Thursday, March 24, 2016

പ്ലെയ്ജെറി സം




രചനാപഹരണംഫെയ്സ് ബുക്ക് വ്യാപകമായതോടെ അതിനേക്കാൾ വേഗത്തിൽ പ്രചരിച്ച ഒരു പകർച്ചവ്യാധിയാണ് പ്ലേയ് ജെറിസം എന്ന മഹാവ്യാധി ......
ഫെയ്സ് ബുക്ക് സുഹൃത്തുക്കളിൽ 99% പേരും പരസ്പരം കാണാത്തവരാണ്. അവർ സംസാരിക്കുന്നതും ചിരിക്കുന്നതും കരയുന്ന തും ആശയങ്ങൾ കൈമാറുന്നതും എല്ലാം മനസ്സുകൊണ്ടാണ്.ഇതിൽ പ്രധാനമായും നമ്മൾ പങ്കുവെക്കുന്നത് ആശയങ്ങളും വികാരവിചാരങ്ങളുമാണ്.കവിതയായും കഥയായും കാർട്ടൂണുകളായുംസുഹൃത്തുക്കൾക്ക് അല്ലെങ്കിൽ സൌഹൃദകൂട്ടായ്മക്ക് പകർന്നു നൽകുന്നു.
എവിടേയോ ഉള്ള ഒരാൾ നമ്മളെ ആശംസിക്കുന്നു..സാന്ത്വനിപ്പിക്കുന്നു....അതിൽ നിന്നും കിട്ടുന്ന മാനസികമായ ആഹ്ലാദം ഇന്നത്തെയാന്ത്രിക ജീവിതത്തിൽ ഒരു മഞ്ഞു തുള്ളി വീഴുന്ന പോലെ ആശ്വാസകരമാണ്സുഹൃത്തുക്കൾ നമുക്ക് അയച്ചുതരുന്ന പോസ്റ്റുകൾ മറ്റു സുഹൃത്തുക്കളുമായി share ചെയ്യുന്നതും അങ്ങിനെ സൌഹൃദങ്ങൾ ദൃഢമാക്കുന്നതുംസാധാരണമാണ്.
എന്നാൽ ഇന്ന് വ്യാപകമായി നടക്കുന്നത് അതല്ല. പ്ലെയ് ജെറിസം എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന മഹാവിപത്താണ് ..എന്താണ് പ്ലെയ്ജെറിസം- Plagiarism???
മറ്റൊരാളുടെ ആശയങ്ങളോ വാക്കുകളോ സമ്മതമില്ലാതെ മോഷ്ടിച്ചോ അനുകരിച്ചോ അതേപടിയോ ചെറിയ മാറ്റങ്ങൾ വരുത്തിയോ സ്വന്തം സൃഷ്ടിയാക്കി അവതരിപ്പിക്കുക.... അതാണ് പ്ലെയ്ജെറിസംഒന്നുകിൽ ഷെയർ ചെയ്യുക അല്ലെങ്കിൽ കടപ്പാട് ,അവലംബം എന്നെഴുതുക.... അതാണ് മാന്യത.
അന്യന്റെ രചനയോ നർമ്മമോ പോസ്റ്റ് ചെയ്യുമ്പോൾ അത് തന്റേതാണ് എന്ന രീതിയിൽ അവതരിപ്പിക്കുന്ന പ്രവണതയാണ് ..
ഇന്നു കാണുന്നത്മൌലിക രചനയെക്കുറിച്ച്ആരെങ്കിലും സൂചിപ്പിച്ചെന്നിരിക്കട്ടെ.... അവരുടെ നേരെ വാളോങ്ങാനും ഇക്കട്ടർ മടിക്കാറില്ല.
വാസ്തവത്തിൽ അപ്പോഴാണ് ഇവരുടെ സ്വന്തമായ രചനയുടെ"സവിശേഷത "നാം കാണുന്നത്.സംസ്കാരശൂന്യമായ ഭാഷ കൊണ്ടായിരിക്കുംഅഭിഷേകം..ഈ മോഷ്ടാക്കൾക്ക് ചുക്കാൻ പിടിക്കാനും ചിലർ ഉണ്ടാവും.
ഫേയ്സ ബുക്ക് വളരെ വിശാലമായ സോഷ്യൽ മീഡിയയാണെന്നത് ഇവർ മറക്കുന്നു. തനിക്കു വന്ന പോസ്റ്റുകൾ എല്ലാ സുഹൃത്തുക്കൾക്കും ഇല്ലെങ്കിലും കുറച്ചു പേർക്കെങ്കിലും വന്നിരിക്കുമെന്ന് ചിന്തിക്കാത്തതെന്തെ???...
അവരവരുടെ അഭിരുചിക്കും കഴിവിനും ജീവിത സാഹചര്യങ്ങൾക്കും അനുസൃതമായി യഥേഷ്ടം രചിക്കാനുള്ള സ്വാതന്ത്ര്യം ഫെയ്സ് ബുക്കിലുണ്ടല്ലോ.
പണ്ടത്തെ തലമുറക്ക് വായനാശീലം ഉണ്ടായിരുന്നു..ഗ്രന്ഥങ്ങളിൽ നിന്നാണവർ വിജ്ഞാനം നേടിയിരുന്നത്. വായിക്കുന്തോറുംചിന്താശീലവും വളരും.. അങ്ങിനെയാണവർപണ്ഡിതന്മാരായത്ഇപ്പോഴാകട്ടെ വായിക്കാതേയും എഴുതാതേയും എല്ലാം നേടാമെന്നായിരിക്കുന്നു.
ഭാവനയിൽ ഉരുത്തിരിഞ്ഞ് മനനം ചെയ്ത് സ്ഫുടം ചെയ്തെടുത്ത ഒരാളുടെ സൃഷ്ടി തന്റേതാക്കി അവതരിപ്പിക്കുന്നത് വികലമായ സംസ്ക്കാരത്തിന്റെ ലക്ഷണങ്ങളാണ്മാന്യതയെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും സദാചാരം പ്രസംഗിക്കുകയുംചെയ്യുന്നവരുമുണ്ടു് ഈ മോഷ്ടാക്കളുടെ കൂട്ടത്തിൽ....
ഇത് ദൂരവ്യാപകമല്ലാത്ത ഭവിഷ്യത്തുകൾ വരുത്തിവെക്കുമെന്നതിന് സംശയമില്ലഈ അവസ്ഥാവിശേഷത്തെതരണം ചെയ്യാൻ കാലാനുസൃതമായ ഒരു മാറ്റം അനിവാര്യമാണ്.

No comments:

Post a Comment