Thursday, March 24, 2016

കേരളത്തിന്റെ കാർഷിക പ്രശ്നങ്ങൾ


"ഇലകൾ മൂളിയ മർമ്മരം.. ...കിളികൾ പാടിയ പാട്ടുകൾ
ഒക്കെയിന്നു നിലച്ചു... ............കേൾപ്പത് പൃഥ്വി തന്നുടെ നിലവിളി
നിറങ്ങൾ മായും ഭൂതലം....... വസന്തമിങ്ങു വരാത്തിടം
നാളെ നമ്മുടെ ഭൂമിയോ.... .....മഞ്ഞുമൂടിയ പാഴ്നിലം
ഇനി വരുന്നൊരു തലമുറക്ക്..... ഇവിടെ വാസം സാദ്ധ്യമോ"
വരാനിരിക്കുന്ന തലമുറയെക്കുറിച്ചാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന കവി കേഴുന്നത്
വാസ്തവത്തിൽ ഇപ്പോഴുള്ള തലമുറക്കു തന്നെ "ഇവിടെ വാസം സാദ്ധ്യ മോ"
അതിനെന്താ കാരണം?
മറ്റുള്ള ജീവജാലങ്ങളിൽ നിന്ന് മനുഷ്യനള്ള വ്യത്യാസം അവന്റെ വിവേചനാ ശക്തി എന്നാണ് പറയാറ്. എന്നാൽ അതു മാത്രമല്ല പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള അവന്റെ കഴിവ് അപാരമാണ്
അതാണ് പ്രകൃതിയുടെ മൂല്യശോഷണത്തിനു കാരണം
ശിലായുഗം തൊട്ടെ ആരംഭിക്കുന്നതാണ് കൃഷിയുടെ ചരിത്രം.. പുനം കൃഷി തുടങ്ങിയ ആദിമകൃഷിരീതികളാണ് അന്നവർ അവലംബിച്ചിരുന്നത്. വ്യത്യസ്തമായ രീതിയിലുള്ള ഉപകരണങ്ങൾ, വിത്തുകൾ അവ സംരക്ഷിക്കുന്ന രീതി കാർഷികാനുഷ്ഠാനങ്ങൾ കൊയ്ത്തുത്സവങ്ങൾ, കൊയ്ത്തുപാട്ടുകൾ എന്നിങ്ങിനെയുള്ള സംസ്കാര സമ്പന്നത നമ്മെ സംരക്ഷിച്ചിരുന്നു.
ഇന്നത്തെ നില അതിൽ നിന്നും തുലോം വ്യത്യസ്തമാണ്.. ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്നുണ്ടു് കേരള കാർഷിക മേഖല
നമ്മുടെ കാർഷിക ജീവിതത്തെ നിയന്ത്രിക്കുന്നത് നെല്ല്. തെങ്ങ് പയറ്റുവർഗ്ഗങ്ങൾ എന്നിവയുംകുരുമുളക് ഇഞ്ചി മഞ്ഞൾ കൊക്കോ ഗ്രാമ്പൂ ജാതി എന്നീ സുഗന്ധവിളകളും റബ്ബർ കാപ്പി ഏലം തേയില എന്നീ തോട്ടവിളകളും ആണ്.ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണധികവും
.
പക്ഷെ ഇന്ന് പച്ചക്കറികളും അരിയും എല്ലാം തന്നെ അന്യസംസ്ഥാനങ്ങളെ അശ്രയിച്ചാണ് നാം കഴിയുന്നത്.
എന്തിനും ഏതിനും ബ്രിട്ടീഷുഭരണത്തിൽ പഴിചാരി ആശ്വാസം കണ്ടെത്തുകയാണ് മലയാളികൾ... ചീഞ്ഞുനാറിയ ആ മൃതശരീരങ്ങളെ പോസ്റ്റുമോർട്ടം ചെയ്യുന്നതിനു പകരം ഈ പ്രതിസന്ധിക്ക് എന്താണ് പോംവഴി എന്നാണ് നാം അന്വേഷിക്കേണ്ടത്
മുൻകാലങ്ങളിൽ നിന്ന്, ജന്മിമാരുടെ അടിയാളന്മാരായി കഴിഞ്ഞിരുന്ന കാലഘട്ടത്തിൽ നിന്ന്, വളരെ വളരെ മുന്നോട്ടു പോയി എന്നോർക്കണം.
ഭൂമിയിൽ അധ്വാനിക്കുന്ന വർഗ്ഗത്തിനെ ഭൂമിക്ക് അവകാശമുള്ളു എന്ന പഠിപ്പിച്ചവർ കൃഷിയുടെ മാന്യത ആരേയും പഠിപ്പിച്ചില്ല.
ഇതിനൊരു പരിഹാരമെയുള്ളു... നമ്മുടെ മനോഭാവം മാറ്റണം
അത് അത്ര പെട്ടെന്നു ചെയ്യാവുന്ന കാര്യമല്ല. ബോധവൽക്കണം കൊണ്ടേ ആവൂ.ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത് മധ്യവർഗ്ഗത്തെയാണ്.ചെളിയിലും മണ്ണിലും പണിയെടുക്കുന്നവർ താഴെക്കിടയിലും വൈറ്റ്കോളർ ജോലി നോക്കുന്നവർ മേലേക്കിടയിലും എന്ന മിഥ്യാധാരണ ആദ്യം മാറ്റണം. അടുത്ത തലമുറക്കും ഈ മനോഭാവമുണ്ടാവാതിരിക്കാൻ ഇന്നുതന്നെ നാം ശ്രമിക്കണം. വിദ്യാലയങ്ങളിൽ അതിനുള്ള സംവിധാനം വേണം, ലക്ഷ്യബോധമുള്ള അധ്യാപകർ വേണം. ഉല്പാദനമേഖലയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. വീട്ടിലേക്കുള്ള ഒരു പച്ചക്കറിയെങ്കിലും എന്റെ വീട്ടിൽ കൃഷി ചെയ്യും എന്ന ദൃഢമായ തോന്നൽ കുട്ടികളിൽ വളർത്തണം.
ഭക്ഷ്യ സാധനങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിന് പ്രധാന കാരണം കൃഷിയിടങ്ങളിലെ വിസൃതിയുടെ കുറവാണ്. ഉൽപ്പാദന മേഖലയിലുള്ളവർക്ക് അതിന്റെ ഫലം വേണ്ടത്ര ലഭിക്കാത്തതിനാൽ അവർ മധ്യമേഖലയിലേക്ക് ആകർഷിക്കപ്പെടുകയാണ്.കൃഷിയിടങ്ങൾ നികത്തി വ്യവസായ സംരംഭങ്ങൾക്കൊരുങ്ങുന്നു... പ്രത്യേകിച്ച് നെൽപ്പാടങ്ങൾ.ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നമ്മെ നയിക്കുന്നത്.
നമ്മുടെ നമൂഹത്തിന് നമ്മൾ ബാദ്ധ്യതയായി തീരുകയാണ്... കൃഷിയിടങ്ങളെ സംരക്ഷിക്കാൻ നാം മുന്നിട്ടിറങ്ങിയെ പറ്റൂ
ഇലക്കറി വർഗ്ഗത്തിൽ പെട്ട നാടൻ പച്ചക്കറികളായ കാബേജ് ചീര മുരിങ്ങ കോവൽ തക്കാളി വഴുതന എന്നിവയെല്ലാം നമ്മുടെ അടുക്കളമുറ്റത്ത് അധികം പ്രയാസം കുടാതെ കൃഷി ചെയ്യാവുന്നവയാണ്.- '
അപ്പോഴാകട്ടെ നാം പാടിത്തുടങ്ങും
" കൊയ്ത്തുതണ്ടുണങ്ങാത്ത കറ്റയും കൌമാരത്തിൻ
കൌതുകം പുലർമഞ്ഞിൽക്കത്തിക്കുമിലകളും
പാഠപുസ്തത്താളു മാദ്യവർഷത്താലുദ്യൽ
പ്പുളകം മണ്ണം കടലുപ്പാടിയ കാറ്റും
വേർപ്പുമുത്തേലും തൊഴിലാളർ തൻ മെയ്യും, വ്രീളാ
വായ്പാനാലർദ്ധസ്പൃഷ്ടമനുരാഗത്തിൻ ചുണ്ടും
അമൃതിൻ മണമെന്റെ ജീവനിൽത്തളിച്ചിട്ടു --
ണ്ടതിലല്പമെൻ പാട്ടിൽ വാറ്റുവാൻ കഴിഞ്ഞെങ്കിൽ

No comments:

Post a Comment