Thursday, March 24, 2016

കാലാപാനി





"കാലാപാനി" മലയാളത്തിലെ എക്കാലത്തെയും മികവുറ്റ സിനിമ തന്നെയെന്ന് നമുക്ക് അവകാശപ്പെടാവുന്ന ആദ്യ ഡോൾബി ഡിജിറ്റൽ സിനിമ.ചരിത്രത്തിന്റെ ഏടുകളിലെ കറുത്ത അദ്ധ്യായങ്ങൾ പകർത്തിയ മലയാളത്തിന്റെ മികച്ച ചിത്രം .സായിപ്പന്മാരുടെ അന്ധകാരച്ചുമരുകളിൽ ജീവിതം നിഴലുകളാക്കേണ്ടിവന്നിട്ടും പോരാടി നിന്ന വീരപുത്രന്മാരുടെ കഥ വളരെ തന്മയത്ത്വത്തോടു കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച പ്രിയദർശൻ സാറിനു നന്ദി പറയേണ്ടിയിരിക്കുന്നു.കഥാപാത്രങ്ങളെ അനശ്വരമാക്കുന്നതിൽ ഭരത് മോഹൻലാലും പ്രഭുവും പിന്നെ ഇതിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും വളരെയേറെ പ്രയത്നിച്ചിട്ടുണ്ട്.ആൻഡമാനിലെ പോർട്ട്ബ്ലയറിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച മുഴുനീളൻ ചരിത്രസിനിമ എന്നു തന്നെ നമുക്കിതിനെ പറയാം.
ബ്രിട്ടിഷ് ചെന്നായ്ക്കളുടെ ക്രൂരശിക്ഷകൾക്ക് മുന്നിൽ ഇന്ത്യൻ സംസ്കാരത്തിന്റെ നട്ടെല്ലു തകർന്ന നാളുകളെ നമുക്ക് മുന്നിൽ കാട്ടിതന്നു ഈ സിനിമ.വെള്ളക്കാരന്റെ കുടില തന്ത്രങ്ങളും സാമർത്യബുദ്ധിയും ഒന്ന് ചേർന്നപ്പോൾ അത് പോർട്ട്ബ്ലയർ എന്ന ജയിൽ പിറവിയെടുക്കാൻ അധികനാൾ വേണ്ടിവന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ അസ്ഥികൾ ഉൗരിയെടുക്കാൻ തയ്യാറാക്കിയ ഒരു ജയിൽ എന്നു വേണം പറയാൻ.ആ ജയിലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമയൊരുക്കി ചരിത്രസംഭവത്തിന്റെ ആവർത്തനങ്ങൾ പകർത്തിതന്ന സംവിധായകനെയും അണിയറപ്രവർത്തകരെയും അഭിനന്ദിക്കാതിരിക്കാനാവില്ല. ആ സിനിമ കാണുമ്പോൾ നമുക്ക് കേൾക്കാം മാതൃരാജ്യത്തിനു വേണ്ടി രക്തം ത്യജിച്ച കുറേ മനുഷ്യരുടെ നിലവിളികൾ. ലാലേട്ടനും പ്രഭുവും ഒളിച്ചോടി ദ്വീപിലെത്തുന്ന രംഗങ്ങൾ വളരെ നന്നായിട്ട് ചെയ്തു.അസാധ്യ ക്യാമറയും .പിന്നെ ആൻഡമാൻ ജയിലിലടക്കപ്പെട്ട നായകനെ കാത്തു നിൽക്കുന്ന നായികയുടെ ദൃശ്യം മറക്കാനാവില്ല.ആ പാട്ടുകളും..ആറ്റിറമ്പിലെ കൊമ്പിലെ ......ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് ഇളയരാജ സംഗീതം നൽകി അനശ്വരമാക്കി .ഇതുപോലുള്ള സിനിമകൾ ഇനിയും പിറക്കേണ്ടിയിരിക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ.

No comments:

Post a Comment