹിത്യകാരി ഡോക്റ്റർ സുധീര ഓണ്‍ലൈന്‍  ഉദ്ഘാടനം നിർവഹിച്ചു,വിവിധ പരിപാടികളോടെ കൊണ്ടാടിയ താളിയോല പിറന്നാൾ ഫേസ്ബുക്ക് കൂട്ടായ്മക്ക് മറ്റൊരു വേറിട്ട മുഖം കൈവരുത്തുവാനും അംഗങ്ങളെ സ്നേഹ പങ്കാളിത്തത്തോടെ ചേർത്തു നിർത്താനും താളിയോലക്ക് കഴിഞ്ഞു. വിവിധ മത്സരങ്ങള്‍ നടത്തി. കഥാ രചനയില്‍ ദേവി, മനോജ്‌ കവിതാ രചനയില്‍  ലിഖിതാ ദാസ്‌ ലേഖന രചനയില്‍  സര്‍ഗാ റോയ് ചിത്ര  ക്വിസ്ല്‍  അരുണ്‍  രാജ്  എന്നിവര്‍  വിജയികള്‍  ആയി.

താളിയോലയുടെ വളര്‍ച്ചയിലെ  നിര്‍ണ്ണായക ഘട്ടം  ആയിരുന്നു  ഒന്നാം പിറന്നാള്‍.ഇതിനു ശേഷമാണു  താളിയോല ഓണ്‍ലൈന്‍ ലോകത്തെ ശ്രദ്ധേയ  കൂട്ടായ്മ ആയി  വളര്‍ന്നത്.

V.  2014 ഓണത്തിന് താളിയോല ചിങ്ങ നിലാവ് ഓണപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.കവിതാ  രചനയില്‍ സുരേഷ് മുണ്ടാക്കയവും അനുഭവകുരിപ്പില്‍ വേണുഗോപാല്‍ നായരും  വിജയിയായി.

VI. ലളിതഗാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ താളിയോല താളലയം ലളിതഗാന മത്സരവും വന്‍ വിജയം ആയിരുന്നു.വിനോദ് വെള്ളായണി  ആയിരുന്നു മത്സര വിജയി.

VII. 2014 October 27 

താളിയോലയുടെ രണ്ടാമത്തെ സംഗമത്തിന് തൃശ്ശൂരില്‍ മഹിതാഭാസ്കരന്റെ വീട്ടിൽ അരങ്ങൊരുങ്ങുമ്പോള്‍ , അതിനൊരു സദുദേശംകൂടിയുണ്ടായിരുന്നു.താളിയോല അംഗങ്ങളുടെ കൂടിച്ചേരൽ കൊണ്ട് അത്തരം ഒരു മഹത്തരമായ കാരുണ്യത്തിനു മുതിർന്നപ്പോൾ അംഗങ്ങളുടെ ശക്തമായ പങ്കാളിത്തത്തിൽ കൂടി ഒരു അനാഥാലയത്തിന് അവിടെ സമാഹരിച്ച തുക അവർക്കായി കൈമാറാൻകഴിഞ്ഞു. അന്നു ആ സംഗമത്തിന്.താളിയോലയുടെ ലോഗോ കൂടി പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റർ പ്രകാശനം ചെയ്തു .താളിയോല സംഗമത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തംകാഴ്ചവെച്ചുകൊണ്ട് ഒരഭിമാനമുഹൂർത്തംകൂടി താളിയോലക്ക് സമ്മാനിച്ചു.

VIII. 2014 November 9 

താളിയോല അംഗങ്ങളുടെ സൃഷ്ടികള്‍ക്ക് അക്ഷരവെളിച്ചം കൈവന്ന മുഹൂർത്തം കൂടിയായിരുന്നു 2014 നവംബർ 9 .
തൃശൂര്‍ സാഹിത്യ അക്കാദമിയിൽ വെച്ച് അന്ന് ശ്രീമതി മഹിതഭാസ്കരൻറെ "നോവുപാടം" എന്ന കവിതാസമാഹാരവും,ശ്രീമതി ശ്രീജ വേണുഗോപാലിന്റെ "കൊടുവേലി പൂത്തപ്പോൾ" എന്ന കഥാസമാഹാരവും പ്രകാശനം ചെയ്യപ്പെട്ടു.
പ്രശസ്തസംഗീത സംവിധായകൻ വിദ്യാധരൻമാസ്റെർ, സിനിമസംവിധായകൻ പ്രിയനന്ദൻ,പ്രശസ്തസാഹിത്യകാരി ഡോക്ടർ സുധീീര എന്നിവരുടെ മഹനീയ സാന്നിധ്യത്തിനും അന്ന് താളിയോല സാക്ഷിയായി.

IX. മെമ്പര്‍ ഓഫ് ഇയര്‍ 2014 
*******************************

ഓൺലൈൻ ലോകത്ത്  പുതുമയും തരന്ഗവും  സൃഷ്‌ടിച്ച  പ്രോഗ്രാം   ആയിരുന്നു  താളിയോല മെമ്പര്‍ ഓഫ് ഇയര്‍ 2014 
ഇങ്ങിനെ ഒരു അംഗീകാരത്തിനായി താളിയോല ആലോചിച്ചത് വളരെ സജ്ജീവമായി ഗ്രൂപ്പിൽ ഇടപെടുന്ന ഒരംഗത്തിനെ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യം മുൻകണ്ടു കൊണ്ടാണ് അംഗങ്ങൾ തന്നെ തങ്ങളിൽ നിന്നൊരാളെ തിരഞ്ഞെടുക്കുന്നു.അതും വിജയകരമായി മുന്നോട്ടുകൊണ്ട്
പോകാൻ താളിയോലയിലെ അംഗങ്ങൾ മുന്നോട്ടു വന്നു.താളിയോല മെംബർ ഓഫ്ദി ഇയർ എന്ന അന്ഗീകാരത്തെ വിജയിപ്പിച്ചു.റീനാ പിറ്റി താളിയോല മെംബർ ഓഫ്ദി ഇയർ ആയി തിരഞ്ഞെടുക്കപെട്ടു.
x . താളിയോല‍ സൂപ്പര്‍ സീരീസ് 2015 

വളരെ വ്യത്യസ്തമായ ഒരു മത്സരത്തിനു താളിയോല അരങ്ങൊരുക്കുബോൾ
ആകാംഷയായിരുന്നു മനസ്സിൽ.അംഗങ്ങൾ  മത്സരാര്‍ഥികളും.അതോടൊപ്പം.വിധികർത്താക്കളും ആവുന്ന ആകർഷിണീയമായ ഒരു വേദി.
മത്സരത്തിന്റെ വീറും,വാശിയും നിറഞ്ഞൊരു വേദി.ഒപ്പം സഹവർത്തിത്വത്തിന്‍റെ ഒത്തൊരുമ ഉയർത്തിപിടിച്ച സ്നേഹ സൌഹാർദമത്സരത്തിൻറെ ഒരു ഉത്സവഅരങ്ങ്.അതിലുപരി പലവട്ടംഫിൽറ്റർ ചെതെടുത്ത മഹത്തരമായ സൃഷ്ടികൾ. 
പത്തോളംപേരുടെ സജ്ജീവമായ ഇടപെടൽകൊണ്ട് ഊതികാച്ചിയപൊന്ന് എന്ന് വിശേഷിക്കപെടാവുന്ന പല സൃഷ്ടികളേയും താളിയോല നെഞ്ചേറ്റി,അർപ്പണബോധത്തിന്റെ ആവേശത്തോടെ അമ്പതുഅംഗങ്ങളും അവരെ ഹൃദയത്തിൽ ചുമന്ന് അവരെ ഒരുപാട് പിൻതുണക്കുന്ന സഹയാത്രികരും.താളിയോലയുടെ മുന്നോട്ടുള്ള പ്രയാണത്തിനു ഒരു പൊൻകൊടി കൂടി

xi.  2015  മാർച്ച്‌  8

താളിയോല  വനിതാദിനം  ആഘോഷിച്ചു.അംഗങ്ങള്‍  ശ്യാമള വിജയകുമാര്‍,മഹിതാ ഭാസ്കരന്‍ എന്നിവരുടെ  നേത്രത്വത്തില്‍ രണ്ടു  ടീമുകള്‍  ആയി പരിപാടികള്‍ അവതരിപ്പിച്ചു. വനിതാദിനം പരിപാടികള്‍ പ്രശസ്ത എഴുത്തുകാരി ഷീബാ ഇകെ ഉദ്ഘാടനം ചെയ്തു.ഓണ്‍ലൈന്‍ ചരിത്രത്തില്‍ ആദ്യമായി  വീട്ടിലേക്കു ഒരു വഴി എന്നാ തത്സമയ നാടകവും  അവതരിപ്പിച്ചു.
       
xII  താളിയോല  2014  ഏപ്രിലിൽ   ഒരു   കുട്ടികഥ മത്സരം  നടത്തി ,സാബു ഹരിഹ്ഹരാൻ  ആയിരുന്നു വിജയി .     

XIII .   2015 ഏപ്രിൽ 19 നു വീണ്ടും ഒരു സംഗമമുഹൂര്ത്തത്തിനു താളിയോല വേദിയൊരുക്കുമ്പോൾ നേരിട്ട്കാണാൻആഗ്രഹിക്കുന്നവരും സൌഹൃദം പുതുക്കാൻ കൊതിക്കുന്നവരുമായി കുറെപേരുണ്ടായിരുന്നു.താളിയോലയുടെ ഉത്ഭവംതന്നെ കുറച്ചുസ്നേഹമനസ്സുകൾക്ക് മനസ്സറിഞ്ഞു സംവദിക്കാനും ,കുറച്ചുസാഹിത്യാഭിരുചികളെ അടുത്തറിയുകയുംചെയ്യുകഎന്നൊരു സദുദേശത്തോടെയായിരുന്നു.
2015ഏപ്രിൽ19 നു തൃശൂര്‍ മോത്തിമഹല്‍ ഹോട്ടലില്‍ വെച്ച് താളിയോലയുടെ മൂനാമത്തെ സ്നേഹ സംഗമം നടന്നു 

XIII   . സംഗമ ത്തോടനുബന്ധിച്ചു താളിയോല ഇ ബുക്ക് പ്രകാശനവും,  താളിയോല മെമ്പര്‍ ഓഫ്സ ദി ഇയര്‍, താളിയോല സൂപ്പര്‍ സീരീസ്‌, കുട്ടികഥ മത്സരം, താളിയോല പോസ്റ്റ്‌ഓഫ് ദി മന്ത് വിജയികള്‍ എന്നിവര്‍ക്കുള്ള സ മ്മാനദാനവും കവിയരങ്ങും,സാഹിത്യചർച്ചകളും,ആദരിക്കലും നടക്കുകയുണ്ടായി.


 XIIIA. ശ്രീ ശ്രീലകം വേണുഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാഷ് നിറഞ്ഞ സദസിനു മുന്നിൽ നിലവിളക്ക്കൊളുത്തി സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.

XIIIb. താളിയോലയുടെ സ്വപ്നസാക്ഷാൽക്കാരമായ അംഗങ്ങളുടെ സൃഷ്ടികളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ഈബുക്കിന്റെ പ്രകാശനം പ്രശസ്ത തിരക്കഥകൃത്ത് ശ്രീ മാത്യു കൂന്നമ്മാവ് നിര്‍വഹിച്ചു.

XIIIC. ഗായിക ജിജി ജോഗി എഴുത്തുകാരി രതി പതിശേരി എന്നിവര്‍ സമ്മാനദാനം നടത്തി. ശ്രീ അഖിലന്‍ വേലപ്പന്‍ ,ജഗദിഷ് കോവളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.എഴുപതാംപിറന്നാൾആഘോഷിച്ച വിദ്യാധരൻ മാസ്റ്റർക്കു താളിയോലയുടെപേരിൽ പൊന്നാട നൽകി ശ്രീ ഷാജികുന്നിക്കോട് ആദരിക്കുകയുണ്ടായി. തിരുവനന്തപുരം തൊട്ടു കോഴിക്കോട് വരെയുള്ള അംഗങ്ങൾ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു എന്നത് തന്നെ താളിയോലയുടെ ഒരുമയെ വിളിച്ചറിയിക്കുന്നതായിരുന്നു.
അവസാനിക്കുംമുൻപ് നല്ലൊരു സദ്യയും ഒരുക്കിയിരുന്നു.ഊണിനു ശേഷം അംഗങ്ങളുടെ പരിചയപ്പെടുത്തലും,കലാപരിപാടികളും അരങ്ങേറി. കവിയരങ്ങില്‍ കവികള്‍ കവിതകള്‍ ചൊല്ലുകയുണ്ടായി

XIV  രണ്ടാം   പിറന്നാൾ 

2015 മെയ്‌ 21നു പ്രശസ്ത സാഹിത്യകാരന്‍ ശ്രീവിജെ ജയിംസ് ആഘോഷ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു .അന്നു തന്നെ താളിയോലയുടെ ചിരകാല അഭിലാഷമായ ഇ മാഗസിന്‍ പ്രകാശനം പ്രശസ്ത സാഹിത്യകാരി ശ്രീമതി ഇകെ ഷാഹിന നിര്‍വഹിച്ചു.
രണ്ടു ദിവസങ്ങളിയായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു

ഗെയിംഷോ,ലഘുനാടകം,അന്താക്ഷരി,കാവ്യകേളി,കോടീശ്വരന്‍,അശ്വമേധം,സ്നേഹസല്ലാപം, തുടങ്ങി അംഗങ്ങള്‍ ഒരുക്കിയവിരുന്നില്‍ പിറന്നാള്‍ സദ്യ പൊടിപൊടിച്ചു. ഇ മാഗസിനെ പറ്റി അംഗങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങളും ,നിര്‍ദേശങ്ങളും പങ്കുവച്ചു.
പിറന്നാളിനോട് അനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തി.കഥാ മത്സരത്തില്‍ ജയാ രമേശ്‌ ഒന്നാം സ്ഥാനവും, ഗ്രാമീണന്‍ രണ്ടാം സ്ഥാനവും ,സര്‍ഗാ റോയ് മൂന്നാം സ്ഥാനവും ഗീതാ സോമകുമാര്‍ ദീപു ശശി എന്നിവര്‍ നാലാം സ്ഥാനവും നേടി.കവിതാ മത്സരത്തില്‍ വിനയന്‍ വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും ദിലീപ് ദിഗന്തനാഥന്‍ രണ്ടാം സ്ഥാനവും സുമേഷ് കളരിക്കല്‍ മൂന്നാം സ്ഥാനവും സിന്ധു ജോഷി നാലാം സ്ഥാനവും നേടി.പുസ്തക പരിചയ മത്സരത്തില്‍ സര്‍ഗ ഒന്നാം സ്ഥാനവും ആര്യന്‍ രണ്ടാം സ്ഥാനവും ജയാ രമേശ്‌ മൂന്നാം സ്ഥാനവും നേടി. പിറന്നാള്‍ അനുബന്ധിച്ച് ഇരുപത് ദിവസമായി നടത്തിയ പ്രതിദിന ക്വിസ് പരിപാടി Q100 ല്‍ സര്‍ഗാ റോയ് വിജയിയായി.താളിയോലയുടെ പ്രതിവാര ക്വിസ് പരിപാടിയായ താളിയോല ക്വിസ് ടൈം വിജയിയെയും പ്രഖ്യാപിച്ചു,സിന്ധു ഗായത്രി ക്വിസ് ടൈം വിജയിയായി.


XV   2015 മേയ് 22 നു ദുബായില്‍ താളിയോലയിലെ യുഎഇ അംഗങ്ങള്‍ രണ്ടാം പിറന്നാള്‍ സംഗമം നടത്തി.അടുത്ത തവണ കൂടുതല്‍ വര്‍ണ്ണശബളിമയോടെ ആഘോഷിക്കാം എന്നുള്ള ഉറപ്പോടെ ഇക്കൊല്ലത്തെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഉപചാരം ചൊല്ലി.

XVI  ഓണാഘോഷം  2015  ചിങ്ങ നിലാവ്

ഓണം നമ്മള്‍ പല രീതിയില്‍ ആഘോഷിക്കും.വീട്ടില്‍, ഓഫിസില്‍,കുടുംബ സംഗമങ്ങളില്‍,നാട്ടിന്‍പുറങ്ങളില്‍ എല്ലാം.ടെലിവിഷനും ഓണാഘോഷത്തിന്റെ ഒരു ഭാഗമായി മാറിയിട്ട് കാലമേറെയായി.
പക്ഷെ ഓണ്‍ലൈനില്‍ ഓണം ആഘോഷിക്കുന്നത് ഏറെ പ്രയാസമാണ്.ഓണ്‍ലൈന്‍ കൂട്ടായ്മകല്‍ സംഗമം നടത്തി ഓണം ആഘോഷിക്കും പക്ഷെ ഓണ്‍ലൈന്‍ ആയി ആശംസകള്‍ അര്‍പ്പിക്കും എന്നതില്‍ ഉപരി ഓണ്‍ലൈന്‍ ആയി ആഘോഷിക്കാം എന്ന് നമ്മള്‍ തെളിയിച്ചു.
ഫേസ്ബുക്കില്‍ അല്ലെങ്കില്‍ ഓണ്‍ലൈനില്‍ തന്നെ ആദ്യം ആകും ഇങ്ങനെ ഒരു ഓണാഘോഷം അതും അഞ്ചു ദിവസം മുഴുവന്‍. 

താളിയോലയിലെ അംഗങ്ങള്‍ അഞ്ചു ടീമുകള്‍ ആയി താളിയോല ഓണവില്ല് മത്സരത്തില്‍ പങ്കെടുത്തു. രാജേഷ്‌ കുമാര്‍ നയിച്ച ഓണത്തുമ്പികള്‍, ഷേര്‍ലി ബെന്നി നയിച്ച ടീംമാവേലി, അനില്‍ കട്ടപ്പനയുടെ നേതൃത്വത്തില്‍ ടീം പൂവിളി, എഡ്വിന്‍ ഗോമസ് നയിച്ച ഓണത്തല്ല് ടീം, ഷാജി കുന്നിക്കോട് നയിച്ച ആവണിപൂക്കള്‍.ഓരോദിവസവും വ്യത്യസ്തമായ  പ്രോഗ്രാമുകള്‍ കൊണ്ട് ഓരോ ടീമും ഗംഭീരമാക്കി.അഞ്ചു ദിവസംഉത്സവ പ്രതീതി സൃഷ്ടിച്ചു ടീമുകള്‍. ഓണ്‍ലൈന്‍ ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഒരു പ്രോഗ്രാം നടന്നിട്ടുണ്ടോ എന്നത് സംശയമാണ്.മറ്റുപോസ്റ്റുകള്‍ ഒഴിവാക്കി അംഗങ്ങള്‍ സഹകരിച്ചു,ഓരോ ദിവസവും ഓരോ ടീമിനായി വിട്ടുകൊടുത്തു. ടീമുകള്‍നടത്തിയ പ്രകടനം അതി ഗംഭീരമായിരുന്നു.മത്സരങ്ങളും ഓണ വിശേഷങ്ങളുമായി താളിയോല നിറഞ്ഞു.
രണ്ടു രീതിയില്‍ ആണ് വിജയികളെ കണ്ടെത്തിയത്. അംഗങ്ങള്‍ പോള്‍ വഴി ടീം ഓണത്തുമ്പികളെ ബെസ്റ്റ് പോപ്പുലര്‍ ടീം ആയി തിരഞ്ഞെടുത്തു.താളിയോല നിയോഗിച്ച വിദഗ്ദ പാനല്‍ ഓണവില്ല് മത്സരവിജയികള്‍ ആയി ടീം മാവേലിയെ തിരഞ്ഞെടുത്തു.

XVII നാലാം  സംഗമം

 13-9-2015  ഞായറാഴ്ച, തൃശ്ശൂർ ജില്ലയിലെ ചേർപ്പ്‌ എന്ന സ്ഥലത്തെ താളിയോല അഡ്മിൻ മഹിതയുടെ വസതിയിൽ വെച്ച് നാലാം സ്നേഹ സംഗമം നടന്നു. സംഗമം മഹിതചേച്ചിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. ശ്രീമതി മിനി ജയൻ ഈശ്വര പ്രാർത്ഥന ആലപിച്ചു, ശ്രീ ജഗദീഷ് കോവളം സ്വാഗതം ആശംസിച്ചു.  .  ശ്രീ. സജീീവ്ശിസാംബശിവൻ  നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി സംഗമം ഉദ്ഘാടനം  ചെയ്തു. 
.വിവിധ മത്സര  വിജയികള്‍ക്ക്  ഉള്ള  സമ്മാനവും നല്‍കി.

 18........   2015  സെപ്റ്റംബർ  5  അദ്ധ്യാപക  ദിനത്തിൽ   ഗ്രൂപിലെ   അധ്യാപകർക്ക്  ഗുരുദക്ഷിണ  എന്ന  പ്രോഗ്രാം  ഉണ്ടായിരുന്നു .അജിത  ടീച്ചറുമായി  അഭിമുഖവും  ഉണ്ടായിരുന്നു .

19.  ..... 2015 നവംബർ  1 -  കേരള പിറവി   ദിനം   വളരെ വ്യതസ്തമായ   പരിപാടികളോടെ  താളിയോലയിൽ ആഘോഷിച്ചു 

20---  താളിയോല   മെമ്പർ  ഓഫ്  ദി  ഇയർ   2015 

2015  ലെ മെമ്പർ  ഓഫ്  ദി  ഇയർ  മത്സരം ഏറെ ആവേശകരം  ആയിരുന്നു. സര്‍ഗാ റോയ് താളിയോല   മെമ്പർ  ഓഫ്  ദി  ഇയർ   2015  ആയി  തിരഞ്ഞടുക്കപെട്ടു.

21 --  കവിതാ  ദിനം ., മന്തിലി  ഫെസ്റ്റ് 

എല്ല്ലാ  മാസവും  ഒന്നാം   തീയതി   താളിയോല  കവിതാ  ദിനമായി കവിതയുമായി  ബന്ധപെട്ട   പ്രോഗ്രാമുകൾ അസ്സൂത്രനം  ചെയ്തിരുന്നു .നിന്ന്  പോയ   ഈ  പ്രോഗ്രാം വീണ്ടും  തുടങ്ങണം  എന്ന് ഞങ്ങൾ  ആവശ്യപ്പെടുന്നു . ഒക്ടോബർ   നവംബർ  മാസങ്ങളിൽ  മൂന്ന്  ദിവസം വീതം താളിയോല  മന്തിളി ഫെസ്റ്റ്  നടത്തിയിരുന്നു .ഈ പ്രോഗ്രാമും  പുതുമയോടെ  എത്തുമെന്ന്  പ്രത്യാശിക്കുന്നു 

 
22 --ക്രിസ്മസ് , ന്യൂ  ഇയർ  

2015 ലെ  ക്രിസ്മസും  2016  പുതുവത്സരവും  താളിയോല  വർന്നഭമയി  ആഘോഷിച്ചു .ക്രിസ്മസ് ഫ്രണ്ട് , ന്യൂ  ഇയർ  ഫ്രണ്ട്  എന്നീ പുതുമയര്ന്ന  പ്രോഗ്രാമുകളും  അവതരിപ്പിച്ചു .വിവിധ  മത്സരങ്ങളും  നടത്തി .

23 ---  ജനുവരി 17 നു കവയത്രി  നന്ദിതയുടെ  ചരമദിനത്തില്‍  നന്ദിതാ അനുസ്മരണം  താലിയോലയില്‍ നടത്തി.

24 ---പ്രണയ ലേഖന  മത്സരം 

2016  ഫെബ്രുവരിയില്‍ നടത്തിയ  പ്രണയ ലേഖന  മത്സരം  പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.എന്പത്തില്‍ അധികം ആളുകള്‍ പങ്കെടുത്ത മത്സരത്തില്‍  ചിതിരാ വിജയ്‌ ഒന്നാം സ്ഥാനം നേടി.

25 ----വനിതാ  ദിനം 2016 

ഒരാഴ്ച നീണ്ടു നിന്ന നിരവധി പ്രോഗ്രാമുകള്‍ നിറഞ്ഞ  ആഘോഷം  ആയിരുന്നു  താളിയോലയിലെ വനിതാ ദിന പരിപാടികള്‍.സ്ത്രീകള്‍ക്കായി നടത്തിയ അനുഭവകുറിപ്പ് മത്സരത്തില്‍ പങ്കെടുത്ത  25  പേര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.പ്രശസ്ത സംവിധായക  ശ്രീബല കെ മേനോന്‍  ആണ് വനിതാദിനം പ്രോഗ്രാമുകള്‍ ഉദ്ഘാടനം ചെയ്തത്.

26 ---പല സുവര്‍ണ്ണ നിമിഷങ്ങളില്‍ കൂടി ഇപ്പോള്‍ നമ്മളെല്ലാം പങ്കെടുത്ത് കൊണ്ടിര്ക്കുന്ന താളിയോല സൂപ്പര്‍ സീരീസ്‌ 2016 ഇല്‍  എത്തി നില്‍ക്കുന്നു.താളിയോലയുടെ അനര്‍ഗ്ഹ നിമിഷങ്ങളിലെ ഏറ്റവും പുതിയ കണ്ണി.

27 ----താളിയോലയുടെ യാത്രയില്‍ ഉണ്ടായ ഒരു ദുഃഖ നിമിഷവും ഞങ്ങള്‍ അനുസ്മരിക്കുന്നു,അകാലത്തില്‍ പൊലിഞ്ഞു  പോയ  താളിയോലയുടെ അഡ്മിന്‍ ആയിരുന്ന ഹാരിസ് എപിഎം.ഹാരിസിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു പിടി കണ്ണീര്‍ പൂക്കള്‍ ഞങ്ങള്‍  അര്‍പ്പിക്കുന്നു.

 താളിയോലയുടെ മറ്റു ചില സംരംഭങ്ങളെ  കൂടി  ഞങ്ങള്‍  ഇവിടെ  പരാമര്‍ശിക്കുന്നത്  കരണീയം  എന്ന്  തോന്നുന്നു.

28 ---താളിയോല ഇ മാഗസിന്‍

2015  മേയ്  21 നു  പ്രശസ്ത  എഴുത്തുകാരി  ഷാഹിന  ഇ കെ  ഉദ്ഘാടനം ചെയ്ത  ഈ  മാഗസിൻ  ജനുവരി  2016  വരെ മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു.ഫെബ്രുവരി  2016  മുതൽ മാഗസിൻ   വെബ്‌  എഡിഷൻ   ആയി .2016  ഫെബ്രുവരി 29  നു  വെബ്‌  എഡിഷൻ  ഉദ്ഘാടനവും  ഷഹിനാ  ഇ കെ  തന്നെ  നിർവഹിച്ചു .www .thaliyola .co .in  എന്നാ വിലാസത്തില്‍  താളിയോല ഈ മാഗസിന്‍ വായിക്കാം

29----താളിയോല  കവിതയിതൽ 

അംഗങ്ങളുടെ  കവിതകൾ   പരിചയപ്പെടുത്താൻ  ആരംഭിച്ച  പ്രോഗ്രാമാണ്   താളിയോല  കവിതായിത്തൽ . കവിതയിതൽ  പേജ്  ഉദ്ഘടാനം  എഴുത്തുകാരൻ  അഖിലാൻ  വേലപ്പാൻ  ആണ്  നിര്വഹിച്ചത് 


30 ----പോസ്റ്റ് ഓഫ് ദി‌ മന്ത്
**************************
സൃഷ്ടികളുടെ നിലവാരത്തിന്.മികച്ചൊരു അംഗീകാരം കൊടുക്കുക എന്ന മാതൃകാപരമായ ഒരു ഉദ്യമത്തിനു തുടക്കം കുറിക്കുമ്പോൾ തെല്ലൊരു ആശങ്ക താളിയോലക്ക് ഉണ്ടായിരുന്നു.ഒരു മാസത്തിൽ മികച്ചത് ഒന്ന് മാത്രമല്ല എന്നുറച്ചു വിശ്വസിക്കുമ്പോളും.മകച്ചതിൽ നിന്നൊരു സൃഷ്ടിയെ അന്ഗീകകരിക്കാതിരിക്കാനും കഴിയാതെവന്നപ്പോൾ മികച്ച പലതിൽനിന്നും.ഒന്ന് തിരഞ്ഞെടുത്ത് പോസ്റ്റ്‌ ഓഫ് ദി മന്ത് എന്നൊരു അംഗീകാരം കൊടുക്കാൻ താളിയോല നിർബന്ധിതമായി..അതും താളിയോലക്ക് ഒരു പൊൻതൂവൽ.2014  നവംബർ  മുതൽ  മുടക്കമില്ലാതെ  ഈ  പുരസ്‌ക്കാരം  നല്കി  വരുന്നു .


31---വ്യതസ്തമായ പ്രോഗ്രാമുകളുടെ  കലവറ യാണ്  താളിയോല .ഇതുതന്നെയാണ്  താളിയോലയുടെ  സവിശേഷതയും .പ്രതിവാര  ക്വിസ്  പരിപാടി , അംഗങ്ങളുമായി  സംവദിക്കാനുള്ള  ചിറ്റ് ചാറ്റ് , ആര്ര്റ്റ്  ഗാലറി , അടുക്കള  തോട്ടം , എഴുത്തുകാര്  സ്വന്തം  പുസ്തകത്തെ  പരിചയപ്പെടുത്തുന്ന  എന്റെ  പുസ്തകം , ഗുരു  സ്മരണ , പ്രവസ  ഭൂമി , തിരനോട്ടം  ഗെയിം  ഷോ , പ്രതിദിന  പരിപാടി യായ  പ്രഭാതഭേരി ,പ്രതിദിന  ചര്ച്ചാ പരിപാടിയായ  ഓപ്പൺ  ഫോറം  , beauty parlour , എഡ്വിൻ  തോമസ്‌  അവതരിപ്പിക്കുന്ന  അശ്വമേധം , കൊദ്ദീഷ്വരൻ തുടങ്ങി  നിരവധി  പ്രോഗ്രാമുകൾ .ഇതിൽ  പല  പ്രോഗ്രാമുകളും   ഇടയിൽ  നിന്ന്  പോകുന്നതായി  ശ്രദ്ധയിൽ പെട്ടു .എല്ലാം  കൃത്യമായി  ഭാവിയിൽ  നടത്താൻ കഴിയുമെന്നു  പ്രത്യാശിക്കുന്നു .

32 ----മഹിതാ ഭാസ്കരന്‍ ,ശ്യമലാ വിജയകുമാര്‍ , സാജന്‍ തോമസ്‌, ഷാഫി എ എസ്, എഡ്വിന്‍ ഗോമസ് . ജഗദീഷ് കോവളം,ലതികാ പി നന്ടിപുലം, റീനാ പിറ്റി,സാജന്‍ വി എസ്സ്  എന്നിവര്‍  അടങ്ങുന്ന  അഡ്മിന്‍ ടീം  ആണ്  ഇപ്പോള്‍ താളിയോലയെ നയിക്കുന്നത്.

33 ----കൂടതല്‍ ഭാവനാപൂര്‍ണ്ണമായ നടപടികള്‍  ഭാവിയില്‍  താളിയോലയില്‍  നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.ചില നിര്ടെഷങ്ങ്ല്‍ ഞങ്ങള്‍ മുന്‍പോട്ടു വെക്കുന്നു.അംഗങ്ങളുടെ രചനകള്‍ ഉള്‍പ്പെടുത്തിയുള്ള  പുസ്തകം, താളിയോലയുടെ പേരില്‍ ഒരു സാഹിത്യ പുരസ്ക്കാരം. എന്നീ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ മുന്‍പോട്ടു വെക്കുന്നു.    34 ---എളിമയോടെ.വിനയത്തോടെ.സ്നേഹത്തോടെ.കർമ്മനിരതരായി താളിയോല നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയോടെ മുന്നോട്ടുള്ള പ്രയാണത്തിലാണ്, നമ്മള്‍ ഓരോരുത്തരും  ഉണ്ടാകണം  താളിയോലയുടെ മുന്നോട്ടുള്ള  പ്രയാണത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പിടിക്കാന്‍  ഈ സ്നേഹ സൌഹൃദ  കൂട്ട്യ്മയിലൂടെNo comments:

Post a Comment