Monday, March 28, 2016

ശ്വാനൻ

ചെമ്മാനം സാക്ഷിയായി ചെങ്കതിരുകൾ വാരി വിതറി ഒരു
പകലും കൂടി മരിക്കുന്നു... പകലെരിഞ്ഞസന്ധ്യയിൽ കൂരിരുട്ടിന്റെ വരവായ്‌... മഴക്കോളുകൊണ്ട്‌ ഇരുളിന്റെ ഭീകരത ആർത്തലച്ച്‌ നിൽക്കുകയാണ്‌.. കമ്പോളങ്ങളെല്ലാം പതിയെ കണ്ണുചിമ്മി തുടങ്ങി.. ശകടങ്ങളെല്ലാം വഴിവക്കിലെ മദ്യശാലകളും ചീട്ടുകളി കേന്ദ്രങ്ങളും ആയി മാറി കഴിഞ്ഞിരുന്നു...!! !
ആഭാസകേരളത്തിന്റെ കറുത്തമുഖം ഉദിച്ചു നിൽക്കുന്ന ഈ നിശയിൽ കുറച്ചകലെയായ്‌ ശൂന്യമായതെരുവിൽ ഒരു ശ്യാനൻ കടിച്ചുവലിക്കുന്ന പാവാടതുമ്പ്‌ തിരികെ വലിച്ചെടുക്കാൻ പാടുപെടുകയാണ്‌ ആ ബാലിക.. പകലുമുഴുവൻ ഒരു പിടി അന്നത്തിനായ്‌ അലഞ്ഞും ഒഴിഞ്ഞവയറിന്റെ ദയനീയത അവളിൽ വളരെ പ്രകടമായ്‌ കാണാം. ജടപിടിച്ച്‌ ചകിരിനാരുപോലെ അനുസരണയില്ലാതെ അലോസരമായി കിടക്കുന്ന മുടിചുരുളുകൾ.. നഗ്നമായ വിണ്ടുകീറിയ കുഞ്ഞു പാദങ്ങൾ.. അരക്കുമുകളിൽ ഒരു കുഞ്ഞിന്റെ മൃദുലമായ നഗ്നത.. അവൾ ഈ തെരുവിന്റെ മകളാണ്‌.. അനാഥത്തിന്റെ പുൽനാമ്പ്‌... അവളുടെ ആകെയുള്ള സമ്പാാദ്യമാണീ കരിപുരണ്ടും അഴുകി നാറിയും കീറി തുടങ്ങിയ ഈ മുറിപാവാട.. എന്നിട്ടും ഒരിറ്റു ദയകാണിക്കാതെ വായിൽ കടിച്ചുകിട്ടിയ ആ ഒരു കീറു ചേലതുണ്ട്‌ കൊണ്ട്‌ ആ ശ്വാനൻ ഇരുളിൽ ഓടിമറഞ്ഞു...
ചുറ്റും വീണ്ടും ശൂന്യമായമൂകത.. ചീവീടുകളുടെ കനത്ത ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനാകുന്നില്ല... ഇരുളിൽ മിന്നലിന്റെ അകമ്പടിയോടെ മിന്നലിൽ തെളിഞ്ഞ്‌ പവിഴമുത്തുകൾപോലെ മഴതുള്ളികൾ പെയ്തിറങ്ങാൻ തുടങ്ങി... ശക്തികുറഞ്ഞും തണുപ്പിന്റെ കാഠിന്യം കൂടി ഒരു കർക്കിടകകാറ്റ്‌ ആ തെരുവിനെ വട്ടമിട്ട്‌ പറന്ന്... ഒരു ഞൊടിയിൽ തെരുവിലെക്കിറങ്ങി.
വഴിവക്കിലെ ആൽമരചുവട്ടിൽ മഴയറിയാതെ ഉറക്കത്തിന്റെ ആലസ്യത്തിൽ അവൾ ആലിലകളെപോലും നാണിപ്പിച്ച്‌ വിറച്ചുകൊണ്ടിരുന്നു... മഴയുടെ ശക്തി ക്രമേണേ കൂടി വന്നു.. ആ പിഞ്ചുകുഞ്ഞിനോട്‌ എന്ന വാശിയോളം ആലിലയത്രയും നൻച്ച്‌ പിന്നെയും മഴത്തുളികൾ അവളുടെ അർദ്ധനഗ്നമേനിയിലേക്കൂഴിയിട്ടു...
ഇതവൾക്ക്‌ അസഹനീയമായിരുന്നു.. ആത്മാവിനെ പോലും മരവിപ്പിച്ച ആ തണുപ്പ്‌ വിശപ്പിന്റെ തളർച്ചയിൽ വീണ അബോധത്തെപോലും ഉണർത്തി...
അവൾ വേച്ച്‌ വേച്ച്‌ വിറച്ച്‌ തൊട്ടരികിലെ ഭണ്ഡാര കുംഭങ്ങൾക്ക്‌ അരികിലായി നടന്നുവീണു.. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും അവൾക്ക്‌ കാവൽ നിന്നു.. മുറിച്ചുണ്ട്‌ പിളർത്തി ഓരോ ദൈവങ്ങളും നാണയത്തുട്ടുകൾ ആവശ്യപെടുമ്പോലെ തോന്നിപോയി... ആവശ്യം നിരസിച്ച തെരുവുപുത്രിക്ക്‌ ശരംകുത്തി പാഞ്ഞൊഴുകിയെത്തിയ മഴച്ചാലുകൾകൊണ്ട്‌ വിധിയെഴുതി..


അസഹനീയമായ തണുപ്പിനെ സഹിക്കാനാകാതെ ഏത്‌ ദൈവത്തെ വിളിക്കണമെന്ന് പോലും നിശ്ചയമില്ലാതെ അവൾ അടിഞ്ഞുകൂടിയ ചളിയിൽ കൈകൾ കുത്തി എഴുനേറ്റു.. പിന്നെയും നനഞ്ഞൊട്ടിയ പാവാടയും സിരകളെ മരവിപ്പിക്കുന്ന വിറയലും ശരീരത്തിൽ പേറി പിന്നെയും കാലുകൾ വലിച്ചിഴച്ച്‌ ഒരു മണ്ണിരയെപോലെ തെന്നി നീങ്ങി.. ഒടുവിലവളാ വാതിലിൻ മുന്നിൽ എത്തപെട്ടു.. ഉള്ളിലെവിടെയോ ഉടക്കിയ നാവിൽ നിന്നും ശബ്ദങ്ങൾ ഒന്നും പുറത്തുവന്നില്ല.. ആ കൊടിയ തണുപ്പിന്റെയും വിശപ്പിന്റെയും ആലസ്യത്തിൽ വാടിതളർന്ന് അവൾ ആ വാതിൽ പാളിയിലേക്ക്‌ വീണതും അത്‌ മലർക്കെ തുറക്കപ്പെട്ടതും ഒരുമിച്ചയായിരുന്നു.. അവൾ നെഞ്ചിൽ നരകയറിതുടങ്ങിയ മുഖം വ്യക്തമാകാത്ത ആ മനുഷ്യന്റെ വിരിമാറിലേക്ക്‌ മുഖം ചേർത്ത്‌ വീണു.. ആ നെഞ്ചകം നൽകിയ ചൂടിന്റെ ലാള്യതയിൽ അവൾ അതിലേക്ക്‌ പറ്റി ചേർന്നുപോയി... സഹാനുഭൂതികൊണ്ടൊ... ആ പിഞ്ചോമനയിൽ ആർക്കും തോന്നുന്ന വാത്സല്ല്യം കൊണ്ടോ അതോ പറഞ്ഞറിയിക്കാനാകാത്ത മറ്റേന്തോ വികാരം കൊണ്ട്‌ ആ അരണ്ട വെളിച്ചത്തിൽ ആ വൃദ്ധന്റെ ചുണ്ടുകൾ മൃദുവായി പുഞ്ചരിക്കുന്നുണ്ടായിരുന്നു... ആർത്തലച്ചു പെയ്യുന്ന ആ മഴയിലേക്ക്‌ കനത്ത ശബ്ദത്തോടെ ആ വാതിലുകൾ വലിച്ചടക്കപെട്ടു...
ഇന്നത്തെ പുലരി പുലർന്നത്‌ ഒരു ശ്വാനൻ വായിൽ കടിച്ചുപിടിച്ച ഒരുതുണ്ട്‌ പാവാടചേലയും കൊണ്ട്‌ ആരൊടെന്നില്ലാതെ ഉന്നതങ്ങളിലേക്ക്‌ തലയുയർത്തി ഉച്ചത്തിൽ മുഴക്കുന്ന ഓരിയിടലുകളിൽ ആയിരുന്നു.. തൊട്ടരികിലായി പൂർണ്ണനഗ്നയായ ഒരു പിഞ്ചുകുഞ്ഞിന്റെ ആരാലോ ചീന്തിയെറിയപെട്ട ഒരു ജഡവും.. തന്റെ തെറ്റിൽ മനം നൊന്ത്‌ ആ ശ്വാനൻ ആ തുണ്ട്‌ ചേല അവളുടെ ഒട്ടിപതിഞ്ഞവയറിൽ തുപ്പി... മലർക്കെ തുറന്ന അവളുടെ ചോരവറ്റിയ കണ്ണുകൾ മൃദുവായി നക്കിയടച്ച്‌.. ഉറക്കെ ഉറക്കെ കുരച്ചുകൊണ്ട്‌ എങ്ങോട്ടെന്നില്ലാതെ ഓടി പോയി...
വീണ്ടും തെരുവുണർന്നപ്പോൾ ചാനലുകാരുടെ കുശുകുശുക്കലും ക്യാമറക്കണ്ണുകളും കൊണ്ട്‌ നിറഞ്ഞു.. മൊബയിലുകൾ വൈവിധ്യമാർന്ന് ആ അസുലഭദൃശ്യം ഒട്ടും അതിന്റെ തീവ്രത നഷ്ടപെടാതെ ഒപ്പിയെടുത്തു...
ഒടുവിൽ വന്ന മുൻസിപ്പാലിറ്റി വണ്ടിയിലേക്ക്‌ ആ ശരീരം ഉയർത്തപ്പെടുമ്പോൾ ആ തെരുവിന്റെ ഒരു കൊണിൽ പാതി തുറന്ന ഒരു വാതിൽ പാളിയിൽ ആ കാഴ്ചയിൽ രണ്ട്‌ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു ചുണ്ടിൽ നീഗൂഢമായ അതേ പുഞ്ചിരിയും തൂകി...!! !

No comments:

Post a Comment