Wednesday, March 30, 2016

ബിർസ മുണ്ട

Anju S Janardanan 


ഏവർക്കും പ്രസിദ്ധമാണ് ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂരിൽ നടന്ന ആദിവാസി മുന്നേറ്റം . ആ കലാപത്തിനു നേതൃത്വം നൽകി ഇരുപത്തിയഞ്ചാം വയസിൽ മരണം വരിച്ച ധീരനായ ഒരു സമര നായകനുണ്ട് ......
ബിർസ മുണ്ട.
ഛോട്ടാനാഗ്പൂരിലെ ആദിവാസി ഗോത്രങ്ങളിൽ പ്രമുഖരായിരുന്നു മുണ്ട വിഭാഗക്കാർ നൂറ്റാണ്ടുകളായി കൃഷിയെ ആശ്രയിച്ച് മണ്ണിന്റെ നേരവകാശികളായി ജീവിച്ചിരുന്ന ഗോത്രവർഗക്കാർക്ക് നേരെ ബ്രട്ടീഷ് ഭരണത്തിന്റെ ആശീർവാദത്തോടെ ആ ദിവാസികളല്ലാത്തവരും ടിക്കാദാർ (ഭൂപ്രഭുക്കളും) സെമീർമാരും കടന്ന്കയറുന്നത്. ഇതോട്കൂടി മണ്ണിന്റെ മക്കളായി നൂറ്റാണ്ട്കളോളം കഴിഞ്ഞിരുന്ന മുണ്ട വിഭാഗക്കാർ അടിച്ചമർത്തപ്പെട്ടവരായി .
ബിർസമുണ്ട, ഗോത്രവർഗത്തിന്റെ ദൈവമായിരുന്നു . 1875 നവംബർ 15 ന് ആയിരുന്നു ബിർസയുടെ ജനനം . വളർച്ചയുടെ ഓരോ ഘട്ടത്തിലും മിഷണറി മാർക്കെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയുമുളള വികാരം ബിർസയിൽ ശക്തിപ്പെട്ടുകൊണ്ടെയിരുന്നു . അടിച്ചമർപ്പെടുന്ന തന്റെ ഗോത്രവിഭാഗത്തെ പുതിയൊരു മതബോധത്തിന്റെയും രാഷ്ട്രിയ ബോധത്തിന്റെയും അടിസ്ഥാനത്തിൽ സഘടിപ്പിക്കുകയായിരുന്നു മുണ്ട ചെയ്തത് . ഇരുപത് വയസ് കഴിയുമ്പോഴേക്കും ലക്ഷണമൊത്ത ഒരു യുവാവായി വളർന്ന മുണ്ടയുടെ കീഴിൽ ഗോത്ര ജനത സഘടിക്കുക തന്നെ ചെയ്തു .
ഒരു ജനത അവരുടെ അതിജീവനത്തിനായ് ഒരു പോരാട്ടവും , അത് മുന്നിൽ നിന്ന് നയിച്ച ഒരു ധീര യുവാവിന്റെ ചരിത്രവും നമ്മൾ അറിഞ്ഞിരികേണ്ടതാണ് . മരണത്തെയും കലിത പീഡനങ്ങളേയും നൃത്തവത്കരിച്ചുകൊണ്ട് നാടിന്റെ അടിസ്ഥാന സംരക്ഷണത്തിനായി ഈ ധീര ദേശാഭിമാനി നടത്തിയ ആത്മത്യഗം ഇന്ത്യൻ പോരാട്ട ചരിത്രത്തിന്റെ ഏടുകളിലെ ഒരു തിളങ്ങുന്ന അദ്ധ്യായമാണ്. ജർമൻ മിഷ്‌നറിമാർ നടത്തിയ ഒരു പ്രൈമറി സ്കൂളിൽ മതപരിവർത്തനം നടത്തപ്പെട്ട് വിദ്യാഭ്യാസം നടത്തിയിരുന്ന ബിർസ മുണ്ട ആ കാലയളവിൽ തന്നെ യുക്തിസഹമല്ലാത്ത കാര്യങ്ങൾ ചോദ്യം ചെയ്യാനാരംഭിച്ചു. സ്വർഗ രാജ്യത്തിന്റെ മഹത് വ്യക്തിയെ കുറിച്ചും ക്രസ്ത്യൻ മത വിശ്വാസികളായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പഠിപ്പിച്ച പഞ്ചവികാരിയച്ചനോട് ,ആദിവാസികൾ ജന്മിമാരാൽ ക്രൂരമായി ചൂഷണം "നിങ്ങളുടെ സ്വർഗ രാജ്യം എവിടെ ആയിരുന്നു " എന്ന് തിരികെ ചോതിക്കാനുള്ള ആർജവം ബാലനായ ബിർസയ്ക്ക് ഉണ്ടായിരുന്നു .
കാലങ്ങളായി തങ്ങളുടെ പൂർവികർ കൃഷി ചെയ്ത് ഉപജീവനം നടത്തിപ്പോ നിരുന്ന തങ്ങളുടെ സ്വന്തം ഭൂമിയിൽ തങ്ങളെ വെറും വേലക്കാരി മാറ്റിയവർക്കെതിരെ ആവേശോജ്ജ്വലമായ പ്രസംഗങ്ങൾ നടത്തി മുണ്ട മുന്നേറി .ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തെ കെട്ട് കെട്ടിച്ച് തങ്ങളുടെ ഭരണം പു:നസ്ഥാപിക്കണമെന്ന് മുണ്ട പ്രഖ്യാപിച്ചു . ഈ ആഹ്വാനങ്ങളിൽ നിന്ന് പ്രചോതനം ഉൾക്കൊണ്ട് നികുതി ജനങ്ങൾ പിൻവലിക്കുന്നു . 1894ൽ ആദ്യജാതക്ക് നേതൃത്വം കൊടുക്കുമ്പോൾ ബിർസക്ക് വെറും 19 വയസ് മാത്രമാണുണ്ടായിരുന്നത് . 1895 ലെ ക്ഷാമ കാലത്ത് വനം വകുപ്പിലേക്ക് നിർബന്ധമായി അടക്കേണ്ട കത്തിനെതിരെ ശക്തമായ പ്രക്ഷോപമാണ് ബിർസയുടെ നേതൃത്വത്തിൽ മുണ്ടഗോത്രക്കാർ നടത്തിയത്ത് . ആയുദ്ധ പോരാട്ട പരിശീലനത്തിനും തന്ത്രങ്ങൾ മെനയുന്നതിനുമായി 2 മിലട്ടറി യൂണിറ്റുകൾ ഒളിവിലിരുന്നു കൊണ്ട് അദ്ദേഹം രൂപം നൽകി. 1899 ലാണ് അവർ തങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള സായുധമായി തുടങ്ങിയത് . 6000 പേരുടെ സായുധ സേന ആയിരുന്നു അവരുടേത് . തങ്ങളുടെ ഭൂമിയിൽ നിന്ന് തങ്ങളെ ആട്ടി ഓടിച്ച ടിക്കഡാർ ജഗീർദാർമാരെയും മതപരമായി ചൂഷണം ചെയ്യുന്ന ക്രസ്ത്യാനികളേയും അതസമയം ആദിവാസികളല്ലാത്ത സാധുജനങ്ങളെ വധിക്കരുതെന്നും പ്രത്യേകം നിർദേശിക്കുകയും ചെയ്തു. അമ്പും വില്ലുമായിരുന്നു അവരുടെ പ്രധാന ആയുധം .
മുണ്ടയുടെ നേത്യത്വത്തിൽ നടന്ന കലാപത്തിൽ അപകടം മണത്ത ബ്രട്ടീഷ്കാർ സായുധമായിതന്നെ ആ കലാപം അടിച്ചമർത്തുകയായിരുന്നു . നൂറു കണക്കിന് ആദിവാസികളെ വെടിവെച്ച കൊന്നും, മുറിവേറ്റ് അർദ്ധ പ്രാണരായവരെ ജീവനോടെ ചുട്ടെരിച്ചും , മൃതശരീരങ്ങൾ മലയിടുക്കിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞും ബ്രട്ടീഷ്കാർ നരയാട്ട് നടത്തി . ഒറ്റുകൊടുക്കൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു ബിർസമുണ്ടയുടെ പേരിൽ നിരവധി ക്രമിനൽ കുറ്റങ്ങളാണ് ചാർത്തപ്പെട്ടത് . 1900 ൽ തന്റെ ഇരുപത്തിഅഞ്ചാം വയസിൽ രക്തസാക്ഷിത്വം വരിച്ച ധീര വിപ്ലവകാരി ''ധർത്തി അബ്ബ '' അതായത് ഭൂമിയുടെ പിതാവ് എന്നറിയപ്പെടുന്നു .
മുണ്ടയുടെ കലാപം പരാജയപ്പെട്ടങ്കിലും ആദിവാസികളെകുറിച്ചുളള ഒരു പുനർചിന്തനത്തിന് വഴിയൊരുക്കുക തന്നെ ചെയ്തു......

2 comments:

  1. നൈസ് പോസ്റ്റ്‌

    ReplyDelete
  2. For more information:

    http://utharakalam.com/2018/06/12/30782.html

    ReplyDelete